പാരീസ്: ഫ്രാന്‍സില്‍ വീണ്ടും അക്രമം അഴിച്ചുവിട്ട് മതതീവ്രവാദികള്‍. ലിയോണ്‍ നഗരത്തില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് വൈദികന് നേരെ അക്രമി വെടിയുതിര്‍ത്തു. വെടിയേറ്റ വൈദികന് ഗുരുതരപരുക്കാണ് ഏറ്റിരിക്കുന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
വൈകുന്നേരം പള്ളി അടയ്ക്കുന്നതിനിടെയാണ് അജ്ഞാതനായ അക്രമി വൈദികനു നേര്‍ക്കു രണ്ടുവട്ടം വെടിയുതിര്‍ത്തത്. ശബ്ദം കേട്ട ജനങ്ങള്‍ എത്തിയതോടെ അക്രമി ഓടി രക്ഷപ്പെടുകതയായിരുന്നു. സംഭവത്തില്‍ ശക്തമാന അന്വേഷണം നടത്തുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. മതതീവ്രവാദികള്‍ക്കെതിരെയുള്ള നടപടികള്‍ കടുപ്പിക്കാന്‍ ഭരണകൂടം പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: