മലപ്പുറം: കരിപ്പുര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ പുതിയ തന്ത്രങ്ങളുമായി കള്ളക്കടത്ത് സംഘങ്ങള്‍. ക്യാപ്സൂളിലാക്കി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെയാണ് 1.144 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്.
ദുബായില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശി ഹസ്കര്‍ ആണ് ക്യാപ്സൂള്‍ സ്വര്‍ണവുമായി പിടിയിലായത്. വിപണി 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ആറ് ക്യാപ്സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ആറ് കിലോയോളം സ്വര്‍ണം കഴിഞ്ഞ മാസം കസ്റ്റംസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: