ന്യൂദല്‍ഹി: ഇന്ത്യ ഭീകരതയ്ക്കെതിരെ പുതിയ തരത്തിലുള്ള യുദ്ധമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാം ഭീകരതയ്ക്കെതിരെ പുതിയ നയവും കൈക്കൊണ്ടിട്ടുണ്ട്. മുംബൈ ഭീകരാക്രമണം പോലുള്ളവക്കെതിരെ നമ്മുടെ പോലീസും സൈന്യവും അതിശക്തമായ പോരാട്ടമാണ് നടത്തുന്നത്.
രാജ്യം കാക്കാനുള്ള ഇത്തരം ശ്രമങ്ങളില്‍ നമ്മുടെ അനവധി ധീരജവാന്മാരാണ് ജീവന് ബലിയര്‍പ്പിച്ചിട്ടുള്ളത്. ആ മുറിവുകള്‍ രാജ്യം നാം ഒരിക്കലും മറക്കില്ലെന്നും മോദി അറിയിച്ചു.
മുംബൈ ഭീകരാക്രമണത്തില്‍ ജീവന് പൊലിഞ്ഞ ധീരസൈനികര്‍ക്ക് പ്രണാമം അര്‍പ്പിച്ച് മോദി സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ പറഞ്ഞു. ഗുജറാത്തിലെ കെവാദിയയിലാണ് പരിപാടി. വെര്ച്ച്വലായിട്ടായിരുന്നു മോദിയുടെ സമാപന പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: