Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മഫലങ്ങളുടെ പരിണതി

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Nov 21, 2020, 05:11 pm IST
inSamskriti

ഉറക്കം വരാത്ത രാത്രികളിലെല്ലാം ഹരിശ്ചന്ദ്രന്‍ വിവിധ ചിന്തകളുമായി കലങ്ങിയ മനസ്സോടെ കഴിഞ്ഞു. താന്‍ സര്‍വസ്വവും ദാനം ചെയ്തിട്ടും വിശ്വാമിത്ര മഹര്‍ഷി തന്നോട് പകവീട്ടും പോലെ പെരുമാറിക്കൊണ്ടിരുന്നതെന്താണ്? മഹര്‍ഷിക്ക് രാജദാനം നടത്തി ദാനദക്ഷിണയ്‌ക്കായി ഭാര്യയേയും മകനേയും വിറ്റു.  

എന്നിട്ടും തന്നെ അടിമയായി വാങ്ങി ഒരു ചണ്ഡാളന് ദാസനായി വിറ്റു. താന്‍ മഹര്‍ഷിയോട് കെഞ്ചി അപേക്ഷിച്ചതാണ്. ചണ്ഡാളദാസ്യം വേദനാജനകമാണെന്ന് അറിയിച്ചതാണ്. എന്നിട്ടും മഹര്‍ഷി അതു തന്നെ ചെയ്തു. എന്തായിരിക്കും കാരണം?  

മഹര്‍ഷിമാരുടെ ശാപം പോലും അനുഗ്രഹമാണെന്നും ശത്രുതപോലും മൈത്രിയാണെന്നും പൂര്‍വഗുരുക്കന്മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഇതും പരീക്ഷണങ്ങളായിരിക്കുമോ? അതോ തന്റെ കര്‍മദോഷമോ? രാജ്യം ദാനം ചെയ്യാന്‍ തനിക്ക് അവകാശമില്ലേ? ഭാര്യയേയും പുത്രനേയും വിറ്റതും പാപമല്ലേ?  

കര്‍മഫലങ്ങളെല്ലാം അനുഭവിച്ചു തീര്‍ത്തല്ലേ പറ്റൂ. അഞ്ചാം ദിവസം ചണ്ഡാലയജമാനന്‍ ഹരിശ്ചന്ദ്രനെ ചങ്ങലയില്‍ നിന്നും മോചിപ്പിച്ചു. കാശിക്ക് തെക്കു ഭാഗത്തുളള തന്റെ ഉടമസ്ഥതയിലുള്ള ശ്മശാനത്തില്‍ പോയി കാവല്‍ നില്‍ക്കാന്‍ നിയോഗിച്ചു. ശ്മശാനത്തില്‍ ശവശരീരങ്ങള്‍ ദഹിപ്പിക്കാന്‍ കൊണ്ടു വരുന്നതില്‍ നിന്നെല്ലാം ശ്മശാനക്കൂലി കണക്കു പറഞ്ഞു മേടിക്കണം.  

പാതിവെന്ത ശവശരീരങ്ങളില്‍ എല്ലുകള്‍ നുറുങ്ങുന്ന ഘോരശബ്ദവും അവയുടെ ദുര്‍ഗന്ധവും കുറുക്കനും കാക്കകളും ചെന്നായകളുമെല്ലാം കടിപിടി കൂടുന്ന ഒച്ചയും എല്ലാമായി ഭയപ്പെടുത്തും വിധമുള്ളതായിരുന്നു ആ ചുടുകാട്.  

മേലാകെ ചുടല ഭസ്മമാണ്. പലരും മൃതദേഹത്തില്‍ വായ്‌ക്കരിയിടുന്നതില്‍ നിന്ന് ഊര്‍ന്നു പോകുന്ന അരിയെടുത്ത് ചുടല വിറകെടുത്ത് അടുപ്പു കത്തിച്ച് ആഹാരമുണ്ടാക്കി കഴിക്കും.

രാപകല്‍ വ്യത്യാസമില്ലാതെ ആ ചുടലക്കാട്ടില്‍ തന്നെ താമസിച്ച് ഒരു വര്‍ഷക്കാലം കഴിച്ചു കൂട്ടി.  

ഭാര്യയും പുത്രനും എങ്ങനെ കഴിയുന്നുണ്ടാകുമെന്ന് ഇടയ്‌ക്കിടെ ചിന്തിക്കും. അവര്‍ ആരോരും ആശ്രയമില്ലാതെ കഷ്ടപ്പെടുകയായിരിക്കും. അവര്‍ എന്നെ ഓര്‍ക്കുന്നുണ്ടാകുമോ? അതിന് അവര്‍ക്ക് അവസരം ലഭിക്കുമോ? അവര്‍ക്ക് എന്തു സംഭവിച്ചു എന്നൊന്നും അറിയുന്നില്ലല്ലോ ദൈവമേ! ഇങ്ങനെ വിവിധ ചിന്തകളാല്‍ നൊമ്പരപ്പെട്ട് കാലം തള്ളി നീക്കി.  

മഹാറാണിയും കുമാരനും. അവര്‍ എവിടെയാണെന്നു പോലും അറിയില്ല. കളിപ്രായം വിട്ടു മാറാത്ത കുട്ടിയാണ്. അവന്റെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ പോലും സഹിക്കാത്തവനാണ് താന്‍.  

ഹരിശ്ചന്ദ്രന്‍ ആലോചിച്ചതു പോലെ കാലില്‍ ദര്‍ഭപ്പുല്ലുകളുടെ കൂര്‍ത്ത മുനകളില്‍ ചവിട്ടി കാലുനൊന്തും ചമതയും വിറകും ശേഖരിക്കാന്‍ നടക്കുകയായിരുന്നു ഹരിശ്ചന്ദ്ര പുത്രന്‍ രോഹിതന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.