കല്‍പ്പറ്റ: മാവോയിസ്റ്റ് കൊല്ലപ്പെട്ടതോടെയാണ് കാപ്പികളം ഉള്‍പ്പെടെയുള്ള പ്രദേശം പോലീസിന്റെ സുരക്ഷാ വലയത്തിലായത്. രാവിലെ 8.30 നും 9നും ഇടയിലാണ് മാവോയിസ്റ്റുകളും തണ്ടര്ബോള്്ട്ടും തമ്മില്‍ വനത്തില്‍ വെച്ച് ഏറ്റുമുട്ടിയത്. പ്രദേശവാസികളെ പോലും കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് പോകാന്‍ അനുമതി നല്‍കുന്നത്.
വന്‍ സുരക്ഷാവലയത്തില്‍ തന്നെയാണ് രാവിലെ മുതല്‍ കാപ്പികളവും ബാണാസുര മലനിരകളും. മാവോയിസ്റ്റും പോലീസും തമ്മില്‍ ഏറ്റുമുട്ടി മാവോയിസ്റ്റ് സംഘത്തിലെ ഒരാള്‍ മരിച്ചു. ബാണാസുര മലയില്‍ കാപ്പിക്കളം മീന്മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്താണ് സംഭവം നടന്നത്. ഇന്നലെ വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് കെ.ടി. ജലീല്‍ കൊല്ലപ്പെട്ട് ഒന്നര വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് അടുത്ത മാവോയിസ്റ്റ് വേട്ട നടക്കുന്നത്. മൂന്ന് മാസം മുമ്പ് കാപ്പിക്കളം കരക്കുഴലില് ബേബി, റാത്തപ്പള്ളി ജോണി എന്നിവരുടെ വീടുകളില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു.
ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് കടത്തിവിടാത്തതിനെതിരെ മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജി സേതുരാമന്, സംസ്ഥാന ആന്റിനക്സല്‍ സ്ക്വാഡ് മേധാവി ചൈത്ര തെരേസ ജോണ്‍, വയനാട് സബ് കളക്ടര്‍ വികല്പ് ഭരദ്വാജ്, വൈല്‍ഡ് ലൈഫ് വാര്ഡന് മുഹമ്മദ് ആസിഫ്, ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി എന്നിവര്‍ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി.പുലര്‍ച്ചയോടെ പതിവ് പട്രോളിങ്ങിന് പോയ തണ്ടര്‍ബോള്‍ട്ട് സേനക്ക് നേരെ മാവോയിസ്റ്റ് സംഘം അക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
കൊല്ലപ്പെട്ടത് തമിഴ്നാട് തേനി പെരിയകുളം സ്വദേശി വേല്‍മുരുക (32) നാണെന്നും മാവോയിസ്റ്റ് സംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നെന്നും ബാക്കിയുള്ളവര്‍ വനത്തിലേക്ക് ചിതറി ഓടിയെന്നും പോലീസ് പറഞ്ഞു. എന്നാല്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സംശയിക്കുന്നതായി പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ഷാന്റോ ലാല്‍ പറഞ്ഞു.തണ്ടര്‍ ബോള്‍ട്ടിന്റെ വെടിവെപ്പില്‍ മരിച്ച വേല്‍മുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി.കൊല്ലപ്പെട്ടത് വേല്‍മുരുകനാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് വയനാട് ജില്ല പോലീസ് മേധാവി. ബന്ധുക്കള്‍ ഇത് വരെ സമീപിച്ചില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മാധ്യമങ്ങളെ കയറ്റി വിടാതിരുന്നത്. ഒരാള്‍ക്ക് പരിക്കേറ്റത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസില്‍ ആര്‍ക്കും പരിക്കില്ല. ബാലിസ്റ്റിക് വിദഗ്ധര്‍ സംഘം പരിശോധന നടത്തും. ഇന്ന് മേഖലയില്‍ തിരച്ചില്‍ നടക്കുെമെന്നും വയനാട് എസ്. പി. ജി. പൂങ്കുഴലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: