ന്യൂദല്‍ഹി: നിയമസഭ ഉപതെരഞ്ഞെടുപ്പിലും ബിജെപിയുടെ വന്‍മുന്നേറ്റം. പതിനൊന്ന് സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ നിര്‍ണായകമായ മധ്യപ്രദേശിലടക്കം ബിജെപിക്കാണ് മേല്‍ക്കൈ. മധ്യപ്രദേശില്‍ 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 16 ഇടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. അഞ്ചിടങ്ങളില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഒരിടത്ത് ബിഎസ്പി ലീഡ് ചെയ്യുന്നു.
എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ ഏഴ് സീറ്റുകളിലും ബിജെപിയാണ് മുന്നില്‍. ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ ഏഴിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി അഞ്ചു സീറ്റുകളില്‍ മുന്നിലാണ്. സമാദ് വാജി പാര്‍ട്ടിയും സ്വതന്ത്രനും ഓരോ മണ്ഡലങ്ങളില്‍ മുന്നേറുന്നുണ്ട്. ഓരോ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലും ഹരിയാണയിലും കോണ്‍ഗ്രസാണ് മുന്നില്‍. രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റുകളില്‍ മുന്നിലാണ്. കര്‍ണാടകയില്‍ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നില്‍. അഞ്ചു സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മണിപ്പൂരില്‍ ഒരിടത്ത് ബിജെപി ജയിച്ചു. മറ്റൊരിടത്ത് ലീഡ് ചെയ്യുന്നുമുണ്ട്. നാഗാലന്‍ഡില്‍ രണ്ട് മണ്ഡലങ്ങളിലും സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. ഒഡീഷയില്‍ രണ്ട് മണ്ഡലങ്ങളിലും ബിജു ജനതാദളിനാണ് ലീഡ്. തെലങ്കാനയില്‍ ഒരു സീറ്റിലാണ് ഉപതിരഞ്ഞെടുപ്പിലും ബിജെപിക്കാണ് ലീഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: