കുന്നത്തൂര്‍: കുന്നത്തൂര്‍ നിയോജകമണ്ഡലത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് അഭൂതപൂര്‍വമായ കുത്തൊഴുക്ക്. മണ്ട്രോത്തുരുത്ത്, കുന്നത്തൂര്‍, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളില്‍ നിന്നും ഇതര രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ചുമതലകള്‍ വഹിച്ചിരുന്നവര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം പേര് ബിജെപിയുടെ അംഗത്വം സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പുതുതായി പാര്‍ട്ടിയില്‍ എത്തിയവരെ സ്വീകരിച്ചു.
കുന്നത്തൂര്‍ പഞ്ചായത്ത് വാര്‍ഡ് അംഗം പുഷ്പകുമാര്‍ (കോണ്‍ഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം), ശൂരനാട് പഞ്ചായത്തില്‍ നിന്നും ഡോ. അനു മനോജ്, അഡ്വ. അഞ്ജു തുടങ്ങിയ പ്രമുഖര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വെള്ളിമണ്‍ ദിലീപ്, ശ്രീകുമാര്‍, സംസ്ഥാന സമിതിഅംഗം ജി. ഗോപിനാഥ്, ജില്ലാ വൈസ് പ്രസിഡന്റ് മാലുമേല്‍ സുരേഷ്, മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക, മണ്ഡലം ജനറല്‍സെക്രട്ടറിമാരായ ഡി. സുരേഷ്, സന്തോഷ് ചിറ്റേടം, മണ്ഡലം ഭാരവാഹികളായ ഓമനക്കുട്ടന്‍പിള്ള, സുഷമ, മധു കുമാര്‍, മിനി ശിവരാമന്, സുദര്ശനന്, സുധാചന്ദ്രന്, കിടങ്ങയം സോമന്, ആനയടി ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചാത്തന്നൂര്‍: ചാത്തന്നൂര്‍ നിയോജകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്ന് വന്നവരെ സ്വീകരിക്കുന്ന സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കിഴക്കനേല സുധാകരന്, ജി. ഗോപിനാഥ്, ജില്ലാ ജനറല്‍സെക്രട്ടറി ബി. ശ്രീകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാര്‍, ഒബിസി മോര്‍ച്ച ജില്ലാപ്രസിഡന്റ് ബി. സജന്‍ലാല്‍, മഹിളാമോര്‍ച്ചാ പ്രസിഡന്റ് അഡ്വ. ബിറ്റി സുധീര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ. മുരളീധരന്, എസ്. സത്യപാലന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: