Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവരാത്രിപൂജയും ഫലപ്രാപ്തിയും

'ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചേ നമഃ' എന്ന നവാക്ഷരീ മന്ത്രം സര്‍വ വിഘ്‌നങ്ങളേയും അകറ്റും. അതുപോലെ നവാംഗം, ദുര്‍ഗാശപ്തശതി, നവാക്ഷരീ മന്ത്രം ഇവ പാരായണം ചെയ്യണമെന്ന് ദേവീമാഹാത്മ്യം വെളിപ്പെടുത്തുന്നു. ന്യാസം, ആവാഹനം, നാമാനി, അര്‍ഗളം, ദളം, ധ്യാനം, കവചം എന്നിവ ഉപാസനാ മൂര്‍ത്തിയുടെ ശക്തിയില്‍ സകല ആപത്തുകളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 27, 2020, 04:02 pm IST
in Samskriti

ഹൈന്ദവാചാര പ്രകാരം നവരാത്രികള്‍ നാലെണ്ണമുണ്ട്. ശരത് നവരാത്രി, വസന്ത നവരാത്രി, മാഘ നവരാത്രി, ആഷാഢ നവരാത്രി. കന്നിമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന ശരത് നവരാത്രി അഥവാ അശ്വനി നവരാത്രിയാണ് ഇവയില്‍ പ്രധാനം. നവരാത്രിയില്‍ അഷ്ടമി, നവമി, ദശമി ദിവസങ്ങളിലെ പൂജയ്‌ക്കാണ് പ്രാധാന്യം കൂടുതല്‍. നവരാത്രി പൂജ വിധി പ്രകാരമെങ്കില്‍ ദരിദ്രന്‍ ധനികനും രോഗി ആരോഗ്യവാനും, പുത്രഹീനന്‍ സത്പുത്ര ലഭ്യവാനും ആകുമെന്നാണ് വിശ്വാസം. അതു പോലെ ശത്രുപീഡിതന് ശത്രുതാനാശവും വിദ്യാര്‍ഥികള്‍ക്ക് വിദ്യാലാഭവും ഭക്തര്‍ക്ക് സര്‍വാഭീഷ്ടങ്ങളും കൈവരും.  

‘ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചേ നമഃ’  എന്ന നവാക്ഷരീ മന്ത്രം സര്‍വ വിഘ്‌നങ്ങളേയും അകറ്റും. അതുപോലെ നവാംഗം, ദുര്‍ഗാശപ്തശതി, നവാക്ഷരീ മന്ത്രം ഇവ പാരായണം ചെയ്യണമെന്ന് ദേവീമാഹാത്മ്യം വെളിപ്പെടുത്തുന്നു. ന്യാസം, ആവാഹനം, നാമാനി, അര്‍ഗളം, ദളം, ധ്യാനം, കവചം എന്നിവ ഉപാസനാ മൂര്‍ത്തിയുടെ ശക്തിയില്‍ സകല ആപത്തുകളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.  

മന്ത്രാക്ഷരങ്ങള്‍ ദേവതകളെ ശരീരത്തിന്റെ ഓരോ ഭാഗത്ത് വയ്‌ക്കുന്ന ക്രിയാന്യാസമാകുമ്പോള്‍ ദേവതയെ ഉപാസകപൂജയ്‌ക്ക് ക്ഷണിക്കുന്നത് ആവാഹനവും നാമോച്ചാരണം നാമാനിയും തടസ്സോര്‍ജം ഒഴിവാക്കുന്നത് അര്‍ഗളവും സദ്കര്‍മങ്ങളേയും അതിന്റെ ഫലത്തേയും പാപശാപ ശക്തികള്‍ ആണിയില്‍ ഉറപ്പിച്ചതെന്നതു പോലെ തടയുന്നതൊഴിവാക്കുന്നത്  കീലകവുമാണ്. ഹൃത്തിലെ ഈശ്വരന്‍ ഹൃദയമാണെന്നും സകല പാപങ്ങളുമകറ്റി സ്വയം വികസിക്കുന്നതാണ് ദളമെന്നും ഉള്ളിലെ അനന്ത ശക്തികളെ പുറത്തുകൊണ്ടു വരാന്‍ കഴിയുന്ന മാര്‍ഗമാണ് ധ്യാനമെന്നും സര്‍വാംഗങ്ങളെയും അന്തഃകരണങ്ങളേയും ഉപാസനാമൂര്‍ത്തി കവചത്താല്‍ ആപത്തുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നത് കവചമെന്നുമാണ് അര്‍ഥം കല്‍പ്പിച്ചിട്ടുള്ളത്.

ദേവീ സങ്കല്‍പവുമായി യോജിക്കുന്നതാണ് നിലവിളക്ക്. നവരാത്രി പൂജയില്‍ നിലവിളക്കിന്റെ ചമയവും അത് തെളിയിക്കുന്നതും ചിട്ട പ്രകാരമാണ്. നിലവിളക്കിന്റെ പാദത്തിലും കഴുത്തിലും നെറ്റിയിലും ഭസ്മം കൊണ്ട് മൂന്ന് വരയിടണം. അതിനു മധ്യേ ചന്ദനം കൊണ്ട് കുറിയിടണം. ചന്ദനത്തിനു മധ്യേ കുങ്കുമം കൊണ്ട് പൊട്ടു തൊടണം. പ്രഭാതത്തില്‍ ഇരു തിരിയിട്ട് കിഴക്കോട്ടും സന്ധ്യക്ക് നാലു തിരിയിട്ട് രണ്ട് ജ്വാലകള്‍ വരത്തക്ക വിധം കിഴക്കോട്ടും പടിഞ്ഞാട്ടുമായി കൊളുത്തണമെന്നാണ് വിധി. അഞ്ചു തിരിയിട്ടും കൊളുത്താവുന്നതാണ്. സന്ധ്യാദീപമന്ത്രം ചൊല്ലി വേണം ദീപം കൊളുത്താന്‍. 

നവരാത്രി പൂജയില്‍ ആദ്യമൂന്നു ദിവസം ദുര്‍ഗയേയും അടുത്ത മൂന്നു ദിവസം മഹാലക്ഷ്മിയേയും അതു കഴിഞ്ഞുള്ള മൂന്നു ദിവസം സരസ്വതീദേവിയേയും ആരാധിക്കുന്നു. ഇതിലൂടെ മനുഷ്യന്റെ പത്തുപാപങ്ങളെ നശിപ്പിക്കുന്നു എന്ന അര്‍ഥത്തില്‍ പത്താം നാള്‍  ‘ദസറ’ (ദശഹര)യായി അറിയപ്പെടുന്നു.

ഇറക്കത്ത് രാധാകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Football

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പുതിയ വാര്‍ത്തകള്‍

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.