Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എം.സി കമറുദ്ദീന്‍  എംഎല്‍എയുടെ അറസ്റ്റ്; ലീഗ് നേതൃത്വം പ്രതിരോധത്തില്‍

മുസ്ലിം ലീഗിനും യുഡിഎഫിനും ഓര്‍ക്കാപുറത്ത് കിട്ടിയ പ്രഹരമാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്റെ അറസ്റ്റ്. വഞ്ചിക്കപ്പെട്ട നിക്ഷേപകര്‍ ബഹുഭൂരിപക്ഷവും ലീഗ് പ്രാദേശിക നേതാക്കളും ബന്ധുക്കളും അനുഭാവികളുമാണെന്നതാണ് നേതൃത്വത്തെ കുഴക്കുന്ന പ്രശ്‌നം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 11:58 am IST
in Kasargod

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവ് എം.സി കമറുദ്ദീന്‍ എംഎല്‍എ 150 കോടിയോളം രൂപയുടെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായതോടെ ലീഗ് നേതൃത്വം പ്രതിരോധത്തില്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചിരിക്കുന സാഹചര്യത്തിലാണ് എംഎല്‍എ ഉള്‍പ്പെടെ പ്രമുഖരായ രണ്ട് ലീഗ് നേതാക്കള്‍ തട്ടിപ്പ് കേസില്‍ പ്രതികളായതോടെ മുസ്ലിംലീഗ് നേതൃത്വം പ്രതിരോധത്തിലാക്കിയിരിക്കുന്നു. 

മുസ്ലിം ലീഗിനും യുഡിഎഫിനും ഓര്‍ക്കാപുറത്ത് കിട്ടിയ പ്രഹരമാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്റെ അറസ്റ്റ്. വഞ്ചിക്കപ്പെട്ട നിക്ഷേപകര്‍ ബഹുഭൂരിപക്ഷവും ലീഗ് പ്രാദേശിക നേതാക്കളും ബന്ധുക്കളും അനുഭാവികളുമാണെന്നതാണ് നേതൃത്വത്തെ കുഴക്കുന്ന പ്രശ്‌നം.
കേസില്‍ കമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങള്‍ ലീഗ് ജില്ലാ ഭാരവാഹിയും ഇ. കെ വിഭാഗം സുന്നി നേതാവാണ്. 

കമറുദ്ദീനേയും പൂക്കോയ തങ്ങളേയും മുന്നില്‍ കണ്ടും ഇവരുടെ വാക്കുകള്‍ വിശ്വസിച്ചുമാണ് നിരവധി സാധാരണക്കാര്‍ ഫാഷന്‍ ഗോള്‍ഡില്‍ പണം നിക്ഷേപിച്ചത്. തട്ടിപ്പിന് ഇരയായവരില്‍ ഏറെയും സ്ത്രീകളാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കമുള്ള സാധാരണക്കാര്‍ ഇതില്‍പ്പെടും. കല്ലട്ര മാഹിന്‍ ഹാജിയെ മധ്യസ്ഥനാക്കി നിക്ഷേപകരുടെ പണം മടക്കി നല്‍കാനുള്ള നീക്കം നേരത്തെ മുസ്ലിംലീഗ് നടത്തിയിരുന്നു. എന്നാല്‍ നിക്ഷേപകരുടെ പണമെല്ലാം പലവഴിക്ക് ചെലവാക്കുകയും പണം കൊടുത്ത് വാങ്ങിയ ഭൂമി മറിച്ചു വിറ്റുവെന്നും വ്യക്തമായ സാഹചര്യത്തില്‍ ഈ നീക്കവും ലീഗ് അവസാനിപ്പിച്ചിരുന്നു.

മലപ്പുറം, കോഴിക്കോട് ജില്ലകള്‍ പോലെ ലീഗിന് വലിയ രാഷ്‌ട്രീയ സ്വാധീനമുള്ള ജില്ലയാണ് കാസര്‍കോട്. ഇവിടത്തെ ഒരു എം എല്‍ എ തട്ടിപ്പ് കേസില്‍ അറസ്റ്റിലായെന്നത് തിരഞ്ഞെടുപ്പില്‍ പ്രതിരോധിക്കുക യുഡിഎഫിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. ലീഗ് നേതൃത്വം പ്രശ്‌ന പരിഹാരത്തിനായി നേരത്തെ മധ്യസ്ഥ ശ്രമമെല്ലാം നടത്തിയിരുന്നു. എന്നാല്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമമെല്ലാം ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കമറുദ്ദീന്റെ മാത്രം പ്രശ്‌നമെന്ന നിലയിലേക്ക് തള്ളിവിട്ട് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് ലീഗ് ശ്രമിക്കുന്നത്. ആരുടേയും പണം നഷ്ടപ്പെടില്ലെന്നും പാര്‍ട്ടികൂടെയുണ്ടാകുമെന്നും നേരത്തെ സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മധ്യസ്ഥ ശ്രമംവരെ ഉപേക്ഷിച്ച് നിക്ഷേപകരെ പാര്‍ട്ടി പൂര്‍ണമായും കൈയ്യൊഴിയുകയായിരുന്നു. നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടിയേറ്റെടുത്തിട്ടില്ലെന്ന് ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ലീഗ് നേരിട്ട് നടത്തിയ മധ്യസ്ഥത ശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടു പോലും നിരവധി പേര്‍ ഇതുവരെ പരാതി നല്‍കാതെ മാറി നിന്നിരുന്നു. കമറുദ്ദീന്റെ അറസ്റ്റോടെ ഇവരും ഇനി കൂടുതല്‍ പേര്‍ പരാതിയുമായെത്തിയേക്കും. നിര്‍ണായക പ്രതിസന്ധിയില്‍ യുഡിഎഫും ലീഗും കൈവിട്ടതോടെ കൂടുതല്‍ പ്രതിരോധത്തിലാകുകയാണ് എംസി കമറുദ്ദീന്‍.

കമറുദ്ദീനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമാകും ലീഗിന്റെ ഭാഗത്ത് നിന്ന് ഇനി ഉണ്ടാകുക. എന്നാല്‍ ഒരു ഉപതിരഞ്ഞെടുപ്പിലൂടെ എംഎല്‍എയായ കമറുദ്ദീനെതിരെ നേരത്തെ തന്നെ വലിയ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ ഒരു വിഭാഗം വലിയ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. കമറുദ്ദീന് സീറ്റ് നല്‍കുന്നതിന് മുന്‍പേ പ്രശ്‌നങ്ങള്‍ ലീഗ് നേതൃത്വത്തിന് അറിയാമായിരുന്നുവെന്നാണ് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരുടെ തന്നെ ആരോപണം. 

കമറുദ്ദീന്റെ ബിസിനസ് സംബന്ധിച്ച ആക്ഷേപങ്ങളും ഇവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് പാര്‍ട്ടി അദ്ദേഹത്തെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ചില നേതാക്കള്‍ക്ക് കമറുദ്ദീനോടുള്ള വലിയ അടുപ്പമാണ് അദ്ദേഹത്തിന് സ്ഥാനാര്‍ഥിത്വം ലഭ്യമാക്കിയത്. പുതിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിന് പുറമെ ജില്ലയിലെ പാര്‍ട്ടി വേദികളിലും നേതൃത്വം മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പാണ്.

രാഷ്‌ട്രീയപരമായി എംഎല്‍എയ്‌ക്ക് പിന്തുണ നല്‍കിയാല്‍ അത് സ്വന്തം അണികളെ വഞ്ചിക്കുന്നതായി വ്യാഖ്യാനിക്കപ്പെടും, എംഎല്‍എ തള്ളിപ്പറഞ്ഞാല്‍, അത് എംഎല്‍എ ചെയ്ത തെറ്റ് അംഗീകരിക്കുന്നതിനു തുല്യമാവും. വിഷയത്തില്‍, യുഡിഎഫിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസില്‍ മുറുമുറുപ്പ് തുടങ്ങിയിട്ട് ആഴ്ചകളായി. ജില്ലയില്‍ യുഡിഎഫിന് മുഖം നഷ്ടപ്പെടാന്‍ കാരണമാവും മുമ്പ് എംഎല്‍എയെ തള്ളിപ്പറയാന്‍ ലീഗ് നേതൃത്വത്തിന് കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. പ്രശ്‌നത്തില്‍ മധ്യസ്ഥ സ്ഥാനത്ത് നിന്നും പിന്മാറാന്‍ ലീഗ് തയ്യാറായതിന്റെ മുഖ്യ കാരണം കോണ്‍ഗ്രസില്‍ നിന്നുള്ള സമ്മര്‍ദമാണ്. 

കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമറുദ്ദീന്‍ സൂക്ഷ്മത പാലിക്കേണ്ടിയിരുന്നുവെന്നാണ്. തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ വിഷയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ലീഗിന് തള്ളാനാവില്ല. കൂടുതല്‍ പേര്‍ പരാതിയുമായി വരും ദിവസങ്ങളില്‍ കമറുദ്ദീനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകള്‍ സംസ്ഥാന രാഷ്‌ട്രീയത്തിലും പ്രധാന ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ലീഗ് നേതൃത്വത്തിന് പൂര്‍ണ്ണമായും കഴിയില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Tags: kasargodgoldഎംഎല്എഎം.സി. കമറുദ്ദീന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് പൊലീസുകാരനെന്ന വ്യാജേന സ്വര്‍ണം തട്ടി: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.