Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നഗര മാവോയിസത്തിന്റെ വേഷപ്പകര്‍ച്ചകള്‍:- ‘സ്വാമി’ യായും ‘പ്രഭു’ വായും ജസ്യൂട്ട് പാതിരിമാര്‍

സ്റ്റാന്‍ സ്വാമി നിരോധിത സിപിഐ മാവോയിസ്റ്റ് സംഘടനകളില്‍ സജീവമാണെന്ന് എന്‍ഐഎ ഒക്ടോബര്‍ 9 ന് ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ പറയുന്നു. 2020 ജനുവരി 24 നാണ് കേസ് എന്‍.ഐഎ ഏറ്റെടുക്കുന്നത്. 10,000 പേജ് വരുന്ന വിശദാംശങ്ങളോടെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Oct 18, 2020, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

 ഭീമ-കൊറെഗാവ് കലാപക്കേസില്‍ ജസ്യൂട്ട് സഭാ പുരോഹിതനായ സ്റ്റാന്‍ സ്വാമി അറസ്റ്റ് ചെയ്യപ്പെട്ടത് അര്‍ബന്‍ നക്‌സലുകളുടെ വ്യാപനം ഏതൊക്കെ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നുവെന്നതിന്റെ സംസാരിക്കുന്ന തെളിവാണ്.

ബാജിറാവു രണ്ടാമന്‍ പേഷ്വായുടെ 28,000 വരുന്ന സൈന്യത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ മഹര്‍ സമുദായാംഗങ്ങളായ 800 പേര്‍ മാത്രമടങ്ങുന്ന സൈനികസംഘം 12 മണിക്കൂര്‍ നീണ്ടപോരാട്ടത്തില്‍ പരാജയപ്പെടുത്തിയ സംഭവമാണ് ഭീമ കൊറെഗാവ് യുദ്ധം. യുദ്ധവിജയം ദളിതരുടെ ആത്മാഭിമാനം ഉയര്‍ത്തിയ സംഭവമായിരുന്നു.ഭീമ കൊറെഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷികദിനത്തില്‍ 2017 ഡിസംബര്‍ 31 ന്‌കൊറെഗാവില്‍ നടന്ന ദളിത് സംഗമത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. . എല്‍ഗാര്‍ പരിഷദ് എന്ന പേരില്‍ നടന്ന ദളിത് സംഗമത്തിനു പിന്നില്‍ സ്റ്റാന്‍ സ്വാമി ഉണ്ടായിരുന്നു എന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.

സ്റ്റാന്‍ സ്വാമി നിരോധിത സിപിഐ മാവോയിസ്റ്റ് സംഘടനകളില്‍ സജീവമാണെന്ന് എന്‍ഐഎ ഒക്ടോബര്‍ 9 ന് ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ പറയുന്നു. 2020 ജനുവരി 24 നാണ് കേസ് എന്‍.ഐഎ ഏറ്റെടുക്കുന്നത്. 10,000 പേജ് വരുന്ന വിശദാംശങ്ങളോടെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഐഎസ്‌ഐയുമായി അറസ്റ്റിലായവര്‍ക്കുളള ബന്ധവും അന്വേഷണത്തില്‍ കണ്ടെത്തി. മണിപ്പൂരിലെ കങ്കേല്‍പാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ആന്ധ്രയിലെ റവല്യൂഷണറി ഡമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയ സംഘാടനകള്‍ക്കും കലാപത്തില്‍ ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.മാവോയിസ്റ്റ് സംഘടനകളില്‍ നിന്ന് ഫണ്ട് കൈപ്പറ്റുന്ന സ്റ്റാന്‍ മാവോയിസ്റ്റ് സംഘടനയുടെ പോഷക സംഘടനയായ പി.പി.എസ്.സി യുടെ കണ്‍വീനറാണെന്നും കലാപത്തില്‍ മുഖ്യപങ്ക് വഹിച്ചുവെന്നും എന്‍ഐഎ കണ്ടെത്തി.

നിരക്ഷരരും ദരിദ്രരുമായ ജനങ്ങള്‍ക്കിടയില്‍ ഛിദ്രശക്തികള്‍ കാലങ്ങളായി വളര്‍ത്തിയെടുത്ത ഹിന്ദു വിരോധത്തിന്റെയും നക്‌സലുകളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള മിഷണറി കള്ളക്കളികളുടെയും അനിവാര്യമായ അനന്തര ഫലമാണിതൊക്കെ.

വിമോചന ദൈവശാസ്ത്രം 

സുവിശേഷ സംഘങ്ങള്‍ മാവോയിസ്റ്റ് വേഷത്തില്‍ അണിനിരക്കുന്നതിന് ഒരു ചരിത്രമുണ്ട്.ലോകമെങ്ങും സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വിഭാഗങ്ങളെ നേരിട്ട് സംഘടിപ്പിക്കാനും പ്രക്ഷോഭങ്ങള്‍ നയിക്കാനുംഎന്ന നിലയില്‍ ക്രിസ്ത്യന്‍ മിഷണറിമാരെ അനുവദിക്കാനുള്ള തീരുമാനമുണ്ടാവുന്നത് 1962 മുതല്‍ 1965 വരെ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ വച്ചാണ്. തുടര്‍ന്ന് തെക്കേ അമേരിക്കയില്‍ വളര്‍ന്നു വന്ന ക്രിസ്ത്യന്‍ വിപ്ലവ മുന്നേറ്റങ്ങള്‍ വിമോചന ദൈവശാസ്ത്രം എന്നൊരു പുതിയ ആശയത്തിന് തുടക്കമിട്ടു. 1970 കളില്‍ ആഫ്രിക്കയിലും ഏഷ്യയിലും ഇതിന്റെ വിത്തുകള്‍ മുളപൊട്ടി. ഇന്ത്യയില്‍ പീറ്റര്‍ ദെമെല്ലോയുടെ നേതൃത്വത്തില്‍ മഹാരാഷ്‌ട്രയിലെ താനേ ജില്ലയിലെ ദാനു വനവാസി മേഖലയില്‍ വേരുറപ്പിച്ച ‘കഷ്ടകാരി’ സംഘടനയും ഝാര്‍ഖണ്ഡില്‍ സ്റ്റാന്‍ സ്വാമി രൂപീകരിച്ച ”ജോഹറും’ (ഝാര്‍ഖണ്ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്സ്) ഇതിന്റെ ഭാഗമാണ്.

ജസ്യൂട്ട് പാതിരിമാരായിരുന്നു ഇരുവരും. റോമന്‍ കത്തോലിക്കാ സഭയിലെ പുരുഷ സന്യാസസമൂഹമായ ഈശോസഭാഗംങ്ങളെയാണ് ജെസ്യൂട്ടുകള്‍ എന്നു പറയുന്നത്. പതിനാറാം നൂറ്റാണ്ടില്‍ പാശ്ചാത്യ ക്രിസ്തീയതയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട സഭ വിദ്യാഭ്യാസത്തിന്റേയും ബൗദ്ധിക അന്വേഷണത്തിന്റേയും മേഖലകളിലെ പ്രവര്‍ത്തനത്തിന്റെ പേരിലാണ് പ്രത്യേകം അറിയപ്പെടുന്നത്.

പീറ്റര്‍ ദെമെല്ലോ 1976 ല്‍ താനേയിലുള്ള തലസരി മിഷനില്‍ പ്രവര്‍ത്തിക്കാന്‍ എത്തിയതോടെയാണ് ആദിവാസി പ്രവര്‍ത്തനങ്ങള്‍ക്ക് നിലമൊരുക്കല്‍ തുടങ്ങിയത്. വനവാസി യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായി നടത്തിയ പതിനാറോളം യുവജനോല്‍സവങ്ങളിലൂടെ ആദിവാസി സമൂഹത്തെ പീറ്റര്‍ കൈയ്യിലെടുക്കുകയായിരുന്നു. ആദിവാസികളുടെ തനതായ കലകളേയും ആചാരങ്ങളേയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിലൂടെ യുവാക്കളെ ആകര്‍ഷിച്ചു.

പീറ്റര്‍ ദെമെല്ലോ പേര് മാറ്റി പ്രദീപ് പ്രഭു 

പുറത്തു നിന്നുള്ളവരുടെ ചൂഷണങ്ങളില്‍ പീറ്റര്‍ ഇടപെട്ടതും പ്രത്യേക ലക്ഷ്യം വെച്ചായിരുന്ന 1978 ഡിസംബര്‍ 23 ന് കഷ്ടകാരി സംഘടന ഔപചാരികമായി പിറവിയെടുത്തു. അതേ വര്‍ഷം തന്നെ പീറ്റര്‍ ദെമെല്ലോ തന്റെ പേര് മാറ്റി പ്രദീപ് പ്രഭു എന്ന ഹിന്ദു പേര് സ്വീകരിച്ചു.

തമിഴ്നാട് തൃച്ചി സ്വദേശിയായ സ്റ്റാന്‍, ഫിലിപ്പീന്‍സില്‍ പഠനത്തിനുപോകുകയും ബ്രസീലിയന്‍ കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് ഹെല്‍ഡര്‍ കാമറയുമായി ചങ്ങാത്തം ഉണ്ടാക്കുകയും ചെയ്തു. തിരിച്ചെത്തിയ ശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി. തൊഴിലാളിവര്‍ഗത്തോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ് ജംഷദ്പൂര്‍ ലേബര്‍ കോളനിയിലേക്ക് താമസം മാറ്റി. അധികം താമസിയാതെ വനമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായി ഝാര്‍ഖണ്ഡിലെ ചൈബാസയിലേക്ക് മാറി. പീറ്റര്‍ ദെമെല്ലോ പേര് മാറ്റി പ്രദീപ് പ്രഭു ആയതുപോലെ സ്റ്റാന്‍ പേരിനൊപ്പം സ്വാമി എന്നു കൂടി ചേര്‍ത്തു. പാവപ്പെട്ട ഹിന്ദുക്കളെ കബളിപ്പിക്കാനായിരുന്നു പേരുമാറ്റം.

ആദിവാസികളുടെ സ്വയംഭരണം, പങ്കാളിത്ത വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, അവകാശ പോരാട്ടങ്ങള്‍, സാക്ഷരതാ പ്രവര്‍ത്തനം, വ്യവസായികളുടേയും, ഭൂവുടമകളുടേയും, പോലീസിന്റെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ചൂഷണങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പ്, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെയായിരുന്നു ‘പ്രഭു’ വിന്റേയും ‘സ്വാമി’ യുടേയും സംഘടനകളുടെ പ്രഖ്യാപിത പ്രവര്‍ത്തനമേഖലകള്‍.

രാത്രികാലങ്ങളില്‍ പ്രത്യയശാസ്ത്ര ക്ലാസ്സുകള്‍ 

പുറമേ എത്രയും മനുഷ്യത്വപരവും ആരുടേയും അനുഭാവം പിടിച്ചു പറ്റുന്നതുമായ ഉദ്ദേശലക്ഷ്യങ്ങള്‍ ആയിരുന്നുവെങ്കിലും, പ്രവര്‍ത്തനങ്ങള്‍ സംഘാടകരുടെ യഥാര്‍ത്ഥ ലക്ഷ്യം മറ്റു പലതുമാണെന്ന് തെളിയിച്ചു. ഒരു ഇടതുപക്ഷ പ്രസ്ഥാനം ആയി സ്വയം അവതരിപ്പിച്ച്, വനവാസികളെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങളിലേക്ക് കടന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസും രാഷ്‌ട്രീയക്കാരുമെല്ലാം ഭൂവുടമകളുടേയും പണക്കാരുടെയും വ്യവസായികളുടേയും പിണിയാളുകള്‍ ആണെന്ന ശക്തമായ പ്രചരണം നടത്തിക്കൊണ്ട് വനവാസികളെ സര്‍ക്കാരിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് സജ്ജരാക്കി. രാത്രികാലങ്ങളില്‍ സംഘടിപ്പിച്ചിരുന്ന പരിശീലന വേളകളില്‍ പ്രത്യയശാസ്ത്ര ക്ലാസ്സുകള്‍ എടുത്തിരുന്നു. അത്തരം ക്ലാസുകളില്‍ സംഘടനാ നേതാക്കള്‍ ഊന്നി പറഞ്ഞിരുന്ന ഒരു ആശയം സാംസ്‌കാരികവും മതപരവും വംശീയവും ആയ പ്രത്യേക അസ്തിത്വം ഉള്ളവരാണ് ആദിവാസികള്‍ എന്നതാണ്. ഹിന്ദുക്കള്‍ അല്ലെന്നും പ്രത്യേക വിഭാഗമാണെന്നും അവരെ നിരന്തരമായി ഉദ്‌ബോധിപ്പിച്ചു. ഗോത്രവര്‍ഗ്ഗക്കാര്‍ക്കു പുറമേ, ഇഷ്ടിക കളങ്ങള്‍, ഉപ്പുപാടങ്ങള്‍, കെട്ടിടനിര്‍മ്മാണ മേഖല എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഈ മേഖലകളില്‍സംഘര്‍ഷങ്ങള്‍ പതിവായി. ജനകീയ കോടതികളും, കുറ്റക്കാര്‍ എന്നു സംശയിക്കുന്നവര്‍ക്കു നേരെ ജനകീയ വിചാരണകളും സംഘടിപ്പിക്കപ്പെട്ടു.

ഹിന്ദുവിരുദ്ധത വളര്‍ത്തി

തുടക്കത്തില്‍ പിന്തുണയ്‌ക്കാന്‍ മുന്നോട്ടു വന്നിരുന്നത് പ്രധാനമായും ക്രിസ്തുമതത്തിലേക്ക് മാറ്റപ്പെട്ട ആദിവാസികള്‍ ആയിരുന്നു. സംഘടനയുടെ വനവാസി സമൂഹത്തില്‍ നിന്നുള്ള നേതാക്കളും ക്രിസ്ത്യാനികള്‍ ആയിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ ഹിന്ദു വനവാസികളെ തങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ക്കുന്നതില്‍ ഇവര്‍ വിജയിച്ചു. ആദിവാസികള്‍ ഒരിയ്‌ക്കലും ഹിന്ദുസമൂഹത്തിന്റെ ഭാഗമായിരുന്നില്ലെന്നും അവര്‍ക്ക് ഹിന്ദുമതത്തില്‍ നിന്നും വ്യത്യസ്തമായ തനതായ സംസ്‌കാരവും മതവും ഉണ്ടെന്നും പഠിപ്പിച്ചു. ഉയര്‍ന്ന ജാതിക്കാര്‍ ആദിവാസികളെ അസുരന്മാരുടെ പിന്‍ തലമുറ ആയിട്ടാണ് പരിഗണിക്കുന്നതെന്നും, അവര്‍ വനവാസികളുടെയും ദലിതുകളുടെയും ഭൂമി തട്ടിയെടുക്കുകയും കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി അടിമകളാക്കി നിലനിര്‍ത്തുകയുമായിരുന്നു എന്നും ധരിപ്പിച്ചു. ഇത്തരം മസ്തിഷ്‌ക്ക പ്രക്ഷാളനത്തിലൂടെ വനവാസി സമൂഹത്തില്‍ ശക്തമായ ഹിന്ദുവിരുദ്ധത വളര്‍ത്തിയെടുക്കാനായി.

വിദേശത്തു നിന്നും സാമ്പത്തിക സഹായങ്ങള്‍

വിവിധ പ്രോജക്ടുകളുടെ പേരില്‍ സ്വദേശത്തു നിന്നും വിദേശത്തു നിന്നും ഇവര്‍ക്ക് വലിയ തോതില്‍ സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിരുന്നു. പലപ്പോഴും ദളിത് വനവാസി ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ പേരിലുള്ളവയായിരിക്കും പ്രോജക്ടുകള്‍. ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ഫണ്ടിങ്ങ് ഏജന്‍സിയായ ഛതഎഅങ മിനു വേണ്ടി ആദിവാസി കേന്ദ്രങ്ങളില്‍ പരിശീലന പരിപാടികള്‍ നടത്തുന്നതിന്റെ പേരിലും പണം കിട്ടുന്നുണ്ട്.

മുത്തങ്ങ ആദിവാസി സമരത്തെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളെ മുതലെടുത്തു കൊണ്ട് കേരളത്തിലെ നക്‌സല്‍ അനുകൂല സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് കോഴിക്കോട് പ്രഖ്യാപനം എന്നപേരില്‍ പ്രസിദ്ധമായ പ്രമേയം പാസാക്കിയതിനു പിന്നിലും പ്രഭുവിന്റേയും സ്വാമിയുടേയും കൈകളുണ്ടായിരുന്നു. കേരളത്തില്‍ ഫാദര്‍ കോച്ചേരിയോടൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിക്കാന്‍ പ്രദീപ് പ്രഭുവും സന്നിഹിതനായിരുന്നു. പിന്നീട് ഇവര്‍ രണ്ടു പേരും ഇന്ത്യയുടെ പലഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളില്‍ ഒരുമിച്ച് നേതൃത്വം കൊടുക്കുകയുണ്ടായി.

ഇരുപത്തഞ്ചോളം മനുഷ്യാവകാശ സംഘടനകളുടെ പേരിലുള്ള സംഘടനകളുമായി ബന്ധം പുലത്തുന്ന, അഥവാ അവയുടെ ഉന്നത സമിതികളില്‍ അംഗവുമായ വ്യക്തികളാണ് പീറ്റര്‍ ദെമല്ലോയും സ്റ്റാന്‍ സ്വാമിയും. ഇന്ത്യയിലെ ഏതാണ്ടെല്ലാ നക്‌സല്‍ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടാണ് വിമോചന ദൈവശാസ്ത്ര നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. നക്‌സല്‍ ഗ്രൂപ്പുകള്‍ ആവട്ടെ, വിമോചന ദൈവശാസ്ത്രത്തെ ആഗോള മാര്‍ക്‌സിസത്തിന്റെ ഭാഗമായി കണക്കാക്കുന്നു. ധൂലെയിലെ ശ്രമിക്ക് സംഘടന, പല്‍ഘരിലെ ഭൂമി സേന, വിദ്രോഹി സാന്‍സ്‌കൃതിക് കാല്‍വല്‍, ശ്രമിക്ക് മുക്തി ദള്‍ തുടങ്ങി ഇന്ത്യയിലെ ഒട്ടുമിയ്‌ക്ക നക്‌സല്‍ ഗ്രൂപ്പുകളുമായി പ്രദീപ് പ്രഭുവും സ്റ്റാന്‍ സ്വാമിയും ബന്ധം സ്ഥാപിച്ചിരുന്നു. ഝാര്‍ഖണ്ഡ്, മേഘാലയ എന്നീ സംസ്ഥനങ്ങളിലെ ഖനന വിരുദ്ധ പ്രക്ഷോഭങ്ങളുടെ സൂത്രധാരകനായ സേവിയര്‍ ദാസ്, സ്റ്റാന്‍ സ്വാമിയുടെ അടുത്ത ആളാണ്.

അമ്പരപ്പിക്കുന്ന സ്വാധീനം

ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കിടയിലും ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും ജഡ്ജിമാര്‍ വരെയുള്ള നീതി ന്യായ സംവിധാനത്തില്‍ പോലും ഇവര്‍ക്കുള്ള സ്വാധീനം അമ്പരപ്പിക്കുന്നതാണ്. ഐഎഎസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന ലാല്‍ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി ഗസ്റ്റ് ലക്ചറര്‍ എന്ന നിലക്ക് ക്ലാസ്സുകള്‍ നയിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്ന വ്യക്തിയാണ് പീറ്റര്‍ ദെമല്ലോ.

1987 മുതല്‍ ഐഎഎസ് ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ അടുത്തറിയുന്നതിന് വേണ്ടി പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു പരിശീലന പരിപാടി നടത്തുന്നുണ്ട്. ഈ പരിശീലനം കൊടുക്കുന്ന പ്രസ്ഥാനങ്ങളില്‍ ഒന്നാണ് കഷ്ടകാരി സംഘടന. ടാറ്റാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്ന സുപ്രസിദ്ധമായ സ്ഥാപനത്തില്‍ വളരെ വര്‍ഷങ്ങളോളം ഗസ്റ്റ് ലക്ചററായും പിന്നീട് ഡയറക്ടറായും പീറ്റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതേ സമയത്തു തന്നെ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിരവധി അന്തര്‍ദേശീയ സംഘടനകളുടേയും ഉപദേശകനായും പരിശീലകനായും പ്രവര്‍ത്തിച്ചു.

അജണ്ട, സാമൂഹ്യമായ അട്ടിമറി

പരിസ്ഥിതിയുടെ പേരു പറഞ്ഞ് സര്‍ക്കാര്‍ പ്രോജക്ടുകള്‍ക്കെതിരെ പ്രദേശവാസികളെ സംഘടിപ്പിക്കുകയായിരുന്നു പ്രധാന പ്രവര്‍ത്തന മേഖല. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ അനുമതികളും കിട്ടിയ ശേഷവും, ദാനുവില്‍ സ്ഥാപിക്കാനുദ്ദേശിച്ച 500 മെഗാവാട്ട് ശേഷിയുള്ള തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പ്രക്ഷോഭം നടത്തി തടഞ്ഞു. മഹാരാഷ്‌ട്ര സര്‍ക്കാരും ആസ്‌ട്രേലിയന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട വദ്വാന്‍ ഇന്റെര്‍നാഷണല്‍ സീ പോര്‍ട്ട്. പൂര്‍ത്തിയായിരുന്നെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി മാറുമായിരുന്നു. അതിനെതിരെ പീറ്റര്‍ നേതൃത്വം കൊടുത്ത സമരത്തെ പിന്തുണച്ച്് ലണ്ടനിലെ ഇന്‍ഡ്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനു മുന്നില്‍ ബ്രിട്ടീഷ് എംപിമാരുടെ പ്രകടനം പോലും സംഘടിപ്പിക്കുകയുണ്ടായി. വമ്പിച്ച വികസന സാദ്ധ്യതകള്‍ കണക്കിലെടുത്ത് വദ്വാന്‍ പോര്‍ട്ടിന് കഴിഞ്ഞവര്‍ഷം 65,545 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.

പൊതുസമൂഹത്തിന്റെ അനുഭാവം ഉണര്‍ത്തുന്ന മനുഷ്യാവകാശം, പരിസ്ഥിതി, ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം തുടങ്ങിയവ പല മറകളാണ് ഇക്കാലത്തെ ഇന്ത്യാ വിരുദ്ധ ശക്തികള്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവരില്‍ പലരുടേയും അജണ്ട, സാമൂഹ്യമായ അട്ടിമറിയാണ് എന്നത് പല അനുഭവങ്ങളിലൂടെ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

മഹാരാഷ്‌ട്ര -ഗുജറാത്ത് അതിര്‍ത്തിയില്‍ കിടക്കുന്ന വനവാസി മേഖലയായ പല്‍ഘറിന്‍ ഈ വര്‍ഷം രണ്ടു സന്യാസിമാരേയും ഡ്രൈവറുടെയും നിഷ്ഠൂരമായകൊന്ന ആള്‍ക്കൂട്ട കൊലപാതകത്തിനു പിന്നില്‍ പീറ്ററിന്റെ കഷ്ടകാരി സംഘടനയ്‌ക്ക് പങ്കുണ്ടായിരുന്നു.

Tags: Urban NaxalsNGOsPeter DeMelloStan SwamyJesuit Priestസ്റ്റാന്‍ സ്വാമിconversionഭീമ കൊറെഗാവ്മാവോയിസ്റ്റ്Breaking IndiaPalgharമിഷണറി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പള്ളി ഒരു ക്ഷേത്രമാക്കി മാറ്റിയപ്പോൾ
India

തെറ്റ് തിരുത്തി രാജസ്ഥാനിലെ നൂറിലധികം ക്രിസ്ത്യാനികൾ സനാതന ധർമ്മം സ്വീകരിച്ചു ; പള്ളികൾ ക്ഷേത്രങ്ങളാക്കി മാറ്റി : പാസ്റ്റർ പുരോഹിതനായി

India

ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനം ഭൂരിഭാഗവും ഗോത്രമേഖലകളിൽ : നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ നിയമനിർമ്മാണവുമായി ഛത്തീസ്ഗഡ് സർക്കാർ 

World

ഹിന്ദു രാഷ്‌ട്രത്തെ നശിപ്പിക്കാൻ യുഎസ് ധനസഹായം: അന്വേഷണം ആവശ്യപ്പെട്ട് നേപ്പാൾ എംപി ; കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആവശ്യം

India

ഇനി ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയാൽ ക്രിസ്ത്യൻ പള്ളി പൊളിച്ചുമാറ്റും : ലഖ്‌നൗവിൽ മതപരിവർത്തനം നടത്തിയവർക്ക് താക്കീതുമായി ഹിന്ദു സംഘടനകൾ

169 രാജ്യങ്ങളിലെ ഭൂരിപക്ഷ ന്യൂനപക്ഷ മതങ്ങളെക്കുറിച്ച് പഠിച്ച ഡോ. ഷമിക രവി ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ (വലത്ത്) ഷമിക രവി മോദി സര്‍ക്കാരിന്‍റെ സമീപനത്തെക്കുറിച്ച് പ്രസംഗിക്കുന്നു (ഇടത്ത്)
India

ലോകത്ത് ഭൂരിപക്ഷമതം ചുരുങ്ങിയ രാജ്യം ഇന്ത്യ മാത്രം; ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞു; മുസ്ലിം ജനസംഖ്യയില്‍ 43.5 ശതമാനം കുതിപ്പ് : ഡോ.ഷമിക രവി

പുതിയ വാര്‍ത്തകള്‍

56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…

വെടിനിര്‍ത്തല്‍ ഇന്ത്യയുടെ വിജയം

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും;സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ മെയ് 12ന് ചര്‍ച്ച

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies