പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തോട് കേരളത്തിലെ കോണ്‍ഗ്രസ് യോജിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ്. കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിക്കുന്ന സമീപനമാണ് രാഹുല്‍ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തെക്കുറിച്ച് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കിയത് സംബന്ധിച്ചോ, സിപിഎം നേതൃത്വത്തിനുള്ള പങ്കിനെക്കുറിച്ചോ അഭിപ്രായം പറയാന്‍ രാഹുല്‍ തയാറായിട്ടില്ല. കേന്ദ്ര അന്വേഷണഏജന്‍സികള്‍ രാഷ്ട്രീയ ദുരുപയോഗം ചെയ്യുന്നുവെന്ന മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും വാദത്തിന് അടിവരയിടുന്ന നിലപാട് തന്നെയാണ് രാഹുലും സ്വീകരിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തിലെ കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി സിപിഎമ്മിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസും ഈ നിലപാടിനൊപ്പമാണോ എന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കണമെന്നും ജനങ്ങളെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു.
കൊറോണ പ്രതിരോധത്തിന്റെ കാര്യത്തിലും കേരള സര്‍ക്കാരിന് രാഹുല്‍ ഗാന്ധി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്. അഖിലേന്ത്യതലത്തില്‍ സിപിഎമ്മുമായുള്ള ബന്ധത്തെ മുന്‍നിര്‍ത്തിക്കൊണ്ട് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് പറഞ്ഞ കാര്യങ്ങള്‍ ദേശീയരാഷ്ട്രീയത്തിന്റെ ചുവട് പിടിച്ചാണെങ്കില്‍ ഇനിയെങ്കിലും കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വം പിന്മാറണം. ശിവശങ്കറിന് സ്വപ്ന സുരേഷിന്റെ ക്രിമിനല്‍ പശ്ചാത്തലമറിയാമെന്ന് പ്രതികളിലൊരാളുടെ മൊഴി പുറത്തുവന്നിരിക്കുകയാണ്.
മുഖ്യമന്ത്രി പറഞ്ഞത് ശിവശങ്കറിന് ഒന്നും അറിയില്ലെന്നും, വെറും സൗഹൃദം മാത്രമായിരുന്നുവെന്നാണ്. സ്വപ്നയുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞുകൊണ്ടാണ് ജോലിനല്കിയതെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഈ വിഷയം അറിയാമായിരുന്നോ എന്ന് വ്യക്തമാക്കേണ്ടതാണ്. അങ്ങിനെങ്കില്‍ ക്രിമിനില്‍ സംഘത്തില്‍ മുഖ്യമന്ത്രിയും പങ്കാളിയാണ്. ശിവശങ്കരനെ തള്ളിപ്പറയാനും, ഈ വിഷയത്തില്‍ പ്രതികരിക്കാനും മുഖ്യമന്ത്രി തയാറാകണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു.
സിപിഎം നൂറാംവാര്‍ഷികം ആഘോഷിക്കുമ്പോഴാണ് കോണ്‍ഗ്രസ് സിപിഎം സഖ്യം രാജ്യവ്യാപകമായി വ്യാപിപ്പിക്കണമെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞിരിക്കുന്നത്. ഇത് ന്യായീകരിക്കുന്ന തരത്തിലാണ് രാഹുലിന്റെ പ്രസ്താവന. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഗുണം ചെയ്തത് സിപിഎമ്മിനാണ്. ചാനല്‍ മുറികളില്‍ കയറി സിപിഎമ്മിനെ ന്യായീകരിക്കുന്ന നേതാക്കള്‍ക്കൊപ്പം പുതിയൊരു ന്യായീകരണതൊഴിലാളിയെ കൂടി കിട്ടിയതായും എം.ടി. രമേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: