കോഴിക്കോട്: തളി മഹാ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ രേവതി പട്ടത്താനം നടന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാംസ്ക്കാരിക സദസ്സ്, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവ ഒഴിവാക്കിയിരുന്നു.
കൂടല്ലൂര്‍ നമ്പൂതിരി പ്രഖ്യാപിച്ച വേദപണ്ഡിതനായ പുന്നയൂര്‍ക്കുളം കരുമത്താഴത്ത് മണ്ണൂര്‍ ഡോ. ജാതവേദന്‍ നമ്പൂതിരിക്ക് സാമൂതിരി കെ.സി. ഉണ്ണിയനുജന്‍ രാജ പണക്കിഴി നല്കി ആദരിച്ചു. തളി മഹാശിവക്ഷേത്രത്തിലും ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഉദയാസ്തമന പൂജയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: