ലഖ്നൗ: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നടത്തിയ കേരള സന്ദര്‍ശനത്തില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രാസില്‍ കലാപത്തിന് പോകുന്നതിനിടെ പിടിയിലാണ് പോപ്പുലര്‍ഫ്രണ്ട് പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ഭാര്യ രാഹുലുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബുലന്ദ്ഷഹറില്‍ പ്രചാരണം നയിക്കുന്നതിനിടെയാണ് ഇക്കാര്യം യോഗി വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരെ കണ്ടത് നിങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരിക്കുമല്ലോ?.. രാജ്യത്തിനുള്ളില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന അത്തരക്കാരോട് കോണ്‍ഗ്രസിന് അനുകമ്പയുണ്ട്. സമാജ്വാദി പാര്‍ട്ടി അടക്കമുള്ളവര്‍ക്കും ഇത്തരക്കാരോട്അനുകമ്പയുണ്ട്. നാം സബ്കാ സാത്, സബ്കാ വികാസ് എന്ന്വിശ്വസിക്കുമ്പോള് അവര്‍ ജാതിയുടെയും മതത്തിന്റെയും ഭാഷയുടേയും പേരില്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
രാജ്യത്തിനുള്ളില്‍ അരാജകത്വത്തിന്റെ വിത്തിടാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും യോഗി പറഞ്ഞു. യുപിയില്‍ ഇനി ഇത്തരം സംഭവങ്ങള്‍ അരങ്ങേറില്ലന്നും നിയമ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും അദേഹം വ്യക്തമാക്കി. സഹോദരിമാരോടും പെണ്മക്കളോടും അപമര്യാദയായി പെരുമാറാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്നും ഇനി വേഗത്തിലുള്ള നിയമനടപടികള്‍ ഉണ്ടാകുമെന്നും യോഗി ആദിത്വനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: