മാനന്തന്തവാടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികള നിശ്ചയിക്കുന്ന തിരക്കിലും കോണ്‍ഗ്രസ് വയനാട്ടിലെ ജനസംഖ്യയില്‍ ഇരുപത്തിയേഴ് ശതമാനം വരുന്ന തീയ്യ, ഈഴവ സമുദായത്തെ അവഗണിക്കുന്നതായി ശ്രീ നാരായണ ധര്‍മ്മവേദി ജില്ലാ നേതൃത്വം.
അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ്സ് നേതാവും ശ്രീനാരായണ ധര്‍മ്മവേദി ജില്ലാ ചെയര്‍മാന്‍ പി.കെ.രാജന്‍. കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ മതിയായ പ്രാതിനിധ്യം തീയ്യ ഈഴവ സമുദയാത്തില്‍പ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് കിട്ടിയില്ല. ഇതു സംബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെ ധരിപ്പിച്ചിട്ടും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല.
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടന്ന 1990 കാലത്ത് ആറ് ബ്ലോക്ക് പ്രസിഡന്റുമാരില്‍ നാല് പേര്‍ ഈ സമുദായത്തിലെ ആളുകളെയാണ് തെരഞ്ഞെടുത്തത്. നിലവില്‍ ബ്ലോക്ക് പ്രസിഡന്റായി ഈ സമുദായങ്ങളില്‍ നിന്ന് ആരേയും നോമിനേറ്റ് ചെയ്തില്ല. ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ തീയ്യ ഈഴവ പ്രവര്‍ത്തകരെ തഴയാനുള്ള ഗൂഡാലോചന കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടക്കുന്നു. കോണ്‍ഗ്രസ് ജില്ലാ നേതൃത്വമാണ് ഇതിന് പിന്നിലെന്നും ഇതിന് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയില്ലത്തതിനെ തുടര്‍ന്ന് അമര്‍ഷം പൂണ്ട മിനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ട് കെ.എന്‍ രമേശന്‍ ഉള്‍പ്പെടെ പലരും കോണ്‍ഗ്രസ് വിട്ടു.
ഇനിയും പല പ്രവര്‍ത്തകരും കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുകയാണ്. ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വം സങ്കുചിത മനോഭാവവും സ്വജനപക്ഷപാതവും അഹങ്കാരവുമാണ് വയനാട്ടില്‍ കോണ്‍ഗ്രസിന്റെ നാശത്തിന് കരാണമെന്ന് ശ്രീനാരായണ ധര്‍മ്മവേദി വയനാട് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.
















