കോട്ടയം: അന്തരിച്ച് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സൗമ്യവചസുകള്‍ കൊണ്ട് ആരുടേയും ഹൃദയത്തെ സ്നേഹാദ്രമാക്കുന്ന ആദര്‍ശനിഷ്ഠനായ തപോധനനെയാണ് നഷ്ടപ്പെട്ടത്. ജനകീയ പ്രശ്നങ്ങളുടെ പരിഹാരാര്‍ത്ഥം നിരന്തരം ചര്‍ച്ചയും കൂട്ടായ പരിശ്രമങ്ങളും നടത്തുന്നതിന് ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് മെത്രാപ്പൊലീത്തയെന്ന് കുമ്മനം പറഞ്ഞു.
സ്നേഹബന്ധം എന്നെന്നും കാത്തുസൂക്ഷിച്ചു. കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും വന്നപ്പോഴെല്ലാം നേരില്‍ കണ്ട് കുശലാന്വേഷണം നടത്തുകയും പൊതുപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക പതിവായിരുന്നു. ദേശിയതലത്തില്‍ അംഗീകാരവും ആദരവും ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നതായും കുമ്മനം പറഞ്ഞു.
പ്രായാധിക്യം കൊണ്ടുള്ള ക്ലെശങ്ങളെ വകവെക്കാതെ സ്ഥിരോത്സാഹിയായി പലപ്പോഴും പൊതു പ്രശ്നങ്ങളില്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത ഇടപെടുമായിരുന്നു. ധര്‍മനിഷ്ഠയും ഉറച്ചകാല്‍വെപ്പും മറ്റുള്ളവര്‍ക്ക് പ്രത്യാശയും പ്രതീക്ഷയും അദേഹം പകര്‍ന്നുവെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: