കോഴിക്കോട്: അവര്‍ണ വിഭാഗമെന്ന് വിളിച്ചു സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ കൈപിടിച്ചുയര്‍ത്തിയ ആദ്ധ്യാത്മികാചാര്യന് ആയിരുന്നു കേരള വിവേകാനന്ദന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഗമാനന്ദ സ്വാമികള്‍ എന്ന് പ്രബുദ്ധ കേരളം പത്രാധിപര്‍ തൃശൂര്‍ ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു.
ആഗമാനന്ദ സ്വാമികളുടെ 125-ാം ജന്മവാര്‍ഷികത്തോടും 60-ാമത് സമാധി വാര്ഷികത്തോടും അനുബന്ധിച്ചു ഭാരതീയ വിചാരകേന്ദ്രം ജില്ലാസമിതിയും ആഗമാനന്ദ സ്മരണിക സമിതിയും സംയുക്തമായി സംഘടിപ്പിച്ച വെബിനാറില്‍ ആഗമാനന്ദ സ്വാമികള്‍ നിലക്കാത്ത വീരവാണി എന്നപേരിലുള്ള സ്മരണിക പ്രകാശ നം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേകാനന്ദ കേന്ദ്രം മുന്‍ അധ്യക്ഷ ഡോ. എം. ലക്ഷ്മീകുമാരി പുസ്തകം ഏറ്റു വാങ്ങി.
കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതിയും പ്രബുദ്ധ ഭാരതം മുന്‍ പത്രാധിപരുമായ സ്വാമി നരസിംഹാനന്ദ, ഡോ. എം.ജി. ശശിഭൂഷണ്‍ എന്നിവര്‍ സംസാരിച്ചു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് രാമന് കീഴന അദ്ധ്യക്ഷനായി. ആഗമാനന്ദ സ്വാമികളെകുറിച്ച് ഡോ. എന്‍.വി. കൃഷ്ണവാരിയര്‍ രചിച്ച സംസ്കൃത കവിതക്ക് ഞെരളത്ത് ഹരിഗോവിന്ദന് നല്കിയ രംഗാവിഷ്ക്കാരം പരിപാടിയില്‍ അവതരിപ്പിച്ചു. വിചാരകേന്ദ്രം കൊയിലാണ്ടി സ്ഥാനീയ സമിതി അധ്യക്ഷന്‍ യോഗാചാര്യന് എ. അനിരുദ്ധന്, ജില്ലാ സെക്രട്ടറി പി. ബാലഗോപാലന് എന്നിവര്‍ സംസാ രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: