തൃശൂര്‍: തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാന പെരുമഴ ഒഴുക്കിയതൊഴിച്ചാല് ജില്ലാ പഞ്ചായത്ത് എരുമപ്പെട്ടി ഡിവിഷനില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ജനങ്ങള്‍. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് മുഴുവനും കടങ്ങോട്, വേലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ 15 വാര്‍ഡുകള്‍ വീതവും ഉള്‍പ്പെടുന്നതാണ് എരുമപ്പെട്ടി ഡിവിഷന്.
കുന്നംകുളത്തിനും വടക്കാഞ്ചേരിക്കുമിടയിലുള്ള ചെറുനഗരമെന്ന നിലയ്ക്ക് എരുമപ്പെട്ടിയില്‍ നിരവധി വികസനമെത്തേണ്ട കാലം അതിക്രമിച്ചതായി ജനങ്ങള്‍ പരാതിപ്പെടുന്നു. ഡിവിഷനിലെ ഭൂരിഭാഗം സ്ഥലങ്ങളിലും മഴക്കാലത്ത് പോലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. സാധാരണക്കാരായ കുടുംബങ്ങള്‍ പൈസ നല്കി കുടിവെള്ളം വാങ്ങുന്ന സ്ഥിതിയാണിപ്പോള്‍. കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരിക്കാന്‍ ഇടതു-വലതു മുന്നണികള്‍ ഇതുവരെയും നടപടിയെടുത്തിട്ടില്ല. പട്ടയമില്ലാത്ത ആയിരത്തിലേറെ കുടുംബങ്ങള്‍ ഡിവിഷനിലുണ്ട്. സ്വന്തമായി ഭൂമിയും വീടുമില്ലാത്തതിനാല്‍ നൂറുക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും വാടക വീടുകളിലാണ് താമസിക്കുന്നത്.
ഡിവിഷനിലുള്ള പട്ടികജാതി കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതില്‍ നിലവിലെ യുഡിഎഫ് ജനപ്രതിനിധി മുന്‍കൈയ്യെടുത്തില്ല. എരുമപ്പെട്ടിയില്‍ ബസ് ടെര്‍മിനലും വെജ്-നോണ്‍ വെജ് മാര്‍ക്കറ്റും സ്ഥാപിക്കുക, എരുമപ്പെട്ടി ഹെല്‍ത്ത് സെന്ററിനെ 25 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
ഡിവിഷനിലുള്ള എല്ലാ വീടുകളിലും സൗജന്യമായി കുടിവെള്ളമെത്തിക്കുകയും എല്ലാവര്ക്കും കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കുകയുമാണ് പ്രധാന ലക്ഷ്യമെന്ന് ബിജെപി പറയുന്നു. അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കും. കാര്‍ഷിക മേഖലയില്‍ കൃഷിയുടെ ആവശ്യത്തിന് ജലമെത്തിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും. കടങ്ങോട് പഞ്ചായത്തില്‍ കിടത്തി ചികിത്സയ്ക്ക് ആശുപത്രി സ്ഥാപിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഫണ്ട് ഉപയോഗിച്ച് റോഡുകള്‍ നിര്‍മ്മിക്കുമെന്നും ബിജെപി വ്യക്തമാക്കി. ഡിവിഷനിലേക്ക് അനുവദിച്ച ഫണ്ടുകള്‍ മുഴുവന്‍ വിനിയോഗിച്ചതായി നിലവിലെ പ്രതിനിധി യുഡിഎഫിലെ കല്യാണി എസ് നായര്‍ പറയുന്നു.
ജനാഭിപ്രായം
* ജനോപകരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു
* കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാതെ അട്ടിമറിച്ചു
* മഴക്കാലത്ത് പോലും രൂക്ഷമായ കുടിവെള്ളക്ഷാമം
* എരുമപ്പെട്ടി, കടങ്ങോട് മേഖലകളിലുള്ള നിരവധി ക്വാറികളിലെ വെള്ളം കുടിവെള്ള പദ്ധതികള്‍ക്കായി വിനിയോഗിച്ചില്ല
* ഫണ്ടുകള്് ദുരുപയോഗം ചെയ്തതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു
* കാര്‍ഷിക മേഖലയ്ക്ക് ഗുണകരമായ പദ്ധതികള്‍ നടപ്പാക്കിയില്ല
* നിര്‍മ്മാണം പൂര്‍ത്തിയാകാതെ തകര്‍ന്ന് കിടക്കുന്ന നിരവധി റോഡുകള്‍
* നിരവധി സ്ഥലങ്ങളില്‍ തെരുവു വിളക്കുകളില്ല
* 14 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന അക്കിക്കാവ്-എരുമപ്പെട്ടി റോഡ് നിര്‍മ്മാണം പാതിവഴിയില്‍
* കായിക രംഗത്തെ വികസനത്തിനായി യാതൊന്നും ചെയ്തില്ല
* സര്‍ക്കാരിനു കീഴില്‍ സ്ഥലമുണ്ടായിട്ടും കടങ്ങോട് പഞ്ചായത്തില്‍ പൊതു ശ്മശാനം സ്ഥാപിച്ചില്ല
* ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ചില്ല
* മരത്തംകോട് മിച്ചഭൂമിയില്‍ ശ്മശാനത്തിനായി ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും പദ്ധതി മുടങ്ങി കിടക്കുന്നു
* പട്ടികജാതി കോളനികളിലെ നിരവധി വീടുകളില്‍ ശുചിമുറികള്‍ പോലുമില്ല
* ഡിവിഷനിലെ പലയിടത്തും അങ്കണവാടികളില്ല
* കടങ്ങോട് പഞ്ചായത്തില്‍ നിര്‍മ്മിച്ച പകല്‍വീട് തുറന്നു കൊടുക്കാതെ അടച്ചിട്ടിരിക്കുന്നു
യുഡിഎഫ് അവകാശവാദം
* ഒരു കോടി 25 ലക്ഷം രൂപ ചെലവഴിച്ച് മുണ്ടൂര്‍-വേലൂര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി
* 25 ലക്ഷം രൂപ ചെലവില്‍ എരുമപ്പെട്ടിയേയും വേലൂരിനേയും ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിച്ചു
* കടങ്ങോട്-നെല്ലിക്കുന്ന് റോഡിന്റെ നിര്‍മ്മാണത്തിന് 20 ലക്ഷം രൂപ നല്കി
* സ്കൂളുകളില്‍ വാട്ടര്‍പ്യൂരിഫെയര്‍ വിതരണം ചെയ്തു
* വേലൂര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ 30 ലക്ഷം രൂപ വിനിയോഗിച്ച് പവലിയന് നിര്‍മ്മിച്ചു
* വേലൂരില്‍ 25 ലക്ഷം രൂപ ചെലവില്‍ കുടുംബശ്രീ വിപണന കേന്ദ്രം തുറന്നു
* ഒരു കോടിയോളം രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി
* 20 ലക്ഷം രൂപ ചെലവില്‍ വെള്ളറക്കാട് -ചിറമനക്കാട് റോഡ് നിര്‍മ്മിച്ചു
* ഒരു കോടി രൂപ വിനിയോഗിച്ച് സ്കൂളുകളില്‍ അടിസ്ഥാന സൗകര്യം സജ്ജമാക്കി
* രണ്ടു കോടിയോളം രൂപ ചെലവഴിച്ച് ഗ്രാമീണ റോഡുകള്‍ നവീകരിച്ചു
* വിവിധ സ്ഥലങ്ങളില്‍ അങ്കണവാടികള്‍ നിര്‍മ്മിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: