കൊച്ചി: കേരളത്തില്‍ വരാന്‍ പോകുന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ മത തീവ്രവാദ സംഘടനകളെ ഒപ്പം നിര്‍ത്തുവാനാണ് ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഇത് സംസ്ഥാനത്ത്് അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കുവാന്‍ പോകുന്നത്. കേരളത്തെ മറ്റൊരു മതാധിഷ്ഠിത പ്രദേശമായി മാറ്റും. കേരളത്തിലെ പല നഗരസഭകളും പഞ്ചായത്തുകളുംമുസ്ലീം ഭീകരവാദി പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് സിപിഎം ഭരിക്കുകയാണ്.
കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കുന്നു. മുസ്ലിം ലീഗിനെ ഉപയോഗിച്ച് പാക് മതഭീകര സംഘടനകളുമായി ബന്ധപ്പെട്ട് സഖ്യം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു. ശശി തരൂരിന്റെ പാക് മാധ്യമങ്ങളുമായി നടത്തിയ സംവാദം ഭാരതവിരുദ്ധമാണ്. ഉത്തര്‍പ്രദേശില്‍ മതകലാപം ഉണ്ടാക്കുവാന്‍ ശ്രമിച്ച കേണ്‍ഗ്രസ് നേതാവ് രാഹുല്‍ വയനാട്ടില്‍ മത തീവ്രവാദികളുമായി ബന്ധമുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു പൗരത്വ ഭേദഗതി നിയമത്തിനെതിരായി തീവ്രവാദ സംഘടനകളുമായി ചേര്‍ന്നു ഇടത്-വലത് മുന്നണികള്‍ സമരം നടത്തിയതും മുസ്ലീം മത തീവ്രവാദ വോട്ടുകള്‍ ലക്ഷ്യമാക്കിയാണ്. കേരളത്തില്‍ ദേശവിരുദ്ധപക്ഷവും അതിനെ എതിര്‍ക്കുന്ന പക്ഷവും എന്നിങ്ങനെ രണ്ടു പക്ഷം മാത്രമേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
സ്വര്ണക്കള്ളകടത്തിനു പിന്നില്‍ ഇടതു എംഎല്‍എ കാരാട്ട് റസാഖിന് ബന്ധമുണ്ടെന്ന് സന്ദീപ് നായരുടെ ഭാര്യ വ്യക്തമാക്കിയ സാഹചര്യത്തില്‍ അന്വേഷണം ഏകെജി സെന്ററിലേക്കാണ് പോകുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി അഡ്വ. സാബു വര്‍ഗീസ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്്. സജി, പി. ശിവശങ്കരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: