കൊല്ലം: ജില്ലയില്‍ സൈബര്‍ ആക്രമ ണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ലോക്ഡൗണ്‍കാലയളവില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൈബര്‍ ആക്രമണങ്ങളുടെ എണ്ണം 236. ഫെയ്‌സ് ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സിപിഎമ്മുകാര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പരാതിഉയര്‍ന്നതും ജില്ലയില്‍നിന്നാണ്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 29 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020ല്‍ ഇത് 25 ആയി കുറഞ്ഞു. എന്നാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടും പരാതിപ്പെടുന്നവര്‍ കുറവായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സൈബറിടങ്ങള്‍ ഉപയോഗിച്ചുള്ള അധിക്ഷേപവും ഭീഷണികളും കൂടിയതായാണ് പോലീസിന്റെ വിലയിരുത്തല്‍.
ലോക്ഡൗണ്‍കാലത്ത് സൈബര്‍ലോകത്ത് ആളുകള്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതോടെ കുറ്റകൃത്യങ്ങളും കൂടിയിട്ടുണ്ട്. ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതടക്കം നൂറുകണക്കിന് പരാതികള്‍ വനിതാ കമ്മീഷനിലും വന്നിട്ടുണ്ട്.
ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ പേരിലും തട്ടിപ്പ്
ഓണ്‍ലൈന്‍ഷോപ്പിംഗ് വെബ്‌സൈറ്റിന്റെ പേരിലും സൈബര്‍ തട്ടിപ്പ് ജില്ലയില്‍ വ്യാപകമാണ്. സമ്മാനമായി വാഹനങ്ങളും ഉത്പന്നങ്ങളും ലഭിച്ചെന്ന സന്ദേശം ഇരകള്‍ക്ക് നല്‍കികൊണ്ടാണ് തുടക്കം. പിന്നീട് നികുതിയടയ്‌ക്കാനെന്ന വ്യാജേന പണവും ആവശ്യപ്പെടും. നേരത്തെ സമ്മാനമായി ആഡംബരവാഹനങ്ങള്‍ ലഭിച്ചതായി വിശ്വസിപ്പിച്ചും തട്ടിപ്പ് അരങ്ങേറിയതാണ്. വ്യാപാര വെബ്‌സൈറ്റ് വഴി ഒരുതവണപോലും സാധനങ്ങള്‍ വാങ്ങിയിട്ടില്ലാത്തവര്‍ക്കും സമ്മാനക്കൂപ്പണ്‍ ലഭിക്കുന്നുണ്ട്. കരവാളൂര്‍ സ്വദേശിക്ക് അഞ്ചുലക്ഷം രൂപയും കല്ലുവാതുക്കല്‍ സ്വദേശിക്ക് 8.5 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചതായി സന്ദേശം നല്‍കിയാണ് മുന്‍കൂറായി നിശ്ചിതശതമാനം തുക ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.
ഷോപ്പിംഗ് വെബ്‌സൈറ്റ് മുഖേന ഇപ്പോള്‍ 5 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിലയുള്ള സമ്മാനം ലഭിച്ചെന്ന സ്‌ക്രാച്ച് കൂപ്പണുകള്‍ അവരവരുടെ മേല്‍വിലാസത്തില്‍ തപാല്‍വഴി അയച്ചുകൊടുത്താണ് തട്ടിപ്പ് അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: