കൊല്ലം: പായിക്കട റോഡിലെ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ ഇന്നലെ രാവിലെയുണ്ടായ തീപിടുത്തത്തില്‍ അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടം. ചാമക്കടയില്‍ ഉമമഹേശ്വര ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന പട്ടേല്‍ ഹാര്‍ഡ് വെയേഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ ആറോടെ അടച്ചിട്ട കടയ്ക്കുള്ളില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ടവരാണ് ചാമക്കട അഗ്നിശമനസേനയില്‍ വിവരമറിയിച്ചത്. ഉടന്‍ തന്നെ ഇവിടെ നിന്നും കടപ്പാക്കട അഗ്നിശമനസേനയില്‍ നിന്നും രണ്ട് യൂണിറ്റ് വീതം സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങി. മൂന്ന് ഷട്ടറുകളില്‍ ഒന്ന് മാത്രം തുറക്കാനായത് രക്ഷാപ്രവര്‍ത്തനത്തിന് നേരിയ തടസം സൃഷ്ടിച്ചു. ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്.
ഇതിനോടകം നിരവധി സാമഗ്രികള്‍ കത്തി നശിച്ചിരുന്നു. ചാമക്കട അസി. സ്റ്റേഷന് ഓഫീസര്‍ ലാല്ജിയും കടപ്പാക്കട ഗ്രേഡ് എഎസ്ഒ അനന്തു വി.എസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: