കല്‍പ്പറ്റ: പ്രധാനമന്ത്രിയുടെ കരങ്ങള്‍ക്ക് കരുത്തേകാന്‍ എന്‍ഡിഎ വരണമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ സജി ശങ്കര്‍. ആറ് വര്‍ഷത്തെ കേന്ദ്ര ഭരണം കൊണ്ട് രാജ്യത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ലോകരാജ്യങ്ങള്‍ക്ക് സ്വീകാര്യനാണ് അദ്ദേഹം.
നൂറുകണക്കിന് പദ്ധതികളിലൂടെ അദ്ദേഹം രാജ്യത്തെ സാധാരണക്കാരുടെ മനം കവര്‍ന്നു. ഇതെല്ലാം ജില്ലയിലെ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. 463 സീറ്റിലാണ് എന്‍ഡിഎ ജില്ലയില്‍ മത്സരിക്കുന്നത്. ഇതില്‍ 5 ഇടത്ത് ബിഡിജെഎസ് ആണ്. 458ല്‍ ബിജെപി തനിച്ച് മത്സരിക്കും. ജില്ലാ പഞ്ചായത്തില്‍ 16ല്‍ 16ലും ബിജെപി താമര ചിഹ്നത്തില്‍ മത്സരിക്കുന്നു.ബ്ലോക്ക് പഞ്ചായത്തുകളില്‍ 49 ഇടത്ത് ബിജെപിയും രണ്ടിടത്ത് ബിഡിജെഎസ്സും. 99 നഗരസഭാ സീറ്റില്‍ 82 ലും മത്സരിക്കുന്നു.
മുന്‍വര്‍ഷത്തെ 14 സീറ്റ് 140 ആയി ഉയര്‍ത്തുക എന്നതാണ് എന്‍ഡിഎയുടെ ലക്ഷ്യം. ഇടത് വലത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിനെതിരെ ജനം വിധിയെഴുതും.കിസാന്‍ സമ്മാന്‍ നിധിയിലൂടെ മാത്രം 60 കോടി രൂപ ജില്ലയില്‍ വിതരണം ചെയ്തു കഴിഞ്ഞു. രാഹുല്‍ഗാന്ധി എംപി എന്ന നിലയില്‍ നല്‍കിയതിന്റെ ഇരട്ടി ആനുകൂല്യങ്ങള്‍ സുരേഷ് ഗോപി എംപി ജില്ലയ്ക്ക് നല്‍കിക്കഴിഞ്ഞു. കൂടാതെ കേന്ദ്രസര്‍ക്കാര്‍ ചരിത്രത്തില്‍ ആദ്യമായി കര്‍ഷകര്‍ക്ക് നേരിട്ട് നല്കിയ ധനസഹായം,
ഒരു പെണ്‍ക്കുട്ടി മാത്രമുള്ള കുടുമ്പത്തിന് ബിരുദാനന്തര ബിരുദം വരെ പഠിക്കാനുള്ള ധനസഹായം കൊറോണക്കാലത്ത് റേഷന്‍കട വഴി നല്കിയ ഭക്ഷണകിറ്റ്, ജന്‍ ഔഷധി വഴി കുറഞ്ഞ വിലക്ക് അത്യാവശ്യ മരുന്ന് നല്കുന്ന പദ്ധതി. തുടങ്ങി കേന്ദ്ര സര്‍ക്കാറിന്റെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ എല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: