Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ചെകുത്താനും ദൈവത്തിനുമിടയിലെ നാലു മിനിറ്റ്

വമ്പന്‍ താരനിരയടങ്ങിയ ഇംഗ്ലണ്ട് പ്രതിരോധത്തെ പൊട്ടനാക്കിയും പിന്നീട് നിശബ്ദനാക്കിയും ഡീഗോ മറഡോണയെന്ന അപൂര്‍വ പ്രതിഭാസം മിന്നിത്തിളങ്ങിയ 1986 ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ശക്തമായ ടീമായിരുന്നു ഇംഗ്ലണ്ട്, കിരീടം ലക്ഷ്യം വച്ച രാജ്യം. മറഡോണയുടെ കരുത്തിലെത്തിയ അര്‍ജന്റീന ആദ്യ പകുതിയില്‍ പുറത്തെടുത്തത് ശരാശരി പ്രകടനം.

ബി. ശ്രീഹരിbyബി. ശ്രീഹരി
Nov 27, 2020, 05:54 am IST
inArticle
1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ കുപ്രസിദ്ധി നേടിയ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍

1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ കുപ്രസിദ്ധി നേടിയ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍

മെക്‌സിക്കോ നഗരത്തിലെ അസ്‌ടെക്ക് സ്‌റ്റേഡിയം ഒരു നിമിഷം തല കുനിച്ചു. ചരിത്രത്തില്‍ നാണക്കേടിന്റെ കഥ പേറിയ ലജ്ജയോടെ. അല്‍പ്പായുസ്സു മാത്രമായിരുന്നു ആ നാണക്കേടിന് കാലാവധി.  എന്നും ഒറ്റയ്‌ക്ക് പോരാട്ടം നയിച്ച് ശീലമുള്ള ഡീഗോയ്‌ക്ക് 1986 ജൂണ്‍ 22, മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ഓടിക്കയറിയ ദിവസമാണ്.  

വമ്പന്‍ താരനിരയടങ്ങിയ ഇംഗ്ലണ്ട് പ്രതിരോധത്തെ പൊട്ടനാക്കിയും പിന്നീട് നിശബ്ദനാക്കിയും ഡീഗോ മറഡോണയെന്ന അപൂര്‍വ പ്രതിഭാസം മിന്നിത്തിളങ്ങിയ 1986 ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ശക്തമായ ടീമായിരുന്നു ഇംഗ്ലണ്ട്, കിരീടം ലക്ഷ്യം വച്ച രാജ്യം. മറഡോണയുടെ കരുത്തിലെത്തിയ അര്‍ജന്റീന ആദ്യ പകുതിയില്‍ പുറത്തെടുത്തത് ശരാശരി പ്രകടനം. രണ്ടാം പകുതിയിലേക്ക് നീങ്ങിയതോടെ നാടകീയത നിറഞ്ഞു. 52-ാം മിനിറ്റില്‍ അഞ്ചടി അഞ്ചിഞ്ചുകാരനായ ഡീഗോ അത്ഭുതം കാട്ടി. താരതമ്യേന കുള്ളനായ ഡീഗോയ്‌ക്ക് ഗോളിക്ക് മുകളില്‍ ഉയര്‍ന്നു ചാടുക അസാധ്യമായിരുന്നു. ഇംഗ്ലീഷ് പ്രതിരോധത്തെ പിടിച്ചുകുലുക്കിയ ഡീഗോ ആ അസാധ്യം സാധ്യമാക്കിയെന്ന് തോന്നിച്ച നിമിഷം. എന്നാല്‍, പന്ത് വല തൊട്ടതോടെ ഇംഗ്ലീഷ് പ്രതിരോധ നിര ഒന്നടങ്കം ആക്രോശത്തോടെ റഫറിക്ക് മുന്നില്‍ ഓടിയടുത്തു. പന്ത് കൈയില്‍ തട്ടിയെന്ന ഇംഗ്ലീഷ് നിരയുടെ ആരോപണം റഫറി പാടേ തള്ളി. ഒരു ജനതയാകെ പൊട്ടിത്തെറിച്ച നിമിഷം. സഹതാരങ്ങള്‍ പോലും ഡീഗോയ്‌ക്കൊപ്പം ഗോളാഘോഷിക്കാതെ ഒരു നിമിഷം തരിച്ചു നിന്നു. 

ഇംഗ്ലണ്ട് പ്രതിരോധത്തെ മറികടന്ന് നേടിയ നൂറ്റാണ്ടിലെ മികച്ചതെന്ന്  വിഖ്യാതമായ ഗോള്‍

എന്നാല്‍, ഫുട്‌ബോളിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ഏറെ ദുഃഖിക്കേണ്ടി വന്നില്ല. നാല് മിനിറ്റുകള്‍ക്കിപ്പുറം വില്ലനില്‍ നിന്ന് നായകനിലേക്ക് ചിറകുവിരിച്ച മറഡോണ നാണക്കേടിന്റെ കറ മനോഹരമായി നീക്കി. സ്വന്തം പകുതിയില്‍ നിന്ന് എതിര്‍ ഗോള്‍മുഖത്തേക്ക് നടത്തിയ മിന്നലാക്രമണം അത്രമേല്‍ മനോഹരമായിരുന്നു. ഇംഗ്ലണ്ടിന്റെ നാല് പ്രതിരോധ താരങ്ങളെ നിശബ്ദരാക്കി, സെക്കന്‍ഡുകള്‍ക്കുള്ളില്‍ പെനാല്‍റ്റി ബോക്‌സില്‍ ഡീഗോ കുതിച്ചെത്തി. ആദ്യം പീറ്റര്‍ ബിയേഡ്സ്ലിയെ. പിന്നെ പീറ്റര്‍ റീഡ്, അതുകഴിഞ്ഞ് രണ്ട് തവണ ടെറി ബുച്ചറെ. പിന്നെ ടെറി ഫെന്‍വിക്ക്. ഒടുവില്‍ ഇടംകാലിന്റെ മാന്ത്രികത ഷില്‍ട്ടണെയും വരിഞ്ഞുമാറ്റിയതോടെ അപൂര്‍വഗോളിന്റെ പിറവി. രാജ്യം വീണ്ടെടുത്ത രാജാവിനെപ്പോലെ മറഡോണ ഒരു നിമിഷം നിവര്‍ന്നു നിന്നു.

52-ാം മിനിറ്റിലെ ആ ചെകുത്താന്‍ നാല് മിനിറ്റുകള്‍ക്കിപ്പുറം ദൈവമായ നിമിഷം. നാല് ദിവസങ്ങള്‍ക്കിപ്പുറം ബല്‍ജിയത്തിനെതിരെ നടന്ന സെമിയില്‍ ഡീഗോയുടെ മാന്ത്രികത വീണ്ടും ഫുട്‌ബോള്‍ ലോകം കണ്ടറിഞ്ഞു. 63-ാം മിനിറ്റില്‍ ബല്‍ജിയം പ്രതിരോധ നിരയെ ഒറ്റയ്‌ക്ക് കീഴടക്കിയ ഡീഗോ എതിര്‍ മുഖത്ത് വിള്ളല്‍ വീഴ്‌ത്തി. ബല്‍ജിയത്തിന്റെ പെനാല്‍റ്റി ബോക്‌സിലേക്കടുക്കുമ്പോള്‍ ലൂയിസ് സുസിഫോയ്‌ക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായുള്ളു. മറഡോണക്ക് പന്ത് മറിച്ച് നല്‍കുക. ആ ജോലി കൃത്യമായി നിറവേറ്റി. പിന്നീട് നടന്നതെല്ലാം ഫുട്‌ബോള്‍ ദൈവത്തിന്റെ മാന്ത്രികതയാണ്. പ്രതിരോധനിരയെ ഒന്നടങ്കം വെട്ടിമാറ്റി, ഗോളിയെ നോക്കിനിര്‍ത്തി ഇടം കാലുകൊണ്ടു സൈ്വപ്പ് ചെയ്ത അപൂര്‍വ മുഹൂര്‍ത്തം. ഒരുപക്ഷെ നൂറ്റാണ്ടിന്റെ ഗോളായി തെരഞ്ഞെടുക്കാന്‍ പോലും ആവശ്യമുയര്‍ന്ന ആ അപൂര്‍വ ഗോള്‍ ചരിത്രത്തിന്റെ ഭാഗമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.