Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബസ് ഉടമയെ മറ്റൊരു ബസിലെ തൊഴിലാളി കുത്തിക്കൊന്നു; സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ നടന്നത് പട്ടാപ്പകല്‍ കൊലപാതകം

ഗുരുതരമായി പരിക്കേറ്റ ബോബനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മനീഷിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തിന് കൊണ്ടു പോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2020, 10:01 am IST
in Kerala
അടിമാലി സ്വകാര്യ ബസ് സ്റ്റാന്റ് (ഫയല്‍) ഇന്‍സൈറ്റില്‍ മരിച്ച ബോബന്‍ ജോര്‍ജ്ജ്

അടിമാലി സ്വകാര്യ ബസ് സ്റ്റാന്റ് (ഫയല്‍) ഇന്‍സൈറ്റില്‍ മരിച്ച ബോബന്‍ ജോര്‍ജ്ജ്

അടിമാലി: അടിമാലി ബസ് സ്റ്റാന്‍ഡിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ സ്വകാര്യ ബസുടമ മരിച്ചു. സംഭവം അരങ്ങേറിയത് നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെ ഹോട്ടലിന് മുന്നില്‍വെച്ച്. മേരിമാതാ ബസുടമ ബൈസണ്‍വാലി നടുവിലാംകുന്നേല്‍ ബോബന്‍ ജോര്‍ജ്ജാ(37)ണ് മരിച്ചത്.

പ്രതിയായ മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരന്‍ ഇരുമ്പുപാലം തെക്കേടത്ത് മനീഷിനെ(37) പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഇയാളെ പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിന് പിന്‍ഭാഗത്ത് വച്ചായിരുന്നു സംഭവം. ബോബന്‍ ജോര്‍ജ്ജിനേയും മനീഷിനേയും ഉടന്‍ തന്നെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ബോബനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മനീഷിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തിന് കൊണ്ടു പോയി.

മരിച്ച ബോബനും മനീഷും തമ്മില്‍ ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായാണ് അടിമാലി പോലീസ് നല്‍കുന്ന വിവരം. ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചുണ്ടായ വാക്ക് തര്‍ക്കം കത്തികുത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് സൂചന. ഇരുവരും കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. ഇത് സംബന്ധിച്ച വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അടിമാലി സിഐ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുടര്‍ നടപടികള്‍ സ്വീകരിച്ചു. മനീഷിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് മൊഴി രേഖപ്പെടുത്തി മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

വര്‍ഷങ്ങളായി അടിമാലി സ്റ്റാന്‍ഡിലും, പരിസരങ്ങളിലും ആവര്‍ത്തിയ്‌ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും, പോര്‍വിളികള്‍ക്കുമൊടുവിലാണ് പട്ടാപ്പകൽ  യുവാവ് കൊലക്കത്തിക്കിരയായത്.  കൊറോണ വ്യാപനംമൂലം യാത്രക്കാര്‍ പൊതുവെ കുറവായിരുന്നുവെങ്കിലും നിരവധി പേര്‍ ഈ കാഴ്ച കണ്ട് ഭയചകിതരായി ചിതറി മാറുകയായിരുന്നു.

മേഖലയില്‍ സ്വകാര്യ ബസ് ജീവനക്കാരും, ഓട്ടോറിക്ഷക്കാരും, കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മിലുണ്ടാകാറുള്ള സംഘര്‍ഷങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെയും, കണ്ടക്ടര്‍മാരെയും വാഹനം തടഞ്ഞ് നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാരടക്കമുള്ളവര്‍ ക്രൂരമായി അക്രമിച്ച നിരവധി സംഭവങ്ങളും ഉണ്ട്.

സമീപകാലത്തും ഇത് തുടര്‍ന്ന് വരികയാണ്. കഴിഞ്ഞ വര്‍ഷം 10-ാം മൈലില്‍ ഓട്ടോറിക്ഷക്കാരനെ സ്വകാര്യ ബസുടമകളടക്കം മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ഓട്ടോക്കാരും, സ്വകാര്യ ബസ് ജീവനക്കാരും അടിമാലിയില്‍ സംഘര്‍ഷമുണ്ടാക്കുകയും മിന്നല്‍ പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു.

അക്രമസംഭവങ്ങള്‍ ഏകപക്ഷീയമായി ഉണ്ടാക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനെതിരെ യൂണിയനുകളോ, അസോസിയേഷനോ മാതൃകാ പരമായി ഇതുവരെ ഇടപെടാത്തതാണ് പട്ടാപ്പകല്‍ കൊലവിളി നടത്താനും, അരുംകൊല നടത്താനുമുള്ള സാഹചര്യത്തിലെത്താന്‍ കാരണം. ബസ് സര്‍വ്വീസിനെ ചൊല്ലിയുള്ള തര്‍ക്കം ആണ് ഈ കൊലപാതകത്തിനും കാരണമായത്.

ഇരുവരും തമ്മില്‍ മുമ്പും തര്‍ക്കമുണ്ടായതായി പോലീസും പറയുന്നു. പ്രശ്‌നം പരിഹരിക്കാനായി വിളിച്ച് ചേര്‍ത്ത ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് സംഭവം. അതേ സമയം കൊല്ലപ്പെട്ട യുവാവ് ബസ് ജീവനക്കാരനെ കുത്തുന്നതിന്റെ 54 സെക്കന്റോളം ദൈര്‍ഘ്യം വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. സമീപത്ത് നിന്നവര്‍ മാറി പോകുന്നതും പിന്നീട് ഒരു പോലീസുകാരന്‍ വന്ന് ഇരുവരേയും പിടിക്കുന്നതും.

കുത്തേറ്റ ബസുടമ മുറിവേറ്റ ഭാഗത്ത് പിടിച്ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. റൂട്ടിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചെങ്കില്‍ മാത്രമേ ബസ് സ്റ്റാന്റിലും നടുറോഡിലും തമ്മില്‍ തല്ലുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂവെന്ന് യാത്രക്കാരും പറയുന്നു. ജില്ലയിലെ മിക്ക സ്ഥലങ്ങളിലും ഇത്തരത്തിലുള്ള പ്രവണതകള്‍ സര്‍വ്വ സാധാരണമാണ്.

Tags: deathbus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Thiruvananthapuram

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.