ബോളീവുഡില്‍ സ്വന്തം കഴിവ് തെളിയിക്കാനൊരുങ്ങി തെന്നിന്ത്യന്‍ സുന്ദരി അമ്രിന് ഖുറേഷി. പ്രശസ്ത തെലുങ്ക് സിനിമാ നിര്‍മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ പുത്രിയാണ് അമ്രിന്. ഹിന്ദി സിനിമയിലെ പ്രമുഖനായ സംവിധായകന് രാജ് കുമാര്‍ സന്തോഷിയുടെ ‘ബാഡ് ബോയ്’എന്ന സിനിമയിലൂടെയാണ് ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.
തെലുങ്കില്‍ വന്‍വിജയം നേടിയ ‘സിനിമാ ചൂപിസ്ത മാവ’എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്ക്കാരമാണ് ഈ ചിത്രം. മിഥുന് ചക്രവര്‍ത്തിയുടെ പുത്രന് നമാഷ് ചക്രവര്‍ത്തിയാണ് അമ്രിന്റെ നായകന്. നമാഷിന്റേയും അരങ്ങേറ്റ ചിത്രമാണ് ‘ബാഡ് ബോയ്’.
സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ തുടങ്ങുമെന്ന ഔദ്യോദിക പ്രഖ്യാപനം വന്നതോടെ മറ്റൊരു ഹിന്ദി ചിത്രത്തിലും അമ്രിന് ഖുറേഷി നായികയായി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. അല്ലു അര്‍ജ്ജുന്റെ ബ്ലോക്ക് ബസ്റ്റര്‍ സിനിമ ‘ജൂലൈ’യുടെ ഹിന്ദി പുനരാവിഷ്കാരമാണ് ഇത്. ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. അന്തോണി ഡിസൂസയാണ് സംവിധായകന്. വിദ്യാഭ്യാസ കാലത്തു തന്നെ സിനിമ അഭിനയമാണ് തന്റെ പ്രൊഫഷനെന്ന് തിരിച്ചറിഞ്ഞാണ് അമ്രിന് ഇതിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: