Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെറുവള്ളി എസ്‌റ്റേറ്റ് വിറ്റ് പണം തട്ടാനുള്ള യോഹന്നാന്റേയും പിണറായിയുടേയും ശ്രമം അട്ടിമറിച്ചത് രാജമാണിക്യം; വിജിലന്‍സ് അന്വേഷണം പകപോക്കാല്‍

കെ.പി. യോഹന്നാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന്, സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന് വിറ്റ് പണം പിടുങ്ങാന്‍ നടത്തിയ ശ്രമം അവസാന നിമിഷം അട്ടിമറിച്ചത് രാജമാണിക്യമാണ്

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Nov 21, 2020, 04:37 pm IST
in Kerala

കൊച്ചി: എം.ജി. രാജമാണിക്യത്തിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത് ഭൂമി കൈയേറ്റക്കാരനായ സുവിശേഷകന്‍ കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച്  കസ്റ്റംസ് റെയ്ഡ് ചെയ്തതിനാല്‍.

കെ.പി. യോഹന്നാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന്, സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന് വിറ്റ് പണം പിടുങ്ങാന്‍ നടത്തിയ ശ്രമം അവസാന നിമിഷം അട്ടിമറിച്ചത് രാജമാണിക്യമാണ്. ചെറുവള്ളി എസ്‌റ്റേറ്റ് ശബരിമല വിമാനത്താവളത്തിന് വാങ്ങാന്‍ തടസം നിന്നതിന് തൊട്ടുപിന്നാലെ യോഹന്നാന്റെ സ്ഥാപനങ്ങളില്‍ റെയ്ഡിനിടയാക്കിയത് രാജമാണിക്യമാണെന്നും പിണറായി കണ്ടെത്തി.

ഇതോടെയാണ്  ഐഎഎസ് ഉദ്യോഗസ്ഥന്റെ സേവനകാലത്തിനുശേഷവും ബാധിക്കാവുന്ന വിജിലന്‍സ് കേസില്‍ പെടുത്തിയത്. സംസ്ഥാനത്തിന് കൈമോശം വന്ന അഞ്ചര ലക്ഷം ഏക്കര്‍ തോട്ട, വനഭൂമി ഒറ്റ ഓര്‍ഡിനന്‍സിലൂടെ, മാഫിയകളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ വഴിയൊരുക്കിയ ആളാണ് രാജമാണിക്യം. എന്നാല്‍, ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍, ടാറ്റ തുടങ്ങിയ വമ്പന്മാരെ പിണക്കിക്കൊണ്ട് അത്തരം ഉത്തരവ് ഇറക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറല്ല.

14 ജില്ലകളിലേയും ‘കൈയേറ്റ’  ഭൂമി തിരിച്ചുപിടിക്കാന്‍ ലാന്‍ഡ് റവന്യൂ സ്‌പെഷ്യല്‍ ഓഫീസറായി,2013 ലാണ് രാജമാണിക്യത്തെ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചത്.  നിയമ സഹായത്തിനായി പ്രത്യേക ഗവണ്‍മെന്റ് പ്ലീഡറായി  സുശീലാ ഭട്ടിനേയും നിയമിച്ചു. ഇവരാണ് അഞ്ചരലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തോട്ടം ഉടമകള്‍ കൈവശപ്പെടുത്തിയത് കണ്ടെത്തിയത്. അവരുടെ അവകാശം റദ്ദാക്കി, ഒറ്റ ഓര്‍ഡിനന്‍സുവഴി എല്ലാം തിരിച്ചുപിടിക്കാമെന്നും റിപ്പോര്‍ട്ടു നല്‍കി. പക്ഷേ രാജമാണിക്യത്തെ ആ സ്ഥാനത്തുനിന്ന് പിണറായി  സര്‍ക്കാര്‍ മാറ്റി. സുശീലാ ഭട്ടിനെ  ഈ കേസുകളില്‍ ഹാജരാകുന്നതില്‍ നിന്ന് വിലക്കി.

ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ തന്നെ വിലയ്‌ക്ക് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍, റവന്യൂ വകുപ്പ് അതിനെതിരെ കോടതിയില്‍ പോയി. ഈ തീരുമാനത്തിന്, റവന്യൂ വകുപ്പിലെ 2019 ല്‍ ഇറങ്ങിയ ഒരുത്തരവായിരുന്നു അടിസ്ഥാനം. ഈ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ‘മരവിപ്പിച്ച’ മട്ടിലാക്കിയിരുന്നു. കളക്ടര്‍മാര്‍ അതത് പ്രദേശത്തെ കൈയേറ്റങ്ങളില്‍ കേസ് കൊടുക്കാനാണ് ഉത്തരവ്. ഇത് നടപ്പാക്കാന്‍ കളക്ടര്‍മാര്‍ മടിച്ചു. എന്നാല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മാറി വന്നപ്പോള്‍ കേസുകള്‍ കൊടുക്കാനും ഇതിന് നിയമോപദേശം  നല്‍കാനും റവന്യൂ വകുപ്പ് പ്രത്യേക സമിതി രൂപംകൊടുത്തു. അവയ്‌ക്ക് രാജമാണിക്യം നിയമോപദേശം നല്‍കി. അങ്ങനെ കോട്ടയം കളക്ടര്‍ പാലായില്‍ കൊടുത്ത കേസാണ് ചെറുവള്ളി ഇടപാടിന് തടസമായത്.

രാജമാണിക്യത്തിന് കെഎസ്‌ഐഡിസിയുടെ ചുമതല വന്നപ്പോള്‍ പിണറായി സര്‍ക്കാര്‍, ചെറുവള്ളി ഭൂമി ഏറ്റെടുക്കാനുള്ള ശുപാര്‍ശ അദ്ദേഹത്തെ കൊണ്ട് നടത്തിക്കാന്‍ ശ്രമിച്ചു. പക്ഷേ ഏറ്റെടുക്കല്‍ ചട്ടവിരുദ്ധം എന്നാണ് അദ്ദേഹം എഴുതിയത്. തുടര്‍ന്ന് രാജമാണിക്യത്തെ കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലേക്ക് (കെഎസ്‌ഐടിഐ)മാറ്റുകയായിരുന്നു. അഞ്ചരലക്ഷം ഏക്കര്‍ തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടയാളെക്കൊണ്ട് സ്വന്തം ശുപാര്‍ശയ്‌ക്കെതിരേ ഉത്തവിടീക്കുകയായിരുന്നു ലക്ഷ്യം.

രാജമാണിക്യത്തിന്റെ ഒപ്പം സിവില്‍ സര്‍വീസ് ബാച്ചില്‍ പെട്ടവരാണ് യോഹന്നാന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെന്നും മറ്റുമുള്ള  ആരോപണത്തിന് പിന്നാലെയാണ് വിജി. അന്വേഷണത്തിന് അനുമതി നല്‍കിയത്.  

സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 52 ലക്ഷമേ ശീമാട്ടിയില്‍നിന്ന് മെട്രോ റെയിലിന് ഏറ്റെടുക്കുന്ന ഭൂമിക്കും നഷ്ടപരിഹാരം കൊടുക്കാനാവൂ, എതിര്‍ കക്ഷി കോടതിയില്‍ പോകുന്നെങ്കില്‍ പോകട്ടെ എന്ന് ഫയലില്‍ ‘റണ്ണിങ് നോട്ട്’ എഴുതുകയാണ് രാജമാണിക്യം ചെയ്തത്. അത് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഫയലില്‍ നടത്തുന്ന ആശയവിനിമയം മാത്രമാണ്. ‘കറന്റ് ഫയല്‍’ മാത്രമേ ഔദ്യോഗിക രേഖയായി പരിഗണിക്കപ്പെടൂ. ആ സാഹചര്യത്തില്‍രാജമാണിക്യത്തെ ‘പൂട്ടാന്‍’ മുഖ്യമന്ത്രി പിണറായി വിജയന്റെ സംഘം നടത്തിയ നീക്കമാണ് വിജിലന്‍സ് അന്വേഷണം എന്നു വേണം വിലയിരുത്താന്‍. സമ്മര്‍ദക്കാരില്‍ യോഹന്നാനും സര്‍ക്കാര്‍ ഭൂമി കൈവശംവെച്ചിരിക്കുന്ന വമ്പന്മാരും ഉണ്ടാകും.

Tags: ഐഎഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ബിശ്വനാഥ് സിൻഹയക്ക് ആഭ്യന്തരവും വിജിലൻസും, ധനം രബീന്ദ്രകുമാർ അഗർവാളിന്

അഖിലേന്ത്യ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസ് അച്ഛനമ്മമാര്‍ക്കും സഹോദരനുമൊപ്പം
Kerala

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക്; ഗഹന നവ്യ ജയിംസ് കേരളത്തിന്റെ അഭിമാനം, ഒപ്പം പാലായ്‌ക്കും

Kerala

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ക്യാമറ ഇടപാട് അന്വേഷണം പൂര്‍ത്തിയാക്കും മുമ്പ് വ്യവസായ സെക്രട്ടറിക്കും സ്ഥാനചലനം

Kerala

ഐഎഎസിന് സംസ്ഥാനം ശിപാര്‍ശ ചെയ്തവരില്‍ ഇ ഡി ചോദ്യം ചെയ്തയാളും; വസ്തുതകള്‍ മറച്ചുവച്ച് പിണറായി സര്‍ക്കാര്‍, നാലു പേർ കരാറടിസ്ഥാനത്തിൽ ജോലിയിൽ കയറിയവർ

Kerala

ഐഎഎസ് ദമ്പതികള്‍ അപകടത്തില്‍പ്പെട്ടു; ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണുവിന് സാരമായ പരുക്ക്

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.