പൊഴുതന: കേരളത്തില്‍ വളരെക്കാലം മാറി മാറി ഭരിച്ച് കേരളത്തെ മുച്ചൂടും നശിപ്പിച്ച അഴിമതി മുന്നണികളെ പരാജയപ്പെടുത്തുമെന്ന് ബിജെപി ഉത്തര മേഖല ജനറല്‍ സെക്രട്ടറി കെ. സദാനന്ദന്. പൊഴുതന പഞ്ചായത്ത് എന്‍ഡിഎ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനവാസികളും തൊഴിലാളികളും പാവപ്പെട്ട കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന വയനാട് ജില്ലയില്‍ വികസനം മുരടിപ്പിച്ച രണ്ട് മുന്നണികളെയും ജനത വെറുത്തിരിക്കുന്നു. വയനാട് മെഡിക്കല്‍ കോളേജ്, ബദല്‍ പാത, രാത്രി യാത്ര നിരോധനം, മൃഗശല്യം തുടങ്ങിയ ജില്ല രൂപീകരിക്കുന്നതിന് മുമ്പുള്ള ആവശ്യങ്ങള്‍ക്ക് ഇന്നുവരെ പരിഹാരം കാണാന്‍ സാധിച്ചില്ല. ഇതിനെതിരെയുള്ള ജനരോഷം ഈ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുമെന്നും അഴിമതി മുന്നണികളെ പരാജയപെടുത്തി എന്‍ഡിഎയെ ജനങ്ങള്‍ വിജയിപ്പിക്കുെമന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. സേതുമാധവന് അദ്ധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി. സുകുമാരന്‍, മണ്ഡലം െൈവസ്പ്രസിഡന്റ് സന്ധ്യാ മോഹന്‍ദാസ്, ജില്ലാ ഡിവിഷന് സ്ഥാനാര്‍ത്ഥി കെ. ശ്രീനിവാസന്, ഗിരീഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ പഴയ കാല പ്രവര്‍ത്തകരായ ഒ.എസ.് ശിവശങ്കരന്, കേളു, അണ്ണന്, രാമന്, ശംഭു നായര്‍ , വാസു നായര്‍, ഇ.കെ. സുരേന്ദ്രന്, ചന്ദ്രന് കൂവപ്പാളി, ജയരാജന്, ചന്തു, കൃഷ്ണന് കുട്ടി മേനോന് എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ യോഗത്തില്‍ പരിചയപ്പെടുത്തി. ന്യൂനപക്ഷേമോര്ച്ച മണ്ഡലം പ്രസിഡന്റ് തോമസ് ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: