വാളത്തുംഗലിന്റെ ചെറുപ്പത്തിന് ആവേശമാണ് ശ്രീയേട്ടന് എന്ന എ.ജി. ശ്രീകുമാര്‍. നാലുപതിറ്റാണ്ടായി പൊതുപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യം… ജാതിമത ഭേദമന്യെ എല്ലാവര്ക്കും പ്രിയപ്പെട്ടവന്… ആര്‍എസ്എസിലൂടെയാണ് ശ്രീകുമാര്‍ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ആരാധ്യനാവുന്നത്…..
കഴിഞ്ഞതവണ തുച്ഛമായ വോട്ടുകള്‍ക്ക് കൈവിട്ടുപോയ ഡിവിഷന് സ്വന്തമാക്കാന്‍ ഉത്തമവിശ്വാസത്തോടെയാണ് പാര്‍ട്ടിനേതൃത്വം, ജില്ലാ ഉപാധ്യക്ഷന്‍ കൂടിയായ ശ്രീകുമാറിനെ രംഗത്തിറക്കിയത്. ഏതു പ്രതിസന്ധിയിലും വശ്യമായ പുഞ്ചിരി കൈവിടാത്ത ശ്രീകുമാര്‍ ആലംബഹീനര്‍ക്ക് എപ്പോഴും ആശ്രയമായിരുന്നു. ബിജെപിയുടെ ഇരവിപുരം മണ്ഡലം പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ഇതുതൊട്ടറിഞ്ഞ നൂറുകണക്കിന് വോട്ടര്‍മാരാണ് ഡിവിഷനിലുള്ളത്. കോവിഡ് കാലത്ത് വീടുകളില്‍ ഒതുക്കപ്പെട്ട ആയിരക്കണക്കിന് സാധുക്കള്‍ക്ക് ആഹാരവും മരുന്നുമെത്തിച്ചുനല്കാന് മുന്‍നിരയില്‍ വിശ്രമരഹിതനായുണ്ടായിരുന്നു ശ്രീകുമാര്‍.
പുലര്‍ച്ചെ തുടങ്ങുകയാണ് ശ്രീച്ചേട്ടന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. പ്രവര്‍ത്തകര്‍ക്കൊപ്പം അതിരാവിലെ മുതല്‍ വോട്ടര്‍മാരെ സമീപിക്കും. വിഭിന്നമായ രാഷ്ട്രീയം വച്ചുപുലര്‍ത്തുന്നവരുടെ പോലും അനുഗ്രഹാശിസുകളോടെയാണ് ശ്രീകുമാറിന്റെ മുന്നേറ്റം. ഇത്തവണ ഡിവിഷനില്‍ താമര വിരിയിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും വന്‍പട തന്നെ ഒപ്പമുണ്ട്.
രാവിലെ 6.30ന് ആരംഭിക്കുന്ന പ്രചാരണപ്രവര്‍ത്തനം ഉച്ചയ്ക്ക് 12 വരെയുണ്ടാകും. പിന്നീട് 3 മുതല്‍ രാത്രി എട്ടുവരെ വോട്ടര്‍മാരെ നേരില്‍ കണ്ട് അഭ്യര്‍ഥന. ഇടയ്ക്ക് കുടുംബയോഗങ്ങളും സൗഹൃദസദസുകളും അവലോകനങ്ങളും. പാര്‍ട്ടിയുടെ വനിതാപ്രവര്‍ത്തകര്‍ അഞ്ചു സ്ക്വാഡുകളിലായി വോട്ടര്‍മാരെ കണ്ട് ശ്രീകുമാറിന്റെ വിജയമുറപ്പിക്കാനായി സജീവമാണ്.
രാഷ്ട്രീയസ്വയംസേവകസംഘത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം വാളത്തുംഗല്‍ കേശവ നഗറിന്റെ പ്രസിഡന്റാണ്. കൂടാതെ സേവാഭാരതിയുടെ പ്രവര്‍ത്തനം…. വാളത്തുംഗല്‍ ബോയ്സ് ഹൈസ്കൂളിന്റെ ജാഗ്രതാസമിതി അംഗമായും ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹായും വിദ്യാനികേതന്‍ ജില്ലാ സംയോജകനായും പ്രവര്‍ത്തിച്ചു.
കോര്‍പ്പറേഷനിലെ 36-ാം ഡിവിഷനാണ് വാളത്തുംഗല്‍. ഇവിടെ ജനങ്ങളനുഭവിക്കുന്ന പ്രയാസങ്ങളുടെ ആഴം തൊട്ടറിഞ്ഞ വ്യക്തി കൂടിയാണ് ഇദ്ദേഹം. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, കത്താത്ത തെരുവുവിളക്കുകള്‍, വൃത്തിഹീനമായ മാര്‍ക്കറ്റുകള്‍, വികസനമില്ലാത്ത ജംഗ്ഷനുകള്‍… അങ്ങനെ നൂറോളം പ്രശ്നങ്ങള്‍ നേരിട്ടറിയുന്ന ശ്രീകുമാര്‍ അതിനുള്ള പരിഹാരമാര്‍ഗങ്ങളും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പരിഹാരങ്ങള്‍ നടപ്പാക്കേണ്ട ക്രമവും വരെ നിശ്ചയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: