Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍സംഘചാലകിന്റെ ആഹ്വാനവും താക്കീതും

ചൈനയെ സാമ്പത്തികമായും തന്ത്രപരമായും മറികടക്കുക എന്നതാണ് അവരുടെ മോഹങ്ങളെ നിയന്ത്രിക്കുവാനുള്ള മാര്‍ഗ്ഗമെന്ന സര്‍സംഘചാലകിന്റെ വാക്കുകള്‍ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 03:00 am IST
in Editorial

ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയെന്ന നിലയില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കാഴ്ചപ്പാടുകള്‍ അറിയാന്‍ സാധാരണക്കാര്‍ മുതല്‍ പണ്ഡിതന്മാരും ചിന്തകന്മാരും വരെ താല്‍പ്പര്യം പുലര്‍ത്തുന്നു. സംഘം സ്ഥാപിതമായ വിജയദശമി ദിനത്തില്‍ വര്‍ഷംതോറും സര്‍സംഘചാലക് നാഗ്പൂരില്‍ സ്വയംസേവകരെ അഭിസംബോധന ചെയ്ത് നല്‍കുന്ന സന്ദേശം  ഇതിനുള്ള  അവസരമാണ്. പതിവുപോലെ ഇത്തവണത്തെ തൊണ്ണൂറ്റിയഞ്ചാം വിജയദശമി സന്ദേശത്തിലും സംഘത്തിന്റെ കാഴ്ചപ്പാടില്‍ രാഷ്‌ട്രം നേരിടുന്ന പ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളുമാണ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് മുന്നോട്ടുവച്ചിട്ടുള്ളത്. സാമൂഹ്യജീവിതത്തിന്റെ വിവിധ മേഖലകളില്‍ സംഘത്തിന്റെ സ്വാധീനവും പ്രഭാവവും വര്‍ധിക്കുന്നതിനൊപ്പം സംഘം പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വമെന്ന ആശയധാരയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും തല്‍പ്പരകക്ഷികള്‍ നടത്തുന്നുണ്ട്. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം സര്‍സംഘചാലക് തുറന്നു കാണിക്കുന്നു. ഹിന്ദു എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ ജാതിയുടെയോ പേരല്ലെന്നും, ഏതെങ്കിലും പ്രാദേശിക ചിന്താഗതിയെയോ പ്രത്യേക ഭാഷ സംസാരിക്കുന്നവരെയോ സൂചിപ്പിക്കുന്നതല്ല അതെന്നും സര്‍സംഘചാലക് വിശദീകരിക്കുന്നു. ഹിന്ദുത്വം എന്ന വാക്കിനെ അംഗീകരിക്കാന്‍ ഇഷ്ടമില്ലാത്ത ചിലരുണ്ടാകാം. മേല്‍പ്പറഞ്ഞ വിശാലമായ അര്‍ത്ഥം മനസ്സില്‍ വച്ചുകൊണ്ട് മറ്റൊരു വാക്ക് ഉപയോഗിക്കുന്നതിനോട് സംഘത്തിന് എതിര്‍പ്പില്ലെന്ന സര്‍സംഘചാലകിന്റെ പ്രഖ്യാപനം സുപ്രധാനമാണ്.

രാഷ്‌ട്രത്തെ ശിഥിലീകരിക്കുന്ന അര്‍ബന്‍ നക്സലുകള്‍ക്കെതിരെ അതിശക്തമായ നടപടികള്‍ ആവശ്യമാണെന്ന് കഴിഞ്ഞ വര്‍ഷത്തെ വിജയദശമി സന്ദേശത്തില്‍ പറഞ്ഞ സര്‍സംഘചാലക് രാമജന്മഭൂമി പ്രശ്നപരിഹാരം നീണ്ടുപോകുന്നതിനെക്കുറിച്ച് ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ വിഷയങ്ങളില്‍ ശക്തമായ നടപടികളും ഭാവാത്മകമായ തീരുമാനവും ഉണ്ടായി. പരമോന്നത നീതിപീഠത്തിന്റെ വിധിയെത്തുടര്‍ന്ന് അത്യന്തം ശാന്തമായ അന്തരീക്ഷത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ഭൂമി പൂജ നടന്നതിന്റെ സന്തോഷം സര്‍സംഘചാലക് ഇക്കുറി പങ്കുവച്ചിരിക്കുകയാണ്. സാമ്പത്തിക രംഗത്തെ സ്വദേശിവല്‍ക്കരണത്തെക്കുറിച്ചും, അതിന്റെ അടിസ്ഥാനത്തില്‍ കൈവരിക്കേണ്ട സ്വയംപര്യാപ്തതയെക്കുറിച്ചും ‘ആത്മനിര്‍ഭര ഭാരതം’ എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തി സര്‍സംഘചാലക് വിശദീകരിക്കുന്നു. ദേശീയ പരമാധികാരം, സ്വാശ്രയത്വം എന്നിവ നേടിയെടുത്ത് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപരിയായ അന്തര്‍ദേശീയ സഹകരണമാണ് സ്വദേശി ലക്ഷ്യം വയ്‌ക്കുന്നതെന്നു വ്യക്തമാക്കുമ്പോള്‍ ഒരുവിധത്തിലുള്ള സങ്കുചിതത്വവും ആ ആശയത്തിനില്ലെന്ന് തെളിയുന്നു. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം പോലുള്ള സ്വകാര്യവല്‍ക്കരണ-ഉദാരവല്‍ക്കരണ നടപടികള്‍ക്ക് നാം നിര്‍ബന്ധിതമാവുമ്പോഴും പാവങ്ങളെ വിശ്വാസത്തിലെടുത്ത് അവര്‍ക്ക് ദോഷം വരാത്ത വിധത്തിലായിരിക്കണം ഇതു ചെയ്യേണ്ടതെന്ന നിര്‍ദ്ദേശത്തില്‍  യാഥാര്‍ത്ഥ്യബോധം പ്രതിഫലിക്കുന്നുണ്ട്.

ഭാരതം നേരിടുന്ന ആഭ്യന്തരവും രാജ്യാന്തരവുമായ വെല്ലുവിളികളെക്കുറിച്ച് ധീരമായ നിലപാടുകളാണ് സര്‍സംഘചാലക് മുന്നോട്ടുവയ്‌ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതി ഒരു മതത്തിനും എതിരല്ലാതിരുന്നിട്ടും മുസ്ലിം ജനസംഖ്യയെ നിയന്ത്രിക്കുന്നതിനുള്ള ശ്രമമാണെന്ന് അതിനെക്കുറിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തിയതും സര്‍സംഘചാലക് എടുത്തുകാണിക്കുകയുണ്ടായി.  പൗരത്വനിയമ ഭേദഗതിയുടെ മറവില്‍ സംഘടിതമായ അക്രമങ്ങള്‍ക്കും സാമൂഹ്യമായ അസ്വസ്ഥതകള്‍ക്കുമാണ് ‘അരാജകത്വത്തിന്റെ വ്യാകരണം’ കൈമുതലാക്കിയവര്‍ ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍, അത് ഇത്തരം ശിഥിലീകരണ ശക്തികള്‍ക്ക് ഇടംലഭിക്കരുതെന്ന മുന്നറിയിപ്പാണ്. അതിര്‍ത്തിയില്‍ ചൈന നടത്തിയ നീക്കങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ കൊവിഡ് പ്രതിരോധത്തിനിടയിലും നമുക്ക് കഴിഞ്ഞതായി പറയുന്നത് കേന്ദ്രസര്‍ക്കാരിനുള്ള പ്രശംസയാണ്. അയല്‍രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിച്ചും, അന്താരാഷ്‌ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയും ചൈനയെ സാമ്പത്തികമായും  തന്ത്രപരമായും മറികടക്കുകയാണ് ആ രാജ്യത്തിന്റെ  രാക്ഷസീയ മോഹങ്ങളെ നിഷ്പ്രഭമാക്കാനുള്ള ഒരേയൊരു മാര്‍ഗമെന്ന സര്‍സംഘചാലകിന്റെ വാക്കുകള്‍ ശരിയായ മാര്‍ഗദര്‍ശനമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ശക്തവും സമൃദ്ധവും സമാധാന പൂര്‍ണവുമായ ഭാരതം പടുത്തുയര്‍ത്താനുള്ള ആഹ്വാനവും താക്കീതുമാണ് ഇത്തവണത്തെ വിജയദശമി സന്ദേശം.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.