ആലപ്പുഴ: ജെഎസ്എസില്‍ വീണ്ടും പിളര്‍പ്പിന് കളമൊരുങ്ങുന്നു. എല്‍ഡിഎഫിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യുഡിഎഫിലേക്ക് തിരിച്ചുപോകാനാണ് ജെഎസ്എസിലെ ബഹുഭൂരിപക്ഷം നേതാക്കളുടെയും തീരുമാനം. എന്നാല്‍ ഈ തീരുമാനത്തിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ കെ.ആര്. ഗൗരിയമ്മ തടയിട്ടതാണ് പ്രശ്നമായത്. ഇടതുമുന്നണിയുടെ അവഗണനയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ പാര്‍ട്ടി സെന്റര്‍ തീരുമാനം ഗൗരിയമ്മ തള്ളി.
പാര്‍ട്ടി പ്രസിഡന്റ് എ.എന്‍ രാജന് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി സെന്റര്‍ ആണ് ഇടതുപക്ഷത്തോടൊപ്പം സഹകരിച്ചു മുന്നോട്ട് പോകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയത്. ഇക്കാര്യം ഗൗരിയമ്മയെ അറിയിക്കാനായി നേതാക്കള്‍ വീട്ടിലെത്തിയെങ്കിലും ഗൗരിയമ്മ അനുകൂല നിലപാടല്ല സ്വീകരിച്ചത്. പിന്നാക്ക വികസന കോര്പറേഷന് ചെയര്മാന് ടി. കെ സുരേഷ് ഉള്‍പ്പെടെ ഒരു വിഭാഗം ഇടതു പക്ഷത്തിനൊപ്പം തുടരണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ ഇവര്‍ പാര്‍ട്ടിയില്‍ ന്യൂനപക്ഷമാണ്. തീരുമാനമെന്തായാലും അന്തിമവാക്ക് ഗൗരിയമ്മയുടേതാണ്. ഗൗരിയമ്മ ഉള്‍പ്പെടെ വന്നാല്‍ നിയമസഭയിലേക്ക് സീറ്റ് നല്കുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായാണ് രാജന്‍ബാബു അനുകൂലികള്‍ പറയുന്നത്.
തദ്ദേശഭരണ തിരഞ്ഞെടുപ്പ് വിളിപ്പാടകലെയെത്തിയിട്ടും എല്‍ഡിഎഫില്‍ പരിഗണിക്കപ്പെടാത്തതാണ് ജെഎസ്എസിനെ ചൊടിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പുകളിലടക്കം എല്‍ഡിഎഫിനായി പ്രവര്‍ത്തിച്ചിട്ടും പാര്‍ട്ടിയെ പരിഗണിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ആറു വര്‍ഷം മുന്‍പാണ് ഗൗരിയമ്മയും, ജെഎസ്എസും യുഡിഎഫ് വിട്ട് ഇടതുപക്ഷത്തെത്തിയത്. എന്നാല്‍ ഇതുവരെ ഘടകകക്ഷിയാക്കാന്‍ പോലും സിപിഎം തയ്യാറായില്ല. ഐഎന്‍എലും, കേരളകോണ്‍ഗ്രസ് ജോസ് വിഭാഗവും ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ജെഎസ്എസിന് അവഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: