Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നടപ്പാലം തകര്‍ന്ന് ആറു പേര്‍ക്ക് പരിക്ക്

പുന്നകുളത്തിന് സമീപം തൊഴിലുറപ്പു തൊഴിലാളികള്‍ കയറിയ പഴയ നടപ്പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആറ് സ്ത്രീകള്‍ക്ക് പരിക്കേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2020, 01:27 pm IST
in Thiruvananthapuram
ഫോട്ടോ: കോട്ടുകാല്‍ പുന്നക്കുളത്ത് തകര്‍ന്ന് വീണ നടപ്പാലം

ഫോട്ടോ: കോട്ടുകാല്‍ പുന്നക്കുളത്ത് തകര്‍ന്ന് വീണ നടപ്പാലം

പൂവാര്‍: പുന്നകുളത്തിന് സമീപം തൊഴിലുറപ്പു തൊഴിലാളികള്‍ കയറിയ പഴയ നടപ്പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആറ് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കോട്ടുകാല്‍ പുന്നക്കുളത്ത് ഇടതോടിന് കുറുകെ സ്ഥാപിച്ചിരുന്ന പഴയ നടപ്പാലമാണ് തകര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികളുമായി താഴേക്ക് പതിച്ചത്.

 ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. പരിക്കേറ്റ നാലുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ട് പേരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുന്നക്കുളം സ്വദേശികളായ മലമേല്‍ക്കുന്ന് ഗവ. ആശുപത്രിക്ക് സമീപം ശ്രീദേവി (50), ശ്രീകൃഷ്ണ സ്വാമിക്ഷേത്രം റോഡ് ചീനീവിളയില്‍ ഷീജ (35), കീഴേ ആറുകാല്‍ ലക്ഷ്മി സദനത്തില്‍ സിന്ധുമോള്‍ (41), സായൂജ്യത്തില്‍ ഷിബി (42), മലമേല്‍ക്കുന്ന് ഗവ. ആശുപത്രിക്ക് സമീപം ശാന്ത (55), വളവുനട ശരണ്യനിവാസില്‍ ശശികല (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന സ്ത്രീകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് സ്ലാബിനിടയില്‍ കുരുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെടുത്തത്. ഇവരില്‍ ശ്രീദേവിയുടെ കാലൊടിഞ്ഞു. സ്ളാബിനിടയില്‍പ്പെട്ട ഷീജയുടെ വാരിയെല്ലിനും കാലിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റു. ഇരുവരെയും ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. സിന്ധുമോള്‍ക്ക് നെഞ്ചിന് ശക്തമായ ക്ഷതമേറ്റു. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

 കോട്ടുകാല്‍ പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതി പ്രകാരം പുന്നക്കുളത്തെ 14-ാം വാര്‍ഡിലുളള ഇടത്തോടിന്റെ ശുചീകരണത്തിനാണ് മൂന്ന് പുരുഷന്‍മാരും 26 സ്ത്രീ തൊഴിലാളികളുമെത്തിയത്. ഇവിടെ പുതിയ പാലം നിര്‍മിച്ചെങ്കിലും തൊട്ടടുത്തുള്ള പഴയ നടപ്പാലം അധികൃതര്‍ പൊളിച്ചു നീക്കിയിരുന്നില്ല. കോണ്‍ക്രീറ്റ് ജീര്‍ണിച്ച് ബലക്ഷയമുണ്ടായ പാലത്തിന്റെ അപകടാവസ്ഥ അറിയാതെ തൊഴിലാളികള്‍ കയറിയതാണ് പ്രശ്‌നമായത്.  അളളുപയോഗിച്ച് പായലും കുളവാഴയും നീക്കം ചെയ്യാന്‍ ആദ്യം കയറിയ മൂന്ന് പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവര്‍ ജോലി ചെയ്യുന്നതിനിടെ  തോടിന്റെ കരയില്‍ നിന്നവര്‍ ഭക്ഷണം കഴിക്കുന്നതിനായി സ്ലാബിലേക്ക് കയറിയതോടെ ഭാരം താങ്ങാനാകാതെ പാലം രണ്ടായി മുറിഞ്ഞ് തോടിലേക്ക്  വീഴുകയായിരുന്നു. മണ്‍വെട്ടിയില്‍ തട്ടി നിന്നത് കാരണം ഒടിഞ്ഞ് വീണ സ്ലാബുകള്‍ അപകടത്തില്‍പ്പെട്ടവരുടെ പുറത്ത് പാടെ വീഴാത്തത് കാരണം വന്‍ അത്യാഹിതമാണ് ഒഴിവായത്. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് തൊട്ടടുത്ത ചന്തയില്‍ നിന്നിരുന്ന  നാട്ടുകാര്‍ ഓടിയെത്തി പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതും പരിക്കേറ്റവര്‍ക്ക് രക്ഷയായി.  

 വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് അഗ്‌നിരക്ഷാസേനയുമെത്തിയിരുന്നു. വിഴിഞ്ഞം ഇന്‍സ്പെക്ടര്‍ എസ്.ബി. പ്രവീണ്‍, എസ്‌ഐ സജി, കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരും സ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സാ സഹായമായി 12,000 രൂപ അനുവദിച്ചതായി കോട്ടുകാല്‍ പഞ്ചായത്ത് സെക്രട്ടറി അജു അറിയിച്ചു.

Tags: Bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

Kerala

കൊയിലാണ്ടി തോരായിക്കടവില്‍ നിര്‍മ്മാണത്തിലുളള പാലത്തിന്റെ ബീം തകര്‍ന്നു വീണു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.