ഭഗവാന് ശ്രീനാരായണഗുരുദേവന്റെ പേരില്‍ ഓപ്പണ്‍സര്‍വകലാശാല യുജിസിയുടെ അംഗീകാരം പോലും നേടാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തതിലൂടെ രാഷ്ട്രീയനേട്ടത്തിന് ഗുരുവിനെ ഉപയോഗിക്കുക എന്ന അവരുടെ നയമാണ് വ്യക്തമായിരിക്കുന്നത്. ഈ പ്രഖ്യാപനങ്ങള്‍ വിലയിരുത്തുമ്പോള്‍ സര്‍വകലാശാലയ്ക്ക് ഗുരുവിന്റെ പേരിട്ടതിലൂടെ പിന്നാക്ക വിഭാഗത്തെയും വൈസ് ചാന്‍സിലറെ പ്രഖ്യാപിച്ചതിലൂടെ ന്യുനപക്ഷത്തെയും ഒരേ പോലെ കബളിപ്പിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു എന്ന് മനസിലാക്കാന്‍ സാധിക്കും.
വര്‍ഗീയമായി വോട്ടുബാങ്ക് സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. ഗുരുവിന്റെ പേരില്‍ നാടെങ്ങും ചര്‍ച്ചയും വാദപ്രതിവാദങ്ങളും നടത്തി, ഭഗവാന് ശ്രീനാരായണ ഗുരുദേവനെയും ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കുകയാണ് ഇന്ന് ചെയ്യുന്നത്. ശിവഗിരി തീര്‍ഥാടനദിവസം വനിതാമതില്‍ പണിഞ്ഞും ചതയദിനത്തില്‍ കരിദിനം ആചരിച്ചും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വീണ്ടും വീണ്ടും ഗുരുവിനെ അപമാനിച്ചുകൊണ്ടിരിക്കുന്നു. ഇത് അപലപനീയമാണ്.
വനജാ വിദ്യാധരന്, അസിസ്റ്റന്റ് സെക്രട്ടറി, എസ്എന്‍ഡിപി യോഗം
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന് പ്രകടിപ്പിച്ച പ്രതിഷേധ ത്തിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇത്തരം കാര്യങ്ങളില്‍ ജാതിയും മതവുമല്ല മറിച്ച് കഴിവും കാര്യക്ഷമതയുമാണ് പരിഗണിക്കുന്നത് എന്നാണ്. ഇത് കേരളത്തിലെ ഹൈന്ദവസമൂഹത്തിന് പൊതുവിലും ഈഴവ സമുദായത്തിന് പ്രത്യേകിച്ചും അവഹേളനാത്മകമായ ഒന്നാണ്.
സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിനെ പ്രീതിപ്പെടുത്തുന്നതിനും ചേര്‍ത്തുനിര്‍ത്തുന്നതിനും വേണ്ടി മറ്റൊരു വിഭാഗത്തെ ഇകഴ്ത്തി കാട്ടാന്‍ നടത്തുന്ന ശ്രമം അങ്ങേയറ്റം ഹീനവും ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണ്. ഹൈന്ദവസമൂഹം കൂടുതല്‍ ശക്തിയാര്ജിക്കേണ്ടതിന്റെയും ഏകീകരിക്കപ്പെടേണ്ടതിന്റെയും ആവശ്യകതയാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.എ.സി. ബിനുകുമാര്‍
പ്രസിഡന്റ്, കേരള സാംബവ സഭ, സംസ്ഥാന കമ്മിറ്റി
ശ്രീനാരായണഗുരുവിന്റെ പേരില്‍ പ്രഖ്യാപിച്ചിട്ടുള്ള ഓപ്പണ്‍ സര്‍വകലാശാല തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടിട്ടുള്ളതും രാഷ്ട്രീയതാല്പര്യം മാത്രം ലക്ഷ്യം വച്ചിട്ടുള്ളതുമാണ്. യുജിസിയുടെ അനുമതി ഇല്ലാതെ സര്‍വകലാശാല പ്രഖാപിച്ചതു സര്‍ക്കാരിന്റെ നിരുത്തരവാദിത്തം വ്യക്തമാക്കുന്നു. നവോത്ഥാനസമിതി ഉണ്ടാക്കുന്നതിനു ജാതിമത സംഘടനകളെ കൂടെ കൂട്ടി പിന്നീട് അവരെ തൃപ്തിപ്പെടുത്താനെന്നപേരില് നടത്തുന്ന ഓരോ നടപടികളും വഴി സര്‍ക്കാര്‍ സ്വയം കുരിക്കില്പെടുകയാണ്.
അമ്പതിനായിരം പുതിയ തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചശേഷം എയ്ഡഡ് മേഖലയില്‍ പതിനായിരം പുതിയ തസ്തികപ്രഖ്യാപിച്ചത് സമുദായശക്തികളെ പ്രീണിപ്പിക്കാന്‍ മാത്രമാണ്. കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആള് ഒന്നാം സ്ഥാനത്ത് ഉണ്ടായിട്ടും അവരെ തഴയുകയായിരുന്നു.
ശ്രീരാമന്കൊയ്യോന്, ആദിവാസി നേതാവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: