മലപ്പുറം: മുസ്ലീം മതതീവ്രസംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. ഇന്നലെ നിലമ്പൂരിലെത്തിയാണ് ജമാഅത്ത് നേതാവായ എം ഐ അബ്ദുള്‍ അസീസുമായി ഹസന് കൂടിക്കാഴ്ച്ച നടത്തിയത്.
തദ്ദേശഭരണ തെരെഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി ധാരണയുണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ഹസന് – അബ്ദുള്‍ അസീസ് കൂടിക്കാഴ്ച്ചയെന്നാണ് പുറത്തുവരുന്നത്. നേതാക്കളെ അറിയിക്കാതെയായിരുന്നു ഹസന്റെ കൂടിക്കാഴ്ച്ച. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും കൂടുതല്‍ വിശദീകരിക്കാന്‍ ഹസന് തയാറായില്ല. തെരഞ്ഞെടുപ്പില്‍ മുസ്ലീം മതതീവ്ര ശക്തികളുടെ പിന്തുണയോടെ ജയിച്ചു വരാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ നേരത്തെ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതെല്ലാം തള്ളിയാണ് ജമാ അത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് കൂട്ടുകൂടുന്നത്.
ലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനെതിരെ സമസ്തയും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ പ്രാദേശികതലങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: