ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കലാപം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീം ആര്‍മിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് കോടികള്‍ നല്‍കിയതിനു തെളിവുകള്‍ കണ്ടെത്തി എന്‍ഫോഴ്മെന്റ് ഡയറക്റ്ററേറ്റ്. ഇതേത്തുടര്‍ന്ന് ഭീം ആര്‍മിയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം വിശദമായി അന്വേഷിച്ചു തുടങ്ങി. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചില ഉന്നത നേതാക്കളും തമ്മിലുള്ള ഫോണ്‍കോളുകളെ സംബന്ധിച്ച വിവരങ്ങളും ഇഡിക്ക് ലഭിച്ചു. ഇതേത്തുടര്‍ന്ന് ചന്ദ്രശേഖറിനേയും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളേയും ഉടന്‍ ഇഡി ചോദ്യംചെയ്യും.
കലാപത്തിനു മുന്നോടിയായി ഏതാണ്ട് 120 കോടി രൂപയോളമാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരവധി അക്കൗണ്ടുകളിലായി നിക്ഷേപിച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരമാണ് ഇഡി അന്വേഷണം നടത്തുന്നത്.
സി.എ.എ വിരുദ്ധ കലാപങ്ങള്‍ക്കിടയില്‍, ജുമാ മസ്ജിദ് മേഖലയില്‍ നടന്ന ചില അക്രമസംഭവങ്ങളെ കുറിച്ച് രണ്ടുകൂട്ടരും ചര്‍ച്ചചെയ്തതിന്റെ വിശദാംശങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഭീം ആര്‍മി കോര്‍ഡിനേറ്ററുമായ കുഷ് അംബേദ്കര്വാഡിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: