തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി സിപിഎം- കോണ്‍ഗ്രസ് ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയുന്നതിനായി ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിലും ബംഗാളിലും നിലവിലുള്ള ഇടതുപക്ഷ കോണ്‍ഗ്രസ് സഖ്യം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
നൂറാം വര്‍ഷം ആഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ എവിടെയെത്തിയെന്ന് സീതാറാം യെച്ചൂരി ആത്മപരിശോധന നടത്തണം. കോണ്‍ഗ്രസുമായി സഖ്യം ചേരുമെന്ന് യെച്ചൂരിയുടെ പ്രസ്താവന മാത്രം മതി നിലവിലെ അവരുടെ അവസ്ഥ മനസ്സിലാക്കാനെന്ന് കെ.സുരേന്ദ്രന് കുറ്റപ്പെടുത്തി.
ജമ്മുകശ്മീരിലെ മതമൗലികവാദികളുമായി പരസ്യസഖ്യത്തിലേര്‍പ്പെട്ട ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ഏത് അഴിമതിക്കാരുമായും കൂട്ടുകൂടും. കൊല്ലത്തുള്ള ഐഎന്‍ടിയുസി നേതാവിനെതിരായ 500 കോടിയുടെ അഴിമതിക്കേസില്‍ സിബിഐ നടപടിയെ സര്‍ക്കാര്‍ എതിര്‍ത്തത് ഈ രഹസ്യധാരണയുടെ ഭാഗമാണ്.
പാലാരിവട്ടം പാലത്തിന്റെ അഴിമതി കേസ് അട്ടിമറിക്കാനുള്ള നീക്കം കേരളത്തിലെ ഇടത്- കോണ്‍ഗ്രസ്സ് സഖ്യത്തിന്റെ അടിസ്ഥാനശിലയാണ്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് കേസില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് യുഡിഎഫ് ദുര്‍ബലമായ സമരം നടത്തി കോണ്‍ഗ്രസ് സിപിഎമ്മിന് പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: