കണ്ണൂര്‍ : സിപിഎമ്മിന്റെ ജാതീയതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ ചിത്രലേഖ എന്ന ദളിത് വനിത, സഹിക്ക വയ്യാതെ ഇസ്ലാം മതം സ്വീകരിക്കുന്നു . പതിനഞ്ചു വര്‍ഷം മുമ്പാണ് ചിത്രലേഖയുടെ ഓട്ടോ റിക്ഷ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു കളഞ്ഞത്.
പയ്യന്നൂരിലെ സ്വന്തം ഗ്രാമത്തില്‍ നിന്ന് നിവൃത്തിയില്ലാതെ ഈ സഹോദരിക്ക് പാലായനം ചെയ്യേണ്ടി വന്നു. പയ്യന്നൂര്‍ വിട്ടോടി പാപ്പിനിശേരിയില്‍ പോയിട്ടും പീഡനം തുടര്‍ന്ന് കൊണ്ടേയിരുന്നു. ഇനി തനിക്ക് ഇങ്ങനെ ഒറ്റയ്ക്ക് പൊരുതി നില്‍ക്കാനാവില്ലെന്നും അതുകൊണ്ടാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്നും ചിത്രലേഖ പറയുന്നു.
നവോത്ഥാനത്തിന്റെയും മതേതരത്വത്തിന്റെയും മറ്റും മുന്നണിപ്പോരാളികള്‍ എന്ന് അവകാശപ്പെടുന്ന സംഘടിത ഇടതുപക്ഷ പ്രസ്ഥാനത്തെയാണ് ഓട്ടോ റിക്ഷ ഓടിച്ചു ജീവിതം പുലര്‍ത്തിയിരുന്ന ഈ പുലയ സ്ത്രീ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ഗുരുദേവന്റെ ‘നമുക്ക് ജാതിയില്ലാ’ പ്രഖ്യാപനം ഔദ്യോഗികമായി ഒരു വര്‍ഷക്കാലം ആചാരിച്ച ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലാണ് ഈ ദുരന്തം. ജാതിയുടെ പേരില്‍ സിപിഎം തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെ ആയെന്ന് ചിത്രലേഖ പറയുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഇതിന് മുമ്പും മാധ്യമങ്ങളില്‍ വന്നിരുന്നു.
വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും പട്ടിക ജാതി കമ്മിഷനും ഒന്നും ഈ അനീതി അറിഞ്ഞില്ലേ? സ്വമേധയാ ഈ കമ്മിഷനുകള്‍ക്ക് ഇടപെട്ട് ഈ വനിതക്ക് സംരക്ഷണം ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വമില്ലേ? കേരളത്തിലെ ഹിന്ദു സംഘടനകള്‍ക്ക് ഇത് അവഗണിക്കാനാവുമോ? അസ്വസ്ഥതയും അതിലേറെ ആശങ്കയും ഉളവാക്കുന്ന വാര്‍ത്ത തേടുന്നത് നിരവധി ചോദ്യങ്ങള്‍ക്ക ഉത്തരമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: