ഫിലിപ്പ് എം. പ്രസാദ്
ഇന്ത്യയുണ്ട്, നമുക്ക് അതിര്‍ത്തികളുണ്ട്, ഭരണഘടനയുണ്ട്. അതിനിയും കുറെക്കാലം നിലനിര്‍ത്തുകയും വേണം. ശക്തിപ്പെടുത്തുകയും ജനജീവിതം കുറെക്കൂടി ശാന്തമാക്കുകയും സ്നേഹസാന്ദ്രമാക്കുകയും വേണം. അതിനെതിരായി വരുന്നതാണ് വെല്ലുവിളികളെങ്കില്‍, അത് കേരളത്തിലെ ഭരണത്തുടര്‍ച്ചയുടെ പ്രശ്നമല്ല. ബിജെപിക്ക് വോട്ട് നില മെച്ചപ്പെടുത്തുന്നതിന്റെ പ്രശ്നമല്ല. കേരളത്തിന്റെ മാത്രം പ്രശ്നമേയല്ല. ഇന്ത്യയുടെ വൈകാരിക അഖണ്ഡതയുടെ ഗുരുതരമായ പ്രശ്നമാണ്.
വേറൊരു പഞ്ചാബ് മോഡലും നാഗാലാന്‍ഡുമൊക്കെ ഉണ്ടാകാന്‍ അനുവദിക്കാതിരിക്കുന്നതിന്റെ പ്രശ്നമാണ്. ഒരു സംസ്ഥാന ഗവണ്മെന്റ് കൗശലത്തോടെ, സൂത്രത്തോടെ, കള്ളക്കമ്പനിയുണ്ടാക്കി സംസ്ഥാനങ്ങള്‍ വിദേശരാജ്യങ്ങളില്‍പ്പോലും അവരെ ഇവിടെ വിളിച്ചുവരുത്തി ഈത്തപ്പഴം നല്കി സല്ക്കരിച്ചും ഒരു സ്വതന്ത്ര രാജ്യം പോലെ പെരുമാറിത്തുടങ്ങിയാല്‍ അ്ത് ഗുരുതമായ പ്രത്യാഘാതങ്ങളുളവാക്കും. അതാണ് കിഫ്ബിയുടെ ആപത്ത്. പക്ഷെ ഇന്ത്യയുടെ ഭരണഘടനാ നിര്‍മാതാക്കള്‍ ഏറ്റവും അധികാരം നല്കി സൃഷ്ടിച്ച സിഎജി അത് ധീരതയോടെ ചൂണ്ടിക്കാണിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും മഹാശക്തി-ജനാധിപത്യത്തിന്റെ ഉള്‍ക്കരുത്ത്.
ഇത് തുടരാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ മത-സന്തുലിതാവസ്ഥ വീണ്ടും തകിടംമറിച്ച് പകയുടെയും അതൃപ്തിയുടെയും അസഹിഷ്ണുതയുടെയും പൊട്ടിത്തെറികള്‍ ആസന്നമാക്കിയേനെ! സംസ്ഥാന ഗവണ്മെന്റുകള്ക്ക് ഇത്തരം സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്ന പിഴവുകള്‍ റിസര്‍വ് ബാങ്കിലെ ഏതെങ്കിലുമൊരു വിഭാഗത്തിനുണ്ടായാല്‍ അതും തിരുത്തപ്പെടണമെന്നും ഫെഡറല്‍ സംവിധാനത്തില്‍ വിദേശ സാമ്പത്തിക ബന്ധങ്ങള്‍ കേന്ദ്രലിസ്റ്റില്‍ത്തന്നെ ഫലപ്രദമായി പഴുതുകള്‍ അടച്ച് തുടരണമെന്നും അതിനുള്ള നടപടികള്‍ വേണമെന്നും സിഎജി പറഞ്ഞാലുടനെ തോമസ് ഐസക് കവലയില്‍നിന്ന് പാപികളെ എന്ന്് ഹാലിളകിയിട്ട് എന്ത്കാര്യം? ഭീകരപ്രവര്‍ത്തനങ്ങളെക്കാള്‍ ഭീകരമായ വെല്ലുവിളിയാണ് ഈ ഹാലിളക്കം.
ഇത്തരം ഗുരുതരമായ നയപരമായ തീരുമാനങ്ങള്‍ കേരളത്തിലെ ഒരു സാമ്പത്തിക ഹാലിളക്കം ബാധിച്ച രണ്ട് അഹങ്കാരങ്ങള്‍ പരസ്പരം കൂടിയാലോചിച്ചെടുത്ത സ്വകാര്യ തീരുമാനങ്ങളാണെന്ന് കരുതാന്‍ പാര്‍ട്ടി നടപടിക്രമങ്ങളെക്കുറിച്ചറിയുന്ന ഞങ്ങള്‍ക്കൊന്നും കഴിയില്ല. ഏറ്റവും ഉയര്‍ന്ന തലത്തിലെടുത്ത ജീവന് രക്ഷാ പദ്ധതിയാണിതെന്ന് സാഹചര്യങ്ങള്‍വച്ച് മനസ്സിലാക്കാവുന്നതേയുള്ളു. സ്വര്‍ണക്കടത്തും അതിന്റെ വിദേശ മതപരിവേഷന്ധങ്ങളും കിഫ്ബിയും ഇസ്ലാം ജനതയില്‍ ആയിരത്തിലൊരാളുടെ പോലും പിന്തുണയില്ലാതെ തീവ്രവാദ ശക്തികളുമായുള്ള അതിന്റെ കൂട്ടിക്കുഴയലും ദീര്‍ഘകാല വിപത്തുകളിലേക്ക് വിരല്‍ചൂണ്ടുന്നു. ഇതുവെറും അഴിമതിക്കഥയല്ല. പാവം ഒരു സ്വപ്നയെ അധിക്ഷേപിച്ചതുകൊണ്ടോ, വിഷമെല്ലാം ശിവശങ്കറിനെ കുടിപ്പിച്ചതുകൊണ്ടോ തീരുന്ന വിനോദമല്ല ഇത്.
ഇത് കേരളത്തിന്റെ പ്രശ്നമല്ല. ഇന്ത്യയുടെ പ്രശ്നമാണ്. ഇത് ഇന്ത്യന്‍ മാധ്യമങ്ങള്‍ അതീവ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. ഷണ്ഡത്വമില്ലാതെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കുറച്ചുകൂടി മെച്ചമായ ഒരു സമൂഹസൃഷ്ടിക്കുവേണ്ടിയുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കപ്പെടും.
പഴയ ഒരു കിഴവന് സഖാവെന്ന നിലയ്ക്ക്് എന്നോട് ചോദിക്കാവുന്ന ഒരു ചോദ്യമുണ്ട്. ‘അപ്പോള്‍ പാര്‍ട്ടി എന്തുചെയ്യണം?’
ഭരണമില്ലാത്ത ഒരു അവസ്ഥയില്‍ക്കൂടി കടന്നുപോയി ഒന്ന് മെലിഞ്ഞ്, തടിയൊക്കെ കളഞ്ഞ് കുറെ ദുര്‍മേദസ്സ് കളയണം. അതിനിടയില്‍ ഗുരുദേവന്റെ ഒരു പീഡയെറുമ്പിനും എന്നുതുടങ്ങുന്ന അനുകമ്പാദശകത്തിലേക്ക് ഭാഗികമായ ഒരു പ്രത്യയശാസ്ത്രമാറ്റം സാധിക്കുമെങ്കില്‍ നല്ല സിദ്ധവൈദ്യമാണ്. ഗാന്ധിജിയുടെ ലളിത ജീവിത ശൈലിയിലേക്ക് മടങ്ങണം. കുരങ്ങനെയും പാമ്പിനെയും ഇനിയൊരിക്കലും ചുട്ടുകൊല്ലരുത്. പട്ടികളെ വെട്ടിക്കൊല്ലരുത്. പ്രാണികളെയും പ്രകൃതിയെയും കഴിയുന്നത്ര ദ്രോഹിക്കാതിരിക്കണം. ഇത്രയും പഥ്യം മതി. പാര്‍ട്ടിക്ക് വളരെവേഗം ഊര്‍ജത്തോടെ തിരിച്ചുവരാന്‍ കഴിയും.
ചാരു മസൂംദാരുടെ മകന് ബംഗാളില്‍ നയിക്കുന്ന ബീഹാറിലെ 12 സീറ്റ് നേടിയ പാര്‍ട്ടി ഉള്‍പ്പെടെ മൂന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍ ജനാധിപത്യ പാര്‍ട്ടികളാണ്. എന്തുകൊണ്ട് നിങ്ങള്‍ക്ക് ഒരൊറ്റ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിക്കൂടാ! ഇന്ത്യമുഴുവനുമുണ്ടാകും അതിന്റെ ശക്തി. അതോടൊപ്പം ഇപ്പോള്‍ ആയുധമെടുത്ത്പോരാടുന്നവരെക്കൂടി തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അതിന് നിങ്ങളെല്ലാംകൂടി നേതൃത്വമേറ്റെടുത്താല്‍ അമിത്ഷായും മോദിയും വന്ന്് നിങ്ങളെ കെട്ടിപ്പിടിക്കും. പതിനായിരക്കണക്കിന് ആദിവാസികളുടെ ജീവന് രക്ഷിക്കാന്‍ കഴിയും. ലോകം മുഴുവന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ ആരാധിക്കും. അതിന് രാഷ്ട്രീയ സാഹസംവേണം. അതുണ്ടായതുകൊണ്ടാണ് സംഘികള്‍ അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: