തൃശൂര്‍ : നരേന്ദ്ര മോദിയും ബിജെപിയും മുസ്ലീം വിരുദ്ധരാണെന്ന് പറയുന്നവര്‍ ജനങ്ങളെ പറ്റിക്കുകയാണ്. മുസ്ലീം സമൂഹത്തിന് ഇത്രയേറെ നന്മകള് ചെയ്ത സര്‍ക്കാര്‍ വേറെയുണ്ടായിട്ടില്ല. മുത്തലാഖ് ചൊല്ലി സ്ത്രീകളെ ഒഴിവാക്കിയിരുന്നത് നിര്‍ത്തലാക്കിയത് മോദിയല്ലേ. എത്ര ലക്ഷം സ്ത്രീകള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിച്ചത്. മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പറയാന്‍ സുബീന ഇസ്മായിലിന് നൂറ് നാവാണ്.
സ്ത്രീകളെ ഇത്രയധികം പരിഗണിക്കുന്ന ഒരു ഭരണകൂടം ഇന്ത്യയില്‍ വേറെ ഉണ്ടായിട്ടുണ്ടോ? വിവാഹപ്രായം ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും സ്ത്രീകള്‍ക്കാണ് ഗുണം ചെയ്യുക. പ്രത്യേകിച്ച് മുസ്ലീം സമൂഹത്തില്‍ ഇപ്പോഴും ചെറിയ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹത്തിന്റെ ഇരകളാകുന്ന സാഹചര്യത്തില്‍.
ഒരു രൂപക്ക് സാനിറ്ററി നാപ്കിന് എത്തിച്ചതും ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി സ്ത്രീകള്‍ക്ക് കൊറോണക്കാലത്ത് പണം നല്കിയതും തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് കൂലി കൂട്ടിയതുമൊക്കെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങളാണ് .കോടിക്കണക്കിന് സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും നല്കിയില്ലേ.
തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് പഞ്ചായത്ത് പത്താം വാര്‍ഡായ പേരാമംഗലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് സുബീന ഇസ്മായില്‍. മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സുബീന വോട്ടര്‍മാരെ സമീപിക്കുന്നത്.
നാട്ടില്‍ ഏത് ദുരിതകാലത്തും സഹായവുമായി ആദ്യം ഓടിയെത്തുന്നതും ബിജെപിക്കാരാണ്. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ അവര്‍ നാട്ടില്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഇതെല്ലാം കണ്ടാണ് ഞങ്ങള്‍ ബിജെപി ആയത്.
കൊറോണക്കാലത്തും പ്രളയകാലത്തുമെല്ലാം ബിജെപിക്കാരും സേവാഭാരതിയുമാണ് നാട്ടില്‍ എല്ലാവര്ക്കും സഹായമെത്തിച്ചത്. കേരളത്തിലും ബിജെപി വരണം.എന്നാലേ ഇനി രക്ഷയുള്ളൂ. സുബീന പറയുന്നു. ഭര്‍ത്താവ് ഇസ്മയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്. മൂന്ന് മക്കളാണ് സുബീനക്ക്.സജ്മല്‍,സന, മുഹമ്മദ് സഫ്വാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: