തിരുവനന്തപുരം: സംസ്ഥാനം ഉറ്റു നോക്കുന്ന തിരുവനന്തപുരം നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കാന്‍ എന്‍ഡിഎയുടെ പടയോട്ടം. ബിജെപി വിജയം തടയാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തു. ഇതിനിടയില്‍ സിപിഎം കാലുവാരുമോ എന്ന ആശങ്കയില്‍ സിപിഐ.
അഞ്ച് നിയോജക മണ്ഡലങ്ങളിലായി നൂറ് വാര്‍ഡുകളുള്ള തിരുവനന്തപുരം നഗരസഭയില്‍ 35 കൗണ്‍സിലര്‍മാരോടുകൂടി പ്രതിപക്ഷത്തായിരുന്നു കഴിഞ്ഞ തവണ ബിജെപി. ഇത്തവണ എന്‍ഡിഎ കൂട്ടുകെട്ടില്‍ ബിജെപി 95, ബിജെപി പിന്തുണയുള്ള സ്വതന്ത്ര1, ബിഡിജെഎസ്2, സോഷ്യലിസ്റ്റ് ജനത1, കാമരാജ് കോണ്‍ഗ്രസ് 1 സീറ്റിലും മത്സരിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തില്‍ എത്തുമെന്ന് എല്‍ഡിഎഫും യുഡിഎഫും തുറന്ന് സമ്മതിക്കുന്നു. ഇതിനെ ചെറുക്കണമെങ്കില്‍ തങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന രഹസ്യധാരണയിലാണ് ഇരുകൂട്ടരും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന്റെ മൂന്നാം ഘട്ടം പിന്നിട്ടപ്പോള്‍ ഇടതുവലത് മുന്നണികളുടെ അടി തെറ്റുന്ന കാഴ്ചയാണ് നഗരത്തിലെങ്ങും. മുന്നണിയെ നയിക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് കൂടി രംഗത്ത് ഇറങ്ങിയപ്പോള്‍ മത്സര രംഗത്ത് കളംനിറഞ്ഞ് നില്ക്കുന്നു ബിജെപി.
സിറ്റിങ് സീറ്റുകള്‍ സുരക്ഷിതമായി നില നിര്‍ത്താനും കഴിഞ്ഞ തവണ തുച്ഛമായ വോട്ടിനു പരാജയപ്പെട്ട വാര്‍ഡുകളില്‍ വിജയക്കൊടി പാറിക്കുന്നതോടൊപ്പം മറ്റ് സീറ്റുകള്‍ പിടിച്ചെടുക്കാനുമുള്ള തന്ത്രത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. ഇതോടെ കഴിഞ്ഞ കാല് നൂറ്റാണ്ടായി നഗരസഭാ ഭരണത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന സിപിഎമ്മിന് തങ്ങളുടെ ജീവന്മരണ പോരാട്ടമായി തിരുവനന്തപുരം നഗരസഭയിലെ തെരഞ്ഞെടുപ്പ് മാറി.
ഇരുമുന്നണികളുടെയും കൂട്ടുകെട്ട് ഒട്ടുമിക്ക സീറ്റുകളിലും പ്രകടമാണ്. ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് മിക്കയിടത്തും കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത്. മറ്റിടങ്ങളില്‍ പരസ്പരം സീറ്റ് വച്ചുമാറാനുള്ള ധാരണയിലും. ഈ വാര്‍ഡുകളില്‍ സിപിഐയെ ആണ് സിപിഎം കരുവാക്കുന്നത്. സിപിഐയുടെ വാര്‍ഡുകളിലെല്ലാം കോണ്‍ഗ്രസിനെ സഹായിക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഇടതിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും ഇത് പ്രകടമായിരുന്നു. സിപിഐയെക്കൂടാതെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന് പറഞ്ഞ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ഈ നീരസം ഇതുവരെയും മാറിയിട്ടില്ല. തിരുവനന്തപുരം നഗരസഭയിലെ മത്സര രംഗത്ത് റിബലുകള്‍ക്ക് കുറവില്ല. കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ റിബലുകള്‍. പാര്‍ട്ടി ചുമതലയുള്ളവര്‍ പോലും റിബലുകള്‍ക്ക് പിറകെ പോകുന്ന കാഴ്ചയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ശേഷം മറ്റൊരാള്‍ക്ക് സീറ്റ് നല്കി. ഇതോടെ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ഓഫീസില്‍ എത്തിയ പ്രവര്‍ത്തകര്‍ തെറി അഭിഷേകം നടത്തി ഓഫീസിലെ ഉപകരണങ്ങളും തച്ചുടച്ചു.
ഏറ്റവും കൂടുതല്‍ അപരന്മാരെ രംഗത്തിറക്കിയിരിക്കുന്നത് സിപിഎമ്മാണ്. ബിജെപിക്ക് മുന്‍തൂക്കമുള്ള വാര്‍ഡുകളിലാണ് സിപിഎമ്മിന്റെ തരംതാണ നീക്കം. ഇതോടെ ഒരേ പേരില്‍ മൂന്നും നാലും സ്ഥാനാര്‍ത്ഥികളെയാണ് ഒരു വാര്‍ഡില്‍ മത്സര രംഗത്തിറക്കിയരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: