കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധികരിച്ച് എന്‍ഡിഎ. 54 വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ബിജെപി ജില്ലാ – മണ്ഡലം ഭാരവാഹികള്‍, മോര്‍ച്ച സംസ്ഥാന- ജില്ലാ – മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്. നിലവിലെ കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്, ഇ. പ്രശാന്ത് കുമാര്‍, എന്‍. സതീഷ് കുമാര്‍, നവ്യ ഹരിദാസ്, ഷൈമ പൊന്നത്ത് എന്നിവര്‍ ആദ്യഘട്ട പട്ടികയിലുണ്ട്. മുന്‍ കൗണ്‍സിലറായ സി.എസ്. സത്യഭാമയും ആദ്യഘട്ട പട്ടികയിലുണ്ട്. കാരപ്പറമ്പ്, മാറാട്, പുതിയാപ്പ എന്നീ മൂന്ന് ജനറല്‍ സീറ്റുകളില്‍ വനിതാസ്ഥാനാര്ത്ഥികളെയാണ് ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഇടതു – വലതു മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ എവിടെയും എത്താതെ തര്‍ക്കം തുടരുന്ന ഘട്ടത്തിലാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക എന്‍ഡിഎ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോര്പറേഷന് വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, സ്ഥാനാര്‍ത്ഥിയുടെ പേര് എന്ന ക്രമത്തില്‍: 1. എലത്തൂര്‍ – എ. പ്രസാദ്. 3. എരഞ്ഞിക്കല്‍ – ഇ.കെ. ചിത്രകല. 4. പുത്തൂര്‍ – വി. സതീശന്. 5. മൊകവൂര്‍ – എസ്. നീതു. 6. കുണ്ടൂപറമ്പ് – ലീന അനില്‍. 7. കരുവിശ്ശേരി – പി.എം. സുരേഷ് ബാബു. 9. തടമ്പാട്ടുതാഴം – കെ.ടി. ബൈജു. 10. വേങ്ങേരി – അയ്യപ്പന് വേങ്ങേരി. 12. പാറോപ്പടി – അഡ്വ. സബിത. 13. സിവില്‍ സ്റ്റേഷന് – ഇ. പ്രശാന്ത് കുമാര്‍. 14. ചേവരമ്പലം – സരിത പറയേരി . 15. വെള്ളിമാടുകുന്ന് – സഹദേവന് മാവിളി. 16. മൂഴിക്കല്‍ – കരുണാകരന് പാറപ്പുറത്ത്. 17. ചെലവൂര്‍ – എ. ഹരീഷ് മേക്കാപുറം. 19. മെഡിക്കല്‍ കോളേജ് സൗത്ത് – സി.കെ. ശ്രീകാന്ത്. 20. മെഡിക്കല്‍ കോളേജ് – ടി. ശശിധരന്. 21. ചേവായൂര്‍ – രേഖ ഷാജി കുമാര്‍. 22. കോവൂര്‍ – സി.പി. ഗണേശന്. 23. നെല്ലിക്കോട് – രജിഷ ദിജില്‍. 24. കുടില്‍തോട് – നിസി ബൈജു. 25. കോട്ടൂളി – മോനിത ശ്രീജിത്ത്. 26. പറയഞ്ചേരി – എന്‍.പി. ബിനു. 27. പുതിയറ – ടി. റിനീഷ്. 28. കുതിരവട്ടം – ബിന്ദു ഉദയകുമാര്‍. 30. കൊമ്മേരി – ഷാഗി ബിഗീഷ്. 34. മാങ്കാവ് – പത്മിനി വര്‍മ. 36. കല്ലായി – ഷീബ അനില്‍കുമാര്‍. 37. പന്നിയങ്കര – നമ്പിടി നാരായണന്. 38. മീഞ്ചന്ത – വി. രമ്യ. 40. അരീക്കാട് നോര്‍ത്ത് – വി. അനിത ടീച്ചര്‍. 41. അരീക്കാട് – പി. മഞ്ജുള. 42. നല്ലളം – സുവിഷ വിഷ്ണു. 45. ചെറുവണ്ണൂര്‍ ഈസ്റ്റ് – സുശീല ജയന്. 46. ചെറുവണ്ണൂര്‍ വെസ്റ്റ് – സി. സാബു ലാല്‍. 47. ബേപ്പൂര്‍ പോര്‍ട്ട് – വിന്ധ്യ സുനില്‍. 48. ബേപ്പൂര്‍ – ശ്രീജ അനില്‍ കുമാര്‍. 49. മാറാട് – ഷൈമ പൊന്നത്ത്. 51. പുഞ്ചപ്പാടം – എന്‍. സതീഷ് കുമാര്‍. 52. അരക്കിണര്‍ – സോമിത ശശികുമാര്‍. 54. കപ്പക്കല്‍ – സി.വി. പ്രകാശ് ബാബു. 58. കുറ്റിച്ചിറ – പള്ളിക്കണ്ടി സിദ്ധിക്ക്. 62. മൂന്നാലിങ്ങല്‍ – അഡ്വ. എന്‍.പി. ശിഖ. 63. തിരുത്തിയാട് – പി. ബാലരാമന്. 64. എരഞ്ഞിപ്പാലം – റൂബി കൊല്ലോത്ത്. 65. നടക്കാവ്- അഡ്വ. രമ്യ മുരളി. 66. വെള്ളയില്‍ – ടി. മണി. 67. തോപ്പയില്‍ – കെ. ഷൈബു. 68. ചക്കരോത്ത്ക്കുളം – വി. അനുരാധ രമേശ്. 69. കാരപ്പറമ്പ് – നവ്യ ഹരിദാസ്. 70. ഈസ്റ്റ്ഹില്‍ – എന്‍. ശിവപ്രസാദ്. 71. അത്താണിക്കല്‍ – സി.എസ്. സത്യഭാമ. 72. വെസ്റ്റ്ഹില്‍ – കെ. അജയ് ഘോഷ്. 74. പുതിയങ്ങാടി – ജിഷ ഷിജു. 75. പുതിയാപ്പ – അഡ്വ. സംയുക്ത റാണി.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവനാണ് ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.വി. സുധീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: