ന്യൂദല്‍ഹി : രാജ്യത്തെ കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഇന്ന് ആദ്യഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചയില്‍ പങ്കെടുക്കുക. യോഗത്തില്‍ സംസ്ഥാനങ്ങളിലെ കൊറോണ വൈറസ് പ്രതിരോധവും മറ്റും ചര്‍ച്ച ചെയ്യും.
രണ്ട് ഘട്ടങ്ങളായിട്ടാണ് പ്രധാനമന്ത്രി കൊറോണയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുക. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സാഹചര്യങ്ങളും അദ്ദേഹം വിലയിരുത്തുന്നുമണ്ട്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടും വൈറസ് വ്യാപകമാക്കാതെ പ്രതിരോധിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം അടുത്ത വര്‍ഷം ആരംഭത്തോടെ വാക്സിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ വാക്സിന് ലഭ്യമായാല്‍ ഉടന്‍ ആളുകളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ചും ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. നിലവില്‍ അഞ്ച് വാക്സിനുകളുടെ പരീക്ഷണങ്ങളാണ് രാജ്യത്ത് പുരോഗമിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം തന്നെ വാക്സിനേഷന് ഇന്ത്യയില്‍ എത്തിയാലും ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയസ്സായവര്ക്കുമായിരിക്കും ആദ്യം നല്‍കുക. ഏപ്രിലോടെയാകും മറ്റുള്ളവര്‍ക്കും വാക്സിനേഷന് എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: