പാരീസ്: ഇന്ത്യയിലേക്കുള്ള രണ്ടാം ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും പറന്നുയര്‍ന്നു. വഴിയിലെ ആക്രമണ ഭീതി കണക്കിലെടുത്ത് വിമാനങ്ങള്‍ ഒരിടത്തും ഇറങ്ങാതെ നേരിട്ടാണ് ഇന്ത്യയിലേക്ക് എത്തുന്നത്. മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങളും ഫ്രാന്‍സില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് പറക്കാനാണ് തീരുമാനിച്ചതെന്ന് ഇരുസര്‍ക്കാരുകളും വ്യക്തമാക്കി.
റാഫാലുകളുടെ ആദ്യ ബാച്ച് യുഎഇയിലെ അല്‍ ദാഫ്ര എയര്‍ബേസില്‍ ലാന്‍ഡ് ചെയ്തശേഷമായിരുന്നു വീണ്ടും ഇന്ത്യയിലേക്ക് പറന്നത്. ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള അല്‍ ദാഫ്ര എയര്‍ബേസില്‍ കഴിഞ്ഞ തവണ റഫാലുകള്‍ ലാന്റ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് മൂന്ന് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. മറ്റൊരു ടാര്‍ഗെറ്റിലേക്കാണ് മിസൈല്‍ ആക്രമണം നടത്തിയെങ്കിലും എയര്‍ബേസിന്റെ സമീപത്താണ് ഇത് പതിച്ചത്.
ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് റഫാല്‍ വിമാനങ്ങള്‍ നേരിട്ട് പറക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലേക്ക് തിരിച്ച യുദ്ധവിമാനങ്ങള്‍ക്കൊപ്പം ഫ്രഞ്ച് വ്യോമസേനയുടെ മിഡ്-എയര്‍ ഇന്ധനം നിറയ്ക്കുന്ന വിമാനവും അകമ്പടി നല്‍കുന്നുണ്ട്. ഫ്രാന്‍സില്‍ നിന്ന് പറന്നുയരുന്ന റഫാല്‍ ഇന്നു രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തില്‍ എത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: