തൊടുപുഴ: ഇടവെട്ടിയില്‍ പതിറ്റാണ്ടുകളായുള്ള വലത് ഭരണത്തിന് അറുതി വരുത്തി അമ്മയുടെ ആഗ്രഹ പൂര്‍ത്തികരണത്തിനായി മകള്‍ മത്സര രംഗത്ത്. ഇടവെട്ടി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഇത്തവണ ശക്തമായ മത്സരവുമായാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ തന്നെ ശ്രദ്ധേയമാണ് രണ്ടാം വാര്‍ഡായ തൊണ്ടിക്കുഴയിലെ മത്സരം.
കായിക രംഗത്ത് സംസ്ഥാന തലത്തില്‍ വരെ സമ്മാനങ്ങള്‍ നേടിയ ജ്യോതി ബാബുവാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. യുഡിഎഫ് പ്രതിനിധികള്‍ മാറി മാറി ഭരിച്ച നാട്ടിലേക്ക് കേന്ദ്രത്തിന്റെ വിവിധ ജനകീയ പദ്ധതികള്‍ വഴി വികസനം എത്തിക്കുകയെന്ന ലക്ഷ്യവുമായാണ് ഈ മിടുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. നാടിന്റെ നന്മക്കായി നാട്ടുകാര്‍ ഒരുതവണയെങ്കിലും മാറി ചിന്തിക്കുമെന്ന പ്രതീക്ഷയും ജ്യോതിക്കും സഹ പ്രവര്‍ത്തകര്‍ക്കുമുണ്ട്.
താന്‍ മത്സര രംഗത്തെത്താന്‍ അമ്മയാണ് കാരണമെന്നും ജ്യോതി പറയുന്നു. വാര്‍ഡിലെ ആശാ പ്രവര്‍ത്തകയായ അമ്മ അടുത്തിടെ അകാലത്തില്‍ വിട പറയുകയായിരുന്നു, പിന്നാലെ അച്ഛനും മരിച്ചു. നാടിന്റെ വികസന കാര്യത്തില്‍ ഏറെ തല്പരയും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്ന അമ്മ വാര്‍ഡില്‍ നിന്ന് മത്സരിക്കാന്‍ താല്പര്യം അറിയിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും നേതാക്കള്‍ ഇതിന് അനുവതിച്ചില്ല, ഇതില്‍ അമ്മ ഏറെ വിഷമിച്ചിരുന്നു.
അമ്മയുടെ ആരോഗ്യ പരിപാലനവും നാട്ടുകാരോടുള്ള സഹകരണ മനോഭാവവുമാണ് തന്നെ ഏറെ ആകര്‍ഷിച്ചത്. മത്സരിക്കുന്നത് നാട്ടുകാരുടെ ഉന്നമനത്തിന് വേണ്ടിയാണെന്നും ഇതിനായി കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ജ്യോതി പറയുന്നു.
തിരുവനന്തപുരത്തെ സ്പോര്‍ട്ട്സ് സ്കൂളിലായിരുന്നു ജോതിയുടെ ഹൈസ്കൂള്‍ പഠനം. പിന്നാലെ കോതമംഗലം ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ്ടു. ഇതിനിടെ ഓട്ട മത്സരത്തിലടക്കം നിരവധി മെഡലുകള്‍ വാരിക്കൂട്ടി. എംജി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രിയും ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമയും നേടി. എറണാകുളം ഇന്‍ഫോപാര്‍ക്കിലും കിഴക്കമ്പലത്തെ കിറ്റക്സിലും ജോലി നോക്കിയിട്ടുണ്ട് ജ്യോതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: