തിരുനെല്ലി: അഞ്ചരകോടി രൂപയുടെ അവധിവ്യാപാര തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റിന് പരാതി നല്കി കര്‍ഷകര്‍. ഇടമലകൃഷണകുമാര് എന്ന ആളാണ് പരാതി നല്‍കിയത്. വയനാട്ടിലെ തിരുനെല്ലി, പുല്‍പ്പള്ളി, വളാട്, പനമരം, പയ്യംമ്പള്ളി, പടിഞ്ഞാറത്തറ, പാക്കം എന്നി പ്രദേശത്തെ കര്‍ഷകരില്‍ നിന്നാണ് 400 രൂപ കുരുമുളകിന് ഉള്ളപ്പോള്‍ 585 രൂപക്ക് എടുക്കാന്‍ തട്ടിപ്പ് സംഘം രംഗത്തിറങ്ങിയത്.
തുടര്‍ന്ന് ആദ്യം കുറച്ച് രൂപ നല്കി കര്‍ഷകരെ കയ്യിലെടുത്താണ് കര്‍ഷകര്‍ക്ക് ചെക്ക് നല്കി അഞ്ചരകോടി രൂപ തട്ടിയെടുത്തത്. എന്നാല്‍ 2018ല്‍ നടന്ന സംഭവത്തില്‍ കര്‍ഷകരുടെ പരാതി പ്രകാരം തട്ടിപ്പിന്റെ സൂത്രധാരന്‍ വടകര സ്വദേശിയായ ജിതിന് എന്നയാളെ ഇതുവരെ പോലീസിന് പിടികൂടാന്‍ ആയിട്ടില്ല.
സംഭവത്തില്‍ പുല്‍പ്പള്ളി സ്വദേശികളായ ചിലരെ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കാതെ പോലീസ് ഒഴിവാക്കുകയായിരുന്നു എന്ന് എന്‍ഫോഴ്സ്മെന്റ് ഡയരകടര്ക്ക് നല്കിയ പരാതിയില്‍ പറയുന്നു. 2018 ജൂണ്‍ 27 ന് ബത്തേരി എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ഈ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റ മറുപടി പ്രതികളുടെ ബാങ്ക് അകൗണ്ടും മറ്റ് വകകളും മരവിപ്പിക്കും എന്നാണ് പറഞ്ഞത്. എന്നാല്‍ ഇതുവരെ തട്ടിപ്പിന്റെ മുഖ്യകണ്ണിയുടെ ഭൂമി പോലും ഒന്നും ചെയ്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: