Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നമസ്‌തേ ബൈഡന്‍; ട്രമ്പ് പരാജയപ്പെട്ടിരിക്കാം, പക്ഷേ ‘ട്രമ്പിസം’ പൂര്‍ണമായി തള്ളിക്കളയാന്‍ ഡമോക്രാറ്റുകള്‍ക്കും ജോ ബൈഡനും കഴിയില്ല

ട്രമ്പ് പരാജയപ്പെട്ടിരിക്കാം, പക്ഷേ 'ട്രമ്പിസം' പൂര്‍ണമായി തള്ളിക്കളയാന്‍ ഡമോക്രാറ്റുകള്‍ക്കും ജോ ബൈഡനും കഴിയില്ല. വലിയ രാഷ്‌ട്രീയ പാരമ്പര്യമൊന്നും ഇല്ലാതിരുന്നെങ്കിലും അമേരിക്കന്‍ ജനതയുടെ ദേശീയാഭിലാഷത്തെ പ്രതിഫലിപ്പിക്കാന്‍ ട്രമ്പിന് കഴിഞ്ഞിരുന്നു. ആഗോള ഭീഷണിയായി വര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരവാദത്തെ തുറന്നെതിര്‍ക്കാന്‍ ട്രമ്പ് മടിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 03:00 am IST
in Editorial

ആരും വിചാരിക്കാത്തവിധം നീണ്ടുപോയ അത്യന്തം നാടകീയമായ വോട്ടെണ്ണലിനും, പരസ്പര വിരുദ്ധമായ അവകാശവാദങ്ങള്‍ക്കുമൊടുവില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നാല്‍പ്പത്തിയാറാമത് പ്രസിഡന്റായി എഴുപത്തിയേഴുകാരനായ ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത് പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്. രണ്ടാമൂഴത്തിന് ശ്രമിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനെതിരെ തിളങ്ങുന്ന വിജയം നേടിയാണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ബൈഡന്‍ അമേരിക്കയെ നയിക്കാന്‍ പോകുന്നത്. ഭാരത വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ചരിത്രപരമാണ്. 130 കോടി ജനങ്ങളും ഇതില്‍ അഭിമാനിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് വ്യത്യസ്തമായ വിലയിരുത്തലുകള്‍ വന്നേക്കാമെങ്കിലും ഒരു കാര്യം വ്യക്തമാണ്. പ്രസിഡന്റ് ട്രമ്പിന്റെ വ്യക്തിപരമായ പരാജയമാണിത്. ഭരണകാലയളവിലുടനീളം നടത്തിയ ചില നിരുത്തരവാദപരമായ പ്രസ്താവനകളും, പ്രവചനാതീതമായ പെരുമാറ്റങ്ങളും വലിയ തോതില്‍ ട്രമ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി. കൊവിഡ് മഹാമാരിയെ എങ്ങനെ നേരിടണമെന്നറിയാതെ അമേരിക്കന്‍ ജനത ജീവിതത്തിനും മരണത്തിനുമിടയില്‍ നെട്ടോട്ടമോടിയപ്പോള്‍ ഒരു ഭരണാധികാരിയെന്ന നിലയ്‌ക്കുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ട്രമ്പിന് വീഴ്ചകള്‍ പറ്റി. ഈ മഹാമാരി മാനവരാശിക്കുമേല്‍ അടിച്ചേല്‍പ്പിച്ച കമ്യൂണിസ്റ്റ് ചൈനയെ പലയാവര്‍ത്തി കടിച്ചുകുടഞ്ഞെങ്കിലും സ്വന്തം രാജ്യത്തെ ജനങ്ങളെ ഈ വിപത്തില്‍നിന്ന് രക്ഷിക്കുന്നതില്‍ തീരെ ശുഷ്‌കാന്തി കാണിച്ചില്ല എന്ന വിമര്‍ശനം ട്രമ്പിനെ പരാജയത്തിലേക്ക് നയിച്ച മുഖ്യകാരണങ്ങളിലൊന്നാണ്.

അഭിമാനാര്‍ഹമായ വിജയമാണ് ജോ ബൈഡന്‍ നേടിയിട്ടുള്ളതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഡമോക്രാറ്റുകളുടെ ഈ മുന്നേറ്റത്തെ വസ്തുതകള്‍ക്കു നേരെ കണ്ണടച്ചുകൊണ്ടും, ലോകത്തെ ശാക്തിക ചേരികള്‍ക്കിടയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ മനസ്സിലാക്കാതെയും ഉപരിപ്ലവമായി വ്യാഖ്യാനിക്കാനും ചിത്രീകരിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇക്കൂട്ടര്‍ തിരിച്ചറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. ട്രമ്പ് പരാജയപ്പെട്ടിരിക്കാം, പക്ഷേ ‘ട്രമ്പിസം’ പൂര്‍ണമായി തള്ളിക്കളയാന്‍ ഡമോക്രാറ്റുകള്‍ക്കും ജോ ബൈഡനും കഴിയില്ല. വലിയ രാഷ്‌ട്രീയ പാരമ്പര്യമൊന്നും ഇല്ലാതിരുന്നെങ്കിലും അമേരിക്കന്‍ ജനതയുടെ ദേശീയാഭിലാഷത്തെ പ്രതിഫലിപ്പിക്കാന്‍ ട്രമ്പിന് കഴിഞ്ഞിരുന്നു. ആഗോള ഭീഷണിയായി വര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരവാദത്തെ തുറന്നെതിര്‍ക്കാന്‍ ട്രമ്പ് മടിച്ചില്ല. എല്ലാത്തരം കുതന്ത്രങ്ങളിലൂടെയും ലോകാധിപത്യത്തിനു ശ്രമിക്കുന്ന ചൈനയെ വെല്ലുവിളിക്കാനും നിലയ്‌ക്കു നിര്‍ത്താനും മറ്റൊരു അമേരിക്കന്‍ ഭരണാധികാരിയും  ഇത്ര ധൈര്യം കാണിച്ചില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഒളിച്ചുകളിക്കോ ആരുടെയെങ്കിലും മുഖസ്തുതിക്കോ നിന്നില്ല. ഇന്തോ-പസഫിക് മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയെ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന ട്രമ്പിന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതായിരുന്നു.

ബൈഡന്റെ വിജയം ഭാരതത്തിനെതിരാണെന്ന വിധത്തിലുള്ള ഒരു തെറ്റായ പ്രചാരണം രാജ്യത്തിനകത്തും പുറത്തും നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും സ്ഥാപിച്ച സൗഹൃദത്തെ മുന്‍നിര്‍ത്തിയാണ് ചിലര്‍ ഇതിന് ചാടിപ്പുറപ്പെട്ടിട്ടുള്ളത്. രാഷ്‌ട്രങ്ങള്‍ തമ്മിലെ നയതന്ത്രബന്ധങ്ങളെ കക്ഷി രാഷ്‌ട്രീയത്തിനപ്പുറം നോക്കിക്കാണാത്തവരോട് സഹതപിക്കാനേ കഴിയൂ. ട്രമ്പുമായുള്ള മോദിയുടെ ബന്ധം അമേരിക്കയുടെ ഭരണാധികാരി എന്ന നിലയ്‌ക്കായിരുന്നു. ട്രമ്പിന്റെ സ്ഥാനത്ത് ബൈഡന്‍ വരുമ്പോഴും ഇതിനു മാറ്റമുണ്ടാവില്ല. ബൈഡന് ആശംസ നേര്‍ന്നുകൊണ്ടുള്ള മോദിയുടെ സന്ദേശത്തിന് ഔപചാരികതയ്‌ക്കപ്പുറമുള്ള അര്‍ത്ഥതലങ്ങളുണ്ട്. ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് അടുത്തിടപഴകാന്‍ കഴിഞ്ഞതിന്റെ ഓര്‍മകള്‍ മോദി പങ്കുവയ്‌ക്കുകയുണ്ടായി. പലരും ചൂണ്ടിക്കാട്ടുന്നത് ബൈഡന്‍ ചൈനയോട് മൃദുസമീപനം സ്വീകരിക്കുമെന്നും, അത് ഭാരതത്തിന് തിരിച്ചടിയാവുമെന്നുമാണ്. ഇത് വ്യാമോഹമാണ്. അങ്ങനെയൊരു നിലപാട് ഒരു അമേരിക്കന്‍ ഭരണകൂടത്തിനും എടുക്കാനാവില്ല. പ്രസിഡന്റുമാര്‍ മാറുന്നതിനനുസരിച്ച് ഭരണസംവിധാനം മാറിമറിയുന്ന രാഷ്‌ട്രമല്ല അമേരിക്ക. മാറിയ സാഹചര്യത്തില്‍ ഭാരതത്തിനും അമേരിക്കയ്‌ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട നിരവധി മേഖലകളുണ്ട്. വൈസ് പ്രസിഡന്റായി തമിഴ്‌നാട്ടുകാരി കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ഉറപ്പുള്ളതാക്കാന്‍ സഹായിക്കും. നമസ്‌തേ ബൈഡന്‍ എന്നുതന്നെ നമുക്ക് സംബോധന ചെയ്യാം.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.