Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്മയുടെ വിലാപം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Nov 28, 2020, 12:21 pm IST
in Samskriti

ബ്രാഹ്മണവേഷധാരിയായ വിശ്വാമിത്ര മഹര്‍ഷിയുടെ വാസസ്ഥാനത്ത് അടിമപ്പണി ചെയ്യുകയായിരുന്നു ഹരിശ്ചന്ദ്ര പത്‌നി. മകന്‍ രോഹിതന്‍ ബ്രാഹ്മണനു വേണ്ടി വിറകും ചമതയും സംഘടിപ്പിക്കാന്‍ പോകും. ഇടയ്‌ക്ക് പുതുതായി പരിചയപ്പെട്ട കൂട്ടികാരോടൊപ്പം കളിക്കാനും പോകും. തിരിച്ചു വരുമ്പോള്‍ ചമതയും ദര്‍ഭയുമെല്ലാം കൈയിലുണ്ടാകും. കൈയിലും കാലിലും ശരീരത്തിന്റെ പല ഭാഗത്തും ദര്‍ഭമുന കൊണ്ട വേദനയുണ്ടാകും.

ഒരു ദിവസം ചമതയും ദര്‍ഭയുമെടുത്തു മടങ്ങുമ്പോള്‍ ഒരു കരിമൂര്‍ഖന്‍ രോഹിതനെ കടിച്ചു. അവന്‍ അപ്പോള്‍ തന്നെ അവിടെ വീണു. കളിക്കൂട്ടുകാര്‍ ഇതു കണ്ടു. രോഹിതന്‍ മരിച്ചു കഴിഞ്ഞതായി മനസ്സിലാക്കിയ അവര്‍ അവന്റെ അമ്മ ചന്ദ്രമതിയെ വിവരമറിയിച്ചു.

അതുകേട്ടതും അമ്മ ബോധംകെട്ടു വീണു. ബ്രാഹ്മണന്‍ വന്നു നോക്കുമ്പോള്‍ ചന്ദ്രമതി ത്രിസന്ധ്യക്ക് കിടന്നുറങ്ങുന്നു. അല്‍പം വെള്ളം മുഖത്ത് തളിച്ച് അവളെ ഉണര്‍ത്തി. മകനെ ഓര്‍ത്ത് ആ അമ്മ കരഞ്ഞു. ത്രിസന്ധ്യക്ക് കരഞ്ഞുകൊണ്ടിരുന്ന ചന്ദ്രമതിയെ ബ്രാഹ്മണന്‍ ശാസിച്ചു.  

തന്റെ മകന്‍ പാമ്പു കടിയേറ്റു മരിച്ച വിവരം അറിയിച്ചപ്പോള്‍ അതൊന്നും കേട്ട് ബ്രാഹ്മണന്‍ ദയാലുവായില്ല. ‘അടിമപ്പണം വാങ്ങി പണിയെടുക്കാതെ തടിതപ്പാനാണ് ചന്ദ്രമതിയുടെ ശ്രമം. എവിടെ പോകാനാണെങ്കിലും വീട്ടിലെ പണിയൊക്കെ തീര്‍ത്തിട്ടു മതി. എപ്പോള്‍ പോയാലും രാവിലത്തെ എല്ലാ പണികളും ചെയ്യാന്‍ പാകത്തിന് നേരത്തേ എത്തിക്കൊള്ളണം.’

ബ്രാഹ്മണന്റെ കടുത്ത നിര്‍ദേശം കേട്ട് വിതുമ്പിക്കൊണ്ട് ചന്ദ്രമതി ജോലികള്‍ തുടര്‍ന്നു. പാതിരാത്രിയോടെ ജോലികള്‍ തീര്‍ന്നു. ഉടനെ തന്നെ മകന്‍ മരിച്ചു കിടക്കുന്ന സ്ഥാനത്തേയ്‌ക്ക് ചന്ദ്രമതി ഓടി. മകന്റെ ശരീരം മരവിച്ചു കഴിഞ്ഞിരുന്നു.

എത്രനാളത്തെ പ്രാര്‍ഥനയ്‌ക്കു ശേഷമാണ് ഈ പുത്രനെ ലഭിച്ചത്. ഇപ്പോള്‍ അവനെയും തനിക്ക് നഷ്ടമായിരിക്കുന്നു. ഇവന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് വരുണനെ പിണക്കിയതും എല്ലാവര്‍ക്കും മഹോദരം പിടിപെട്ടതുമെല്ലാം. ഒടുവില്‍ ശുനശേഫനെ വിലയ്‌ക്കെടുത്തു ബലികൊടുക്കാന്‍ ശ്രമിച്ചതും വിശ്വാമിത്രന്‍ ഇടപെട്ട് രംഗം ശാന്തമാക്കിയതുമെല്ലാം ചന്ദ്രമതി ഒരു നിമിഷം ആലോചിച്ചു പോയി. ഒരു പുത്രന്റെ വേര്‍പാടിന്റെ വിഷമം ഇപ്പോള്‍ തനിക്കും അനുഭവിക്കേണ്ടി വന്നിരിക്കുന്നു. എല്ലാം കര്‍മഫലം തന്നെ. താന്‍ തികച്ചും ഏകാകിയായിരിക്കുന്നു.  

ചലനമറ്റ ഈ ശരീരം ഇനിയും ഇങ്ങനെ വച്ചുകൊണ്ടിരിക്കുന്നതെങ്ങനെ? ഉടന്‍ ഏതെങ്കിലും ശ്മശാനത്തില്‍ എത്തിക്കണം. കൈയില്‍ പണവുമില്ല. സഹായത്തിന് ഒരു വ്യക്തി പോലുമില്ല.  

രാജാ ഹരിശ്ചന്ദ്രന്‍ ഇപ്പോള്‍ എവിടെയാണെന്നു പോലും അറിയില്ല. മഹര്‍ഷിമാരുടെ അനുഗ്രഹങ്ങളെല്ലാം വെറുതെയായിപ്പോയല്ലോ? ‘ദീര്‍ഘായുഷ്മാന്‍ ഭവഃ’ എന്ന് പല മഹര്‍ഷിമാരും പണ്ട് അനുഗ്രഹിച്ചതാണ്.            

എന്നിട്ടും തന്റെ മകന്‍ രോഹിതന്‍ ഇതാ ചലനമറ്റു കിടക്കുന്നു. അഥവാ അവന്‍ ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ അമ്മേയെന്നു പറഞ്ഞ് കെട്ടിപ്പിടിക്കുമായിരുന്നല്ലോ.

ഇനിയും ജീവന്‍ ബാക്കിയുണ്ടോ? ചന്ദ്രമതി വീണ്ടും വീണ്ടും അവന്റെ നെഞ്ചില്‍ കൈ വച്ചു നോക്കി. ഇല്ല, ശ്വാസമോ, ചലനമോ ഇല്ല. ഉറപ്പാണ്. ഇതോര്‍ത്തപ്പോള്‍ ആ അമ്മ അവന്റെ ദേഹത്തു തന്നെ ബോധമറ്റു വീണു.  

ഇടയ്‌ക്കു ബോധം തെളിഞ്ഞപ്പോള്‍ ചന്ദ്രമതി വീണ്ടും ആര്‍ത്തലച്ചു കരഞ്ഞു. ‘മോനേ, പ്രിയ രോഹിതാ, നീ എന്താ എന്റെ വിളി കേള്‍ക്കാത്തത്? നീയും എന്നെ വിട്ടു പോയോ? ‘പിന്നെപ്പിന്നെ അവള്‍ക്കും വാക്കുകള്‍ ഇല്ലാതായി. ഇടയ്‌ക്ക് പരിസര വാസികളില്‍ ചിലര്‍ അവിടെ ഒത്തുകൂടി. ഇതാരാണ് ഒരു സ്ത്രീ അസമയത്ത് ഒരു കുട്ടിയുമായി ഇവിടെ വന്നിരിക്കുന്നത്?  ഇവള്‍ സദാചാരം പുലര്‍ത്തുന്നവളാണെങ്കില്‍ ഈ പാതിരായ്‌ക്ക് ഇവിടെ വന്നിരിക്കില്ല. ഇവള്‍ ദുര്‍ന്നടപ്പുകാരി തന്നെയായിരിക്കണം.  

കൈയില്‍ ഒരു കുട്ടിയുമുണ്ടല്ലോ?  ആ കുട്ടിക്ക് ചലനമില്ലല്ലോ? അവന്‍ മരിച്ചു കിടക്കുകയാണോ? അതോ ആ കുഞ്ഞിനെ ഇവള്‍ കൊന്നതാണോ? എങ്കില്‍ ഇവളും ശിക്ഷാര്‍ഹ തന്നെ. നാട്ടുകാര്‍ ഇങ്ങനെ പലതും പറഞ്ഞ് ദുഷിച്ചുകൊണ്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)
India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

പുതിയ വാര്‍ത്തകള്‍

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.