പത്തനംതിട്ട: സ്പീക്കര്‍ക്ക് സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കള്ളക്കടത്തുകാരെ സംരക്ഷിക്കാന്‍ നിയമസഭയെ ഉപയോഗിക്കുകയാണ്. ഇഡിയുടെ അന്വേഷണത്തെ ചോദ്യം ചെയ്യാനും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താനും നിയമസഭ കാണിക്കുന്ന താത്പര്യം അമിതാധികാര പ്രയോഗമാണെന്നും സുരേന്ദ്രന് പറഞ്ഞു.
നിയമസഭയ്ക്ക് എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തെ തടയാന്‍ അധികാരമില്ല. നിയമസഭയെ സ്ഥാപിത താത്പര്യത്തിന് ഉപയോഗിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. നിയമസഭയുടെ ഒരു അവകാശത്തെയും ദേശീയ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കെ. സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: