കോഴിക്കോട്: നിയമവാഴ്ച അട്ടിമറിക്കാന്‍ എല്ലാ കാലത്തും ശ്രമിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് കോഴിക്കോട്ട് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലൈഫ്മിഷന് തട്ടിപ്പിലും ഈ നീക്കമുണ്ടെങ്കിലും അത് വിജയിക്കാന്‍ പോവുന്നില്ല. നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ പിണറായി വിജയന് ഏതറ്റംവരെ പോവുമെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് അറിയാം.
നിയമത്തിന്റെ വഴിയിലൂടെ ലൈഫ്മിഷന് അഴിമതി പുറത്തുകൊണ്ടുവരാനുള്ള നടപടികള്‍ കേന്ദ്രഏജന്‍സികള്‍ തുടരും. ഈ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ്. പിണറായിവിജയനും സംസ്ഥാന സര്‍ക്കാരും നടത്തുന്ന എല്ലാ പ്രതിരോധങ്ങളും അതിജീവിച്ച് അഴിമതിക്കാരെ പുറത്തുകൊണ്ട് വരാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയും. കുറ്റം ചെയ്ത ഒരാളെയും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായും ഭരണകൂടത്തിന്റെ ഒത്താശയോടെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ലാവ്ലിന് കേസ് വിചാരണ കൂടാതെ വെറുതെവിട്ടത് നിയമവിദ?ഗ്ധര്‍ അമ്പരപ്പോടെയാണ് കണ്ടത്. ഇത് ശരിയാണോയെന്ന ചോദ്യം ഇപ്പോഴും മുഴച്ചുനില്ക്കുന്നുണ്ട്. ലാവ്ലിന് കേസില്‍ എങ്ങനെയാണ് പിണറായി വിജയന് രക്ഷപ്പെട്ടതെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ അത്തരം നീക്കം ഇനി വിജയിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: