കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. കൊല്ലം പ്രസ് ക്ലബില്‍ 36 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന്റെ അഴിമതിഭരണത്തിനെതിരെ ശക്തമായ പ്രചാരണം ബിജെപി നടത്തും. വനിതാ-യുവജന-വിദ്യാര്‍ഥികളടക്കം എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പാക്കുന്ന ലിസ്റ്റാണ് ബിജെപിയുടേത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് ബാങ്കുകളില്‍ നിക്ഷേപിച്ച് പലിശ പറ്റുകയാണ് കോര്‍പ്പറേഷന്‍ ഭരണകൂടം ചെയ്യുന്നത്. ഇതിന്റെ തെളിവുകള്‍ ബിജെപി ജനങ്ങള്‍ക്കുമുന്നില്‍ വയ്‌ക്കും. കൊല്ലം കോര്‍പ്പറേഷന്‍ ഇക്കാലയളവില്‍ നടപ്പാക്കിയ മുഴുവന്‍ പദ്ധതികളിലും അഴിമതിയുണ്ട്. ഭരണസമിതി തികഞ്ഞ പരാജയമാണ്. മാലിന്യസംസ്‌കരണം, ജലസ്രോതസുകളുടെ സംരക്ഷണം, തെരുവുവിളക്ക് പരിപണ്ടാലനം, അറവുശാല നടത്തിപ്പ് എന്നിവയിലെല്ലാം വന്‍പരാജയമാണ് കോര്‍പ്പറേഷന്‍ ഭരിച്ച ഇടതുപക്ഷം. മിനിട്സ് തിരുത്തിയും വസ്തുവാങ്ങലില്‍ കൃത്രിമം കാട്ടിയും സ്വജനപക്ഷപാതവും അഴിമതിയും വ്യാപകമാക്കി. ഇതിനെല്ലാം ഈ തെരഞ്ഞെടുപ്പോടെ അവസാനമുണ്ടാകും. എന്‍ഡിഎ സമഗ്രവികസന രൂപരേഖ ജനങ്ങള്‍ക്കു മുന്നില്‍ വയ്‌ക്കുമെന്നും കോര്‍പ്പറേഷന്‍ ഭരണം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍സെക്രട്ടറി പി. സുധീര്‍ ഒപ്പമുണ്ടായിരുന്നു. ആറുമാസം മുമ്പ് തന്നെ പുതിയ വോട്ടര്‍മാരുടെ വോട്ടുചേര്‍ക്കല്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.
10 ജില്ലാ പഞ്ചായത്ത്, 881 പഞ്ചായത്ത്, 70 ബ്ലോക്ക്, 75 മുനിസിപ്പാലിറ്റി ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിച്ചത്.
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍
കല്ലുവാതുക്കല്‍ ജില്ലാ ഡിവിഷനില്‍ ബിജെപി സംസ്ഥാനസെക്രട്ടറി ആര്‍. രാജിപ്രസാദ്, അഞ്ചല്‍ ഡിവിഷനില്‍ നിന്ന് ജില്ലാ സെക്രട്ടറി എസ്. പദ്മകുമാരി, ഇത്തിക്കരയില്‍ നിന്ന് മഹിളാമോര്‍ച്ച ജില്ലാ അദ്ധ്യക്ഷ ബിറ്റി സുധീര്‍ എന്നിവര്‍ ജനവിധി തേടും. മറ്റ് സ്ഥാനാര്‍ഥികള്‍: കലയപുരം-കെ.ആര്‍. രാധാകൃഷ്ണന്‍, തലവൂര്‍-വടകോട് രാധാകൃഷ്ണന്‍, പത്തനാപുരം-മുത്ത് മഹേഷ്, ചിതറ-പി. ഷീജാകുമാരി, ചടയമംഗലം-മനു ദീപം, വെളിനല്ലൂര്‍-ബൈജു ചെറിയനല്ലൂര്‍, വെളിയം- അഡ്വ. എസ്. രമാദേവി.
കോര്‍പ്പറേഷനിലേക്ക് സ്ഥാനാര്‍ഥിപട്ടിക (ഡിവിഷനും പേരും)
മരുത്തടി-മാഗ്ഡലിന്‍ സുനില്‍, ശക്തികുളങ്ങര-വി. പ്രമോദ്, കാവനാട്-വിജു മുരാരി, വള്ളിക്കീഴ്-ദീപ സഹദേവന്‍, മീനത്തുചേരി-പ്രദീപ്കുമാര്‍, കുരീപ്പുഴ വെസ്റ്റ്-സംഗീത ബിനു, കുരീപ്പുഴ-ആരതി രാജന്‍, അഞ്ചാലുംമൂട്-സീസ പിള്ള, കടവൂര്‍-വിജിത രാജ്, തേവള്ളി-ബി. ഷൈലജ, വടക്കുംഭാഗം-ഹെലന്‍, ആശ്രാമം-സജിതാനന്ദ്.എസ്, ഉളിയക്കോവില്‍-അഭിലാഷ്.ടി.ആര്‍, ഉളിയക്കോവില്‍ ഈസ്റ്റ്-മോന്‍സി ദാസ്, കടപ്പാക്കട-കൃപ വിനോദ്, കോയിക്കല്‍-ഷാജുകുമാര്‍, കല്ലുംതാഴം-ശ്രീജ ആര്‍.നായര്‍, അറുന്നൂറ്റിമംഗലം-രജനി, ചാത്തിനാംകുളം-സാനി.വി, കോളേജ് ഡിവിഷന്‍-ശാന്തിനി. എ, പാല്‍കുളങ്ങര-ധന്യ.ടി, വടക്കേവിള-ആതിര വിജയന്‍, കിളികൊല്ലൂര്‍-ക.ന അഭിലാഷ്, പുന്തലത്താഴം-രാജലക്ഷ്മി, പാലത്തറ-അനീഷ്‌കുമാര്‍.എ, മണക്കാട്-അനിത ബിന്ദു, മുണ്ടയ്‌ക്കല്‍-വിനിത വികാസ്, പട്ടത്താനം- രാജേഷ്, ഉദയമാര്‍ത്താണ്ഡപുരം- അഭിഷേക് മുണ്ടയ്‌ക്കല്‍, പള്ളിത്തോട്ടം-പ്രണവ് താമരക്കുളം, കച്ചേരി-എം.എസ്. ലാല്‍, കൈക്കുളങ്ങര-രഞ്ജിനി.എസ്, തിരുമുല്ലവാരം-സൂര്യ ബി ചന്ദ്രന്‍, മുളങ്കാടകം-രജനി ആര്‍.ആര്‍, ആലാട്ടുകാവ്-മഞ്ജുഷ, കന്നിമേല്‍-എസ്.ജെ. ജയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: