ചേര്‍ത്തല: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉത്തരവാക്കിയ മുന്നോക്ക സമുദായ വിദ്യാര്‍ത്ഥി സംവരണം സാമൂഹ്യനീതിക്കെതിരും ഭരണഘടനാ വിരുദ്ധവുമാണെന്ന് എസ്എന്‍ഡിപി യോഗം കൗണ്‍സില്‍. ഈ സാഹചര്യത്തില്‍ ഈഴവ തീയ, വില്ലവ സമുദായത്തിനുള്ള വിദ്യാഭ്യാസ സംവരണം ഇരട്ടിയാക്കിയും എയ്ഡഡ് മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചും സാമൂഹ്യനീതി നടപ്പാക്കണമെന്നും യോഗം സംസ്ഥാന സര്‍ക്കാരിനോടഭ്യര്‍ഥിച്ചു.
സംസ്ഥാനത്തെ ജനസംഖ്യയില്‍ 29 ശതമാനംവരുന്ന ഈഴവ തീയ്യ വില്ലവ സമൂദായത്തിലെ 98 ശതമാനവും സുപ്രിം കോടതി വിധി പ്രകാരം ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന ക്രിമിലെയര്‍ വ്യവസ്ഥയില്‍ ഉള്‍പെടാത്ത സംവരണ പരിരക്ഷ ലഭിക്കേണ്ടവരാണ്. ഇപ്പോള്‍ സമുദായത്തിനു വിവിധ വിദ്യാഭ്യാസ മേഖലയില്‍ ലഭിക്കുന്നത് മൂന്നു മുതല്‍ ഒമ്പതു ശതമാനം സംവരണം മാത്രമാണ്. സമുദായത്തോടു വിദ്യാഭ്യാസ സംവരണ വിഷയത്തില്‍ കാട്ടുന്ന അനീതിയാണ് ഇതില്‍ തെളിയുന്നതെന്നും യോഗം ആരോപിച്ചു. നിലവിലെ സംവരണ വിഷയത്തില്‍ പ്രതിപക്ഷനേതാവും യുഡിഎഫ് കണ്‍വീനറും നയം വ്യക്തമാക്കണമെന്നും യോഗം ആവശ്യപെട്ടു. യോഗത്തില്‍ പ്രസിഡന്റ് എം.എന്‍.സോമന് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് റിപ്പോര്‍ട്ടവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി,അരയക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: