പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയാണ് ഈ കേസില്‍ ദൂതനെ അയച്ച് പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചത്. എന്നാല്‍ ആവശ്യം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി കുടുംബത്തെ വഞ്ചിച്ചു. എന്തിനാണ് സമരം എന്നു കുടുംബത്തോടല്ല മന്ത്രി ബാലന് ചോദിക്കേണ്ടത്.
കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി എന്തിന് ശ്രമിച്ചു എന്നതാണ് ബാലന് അന്വേഷിക്കേണ്ടത്. ഈ കേസിലെ പ്രതികള്‍ രക്ഷപ്പെട്ടപ്പോള്‍ ഇരകള്‍ക്ക് നീതി ലഭിക്കാന്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വാളയാര്‍ കേസ് സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രി തയ്യാറാവണം. പാര്ട്ടിക്കാര് പ്രതികളായ കേസില്‍ സംസ്ഥാന പൊലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് കേസ് അട്ടിമറിച്ചത്. ഹനീഫ കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പൂഴ്ത്തിവെച്ചത് എന്തിനാണ്. എന്തുകൊണ്ടാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്നും സുരേന്ദ്രന് ചോദിച്ചു. സ്വര്‍ണ്ണക്കടത്തുമായി കാരാട്ട് റസാഖിന് ബന്ധമുണ്ടെന്നത് രണ്ട് മാസം മുമ്പ് ബി.ജെ.പി പറഞ്ഞിരുന്നു. കാരാട്ട് റസാഖും കൊടിയേരി ബാലകൃഷ്ണനും രണ്ട് ശരീരവും ഒരു ആത്മാവുമാണ്. സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചനയുടെ കേന്ദ്രം എ.കെ.ജി സെന്ററും ക്ലിഫ് ഹൗസുമാണെന്ന് വ്യക്തമായതായും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: